x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടുകൾ തകർന്നു


Published: June 9, 2026 02:53 AM IST | Updated: June 9, 2026 02:53 AM IST

കാ​ഞ്ഞി​ര​ക്കോ​ട്
എ​രു​മ​പ്പെ​ട്ടി: കാ​ഞ്ഞി​ര​ക്കോ​ട് ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും തെ​ങ്ങ് ക​ട​പു​ഴ​കി​വീ​ണ് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ വീ​ടു ത​ക​ർ​ന്നു. കു​ടും​ബം പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.കാ​ഞ്ഞി​ര​ക്കോ​ട് പ​രാ​ത്തു​കു​ളം ക​ല്ലൂ​ർ​മ​ഠ​ത്തി​ൽ കൃ​ഷ്ണ​റാ​വു​വി​ന്‍റെ മ​ക​നും എ​രു​മ​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ കെ. ​സ​തീ​ഷ് കു​മാ​റി​ന്‍റെ വീ​ടി​നു​ മു​ക​ളി​ലേ​ക്കാ​ണ് തെ​ങ്ങ് വീ​ണ​ത്.

വീ​ടി​ന്‍റെ പി​റ​കു​വ​ശ​ത്തു നി​ന്നി​രു​ന്ന വ​ലി​യ തെ​ങ്ങ് ശ​ക്ത​മാ​യ കാ​റ്റി​ൽ വേ​രോ​ടെ പി​ഴു​ത് വീ​ടി​നു മു​ക​ളി​ലേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു.
അ​പ​ക​ട​ത്തി​ൽ വീ​ടി​ന്‍റെ പി​റ​കു​വ​ശ​ത്തെ ഷീ​റ്റു മേ​ഞ്ഞ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന വാ​ഷിം​ഗ് മെ​ഷീ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു.

അ​പ​ക​ട​സ​മ​യ​ത്തു സ​തീ​ഷ് കു​മാ​റും ഭാ​ര്യ​യും കു​ട്ടി​ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. വ​ലി​യ ശ​ബ്ദം​കേ​ട്ട് വീ​ട്ടു​കാ​ർ പു​റ​ത്തേ​ക്ക് ഓ​ടി​യി​റ​ങ്ങി. ഈ ​സ​മ​യ​ത്താ​ണ് തെ​ങ്ങ് ക​ട​പു​ഴ​കി​വീ​ണ​തു ക​ണ്ട​ത്.

പു​ന്ന​യൂ​ർ​ക്കു​ളം

പു​ന്ന​യൂ​ർ​ക്കു​ളം: പു​ന്ന​യൂ​ർ​ക്കു​ളത്ത് ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ടു ത​ക​ർ​ന്നു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ചു. പു​ന്ന​യൂ​ർ അ​ക​ലാ​ട് ത്വാ​ഹ പ​ള്ളി ബീ​ച്ചി​നു​സ​മീ​പം ക​രി​മ​ത്തി​പ്പ​റ​മ്പി​ൽ മു​ബാ​റ​ക്കി​ന്‍റെ ഓ​ല​മേ​ഞ്ഞ വീ​ടാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി.

മു​ബാ​റ​ക്കും ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മാ​യി​രു​ന്നു വീ​ട്ടി​ൽ താ​മ​സം. വീ​ടു​ത​ക​ർ​ന്ന സ​മ​യ​ത്ത് മു​ബാ​റ​ക് ജോ​ലി​ക്കും കു​ട്ടി​ക​ൾ മ​ദ്ര​സ​യി​ലേ​ക്കും പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. മു​ബാ​റ​ക്കി​ന്‍റെ ഭാ​ര്യ വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യ സ​മ​യ​ത്താ​ണ് മേ​ൽ​ക്കൂ​ര നി​ലം​പൊ​ത്തി​യ​ത്. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു.

Tags : Nattuvishesham Local News Houses

Recent News

Corehub Up