Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Houses

വൈദ്യുതി ബോർഡ് ജീ​വ​ന​ക്കാ​ര​നെ​ന്ന വ്യാ​ജേ​ന മോ​ഷ​ണം; യു​വാ​വി​നാ​യി തി​ര​ച്ചി​ൽ

ചെ​ന്നൈ: വൈദ്യുതി ബോർഡ് ജീ​വ​ന​ക്കാ​ര​നെ​ന്ന വ്യാ​ജേ​ന ഹെ​ൽ​മെ​റ്റ് ധ​രി​ച്ചെ​ത്തി വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ യു​വാ​വി​നാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. തി​രു​വ​ള്ളൂ​ർ ജി​ല്ല​യി​ലെ പൊ​ന്നാ​രി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം.

ബൈ​ക്കി​ലെ​ത്തി​യ പ്ര​തി വൈദ്യുതി ബോർഡ് ജീ​വ​ന​ക്കാ​ര​നെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി പ​രി​ശോ​ധ​ന​യ്ക്കെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​യാ​ൾ വീ​ടു​ക​ൾ​ക്കു​ള്ളി​ൽ ക​യ​റി​യി​രു​ന്ന​ത്. തു​ട​ർ​ന്ന് മു​റി​ക്കു​ള്ളി​ലെ എ​സി​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടും. വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​മാ​റു​ന്ന നി​മി​ഷ​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​ണ​വും ക​വ​ർ​ന്ന് ക​ട​ന്നു​ക​ള​യു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി.

നാ​ല് വീ​ടു​ക​ളി​ൽ ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യു​മാ​ണ്.

ന​ന്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത വാ​ഹ​ന​മാ​ണ് പ്ര​തി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്നും തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ ഇ​യാ​ൾ എ​പ്പോ​ഴും ഹെ​ൽ​മെ​റ്റ് ധ​രി​ച്ചി​രു​ന്ന​താ​യും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് വ്യ​ക്ത​മാ​യി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണ്.

Kerala

വ​യ​നാ​ട് ടൗ​ണ്‍​ഷി​പ്പി​ലെ വീ​ടു​ക​ളി​ൽ വി​ള്ള​ൽ: ആ​ശ​ങ്ക​യ​റി​യി​ച്ച് ദു​ര​ന്ത​ബാ​ധി​ത​ർ

ക​​​ൽ​​​പ്പ​​​റ്റ: വ​​​യ​​​നാ​​​ട് ടൗ​​​ണ്‍​ഷി​​​പ്പി​​​ൽ നി​​​ർ​​​മാ​​​ണം അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ത്തി​​​ൽ എ​​​ത്തി​​​നി​​​ൽ​​​ക്കു​​​ന്ന വീ​​​ടു​​​ക​​​ളി​​​ൽ വി​​​ള്ള​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത് ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​രെ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ഴ്ത്തു​​​ന്നു.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ കൈ​​​മാ​​​റു​​​ന്ന 178 വീ​​​ടു​​​ക​​​ളി​​​ൽ ര​​​ണ്ടു വീ​​​ടു​​​ക​​​ൾ​​​ക്കാ​​​ണ് നി​​​ല​​​വി​​​ൽ വി​​​ള്ള​​​ൽ ദൃ​​​ശ്യ​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തോ​​​ടെ ഈ ​​​മാ​​​സ​​​വും ടൗ​​​ണ്‍​ഷി​​​പ്പ് താ​​​മ​​​സ​​​യോ​​​ഗ്യ​​​മാ​​​കി​​​ല്ലെ​​​ന്നാ​​​ണു ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​രം.

ത​​​നി​​​ക്ക് ല​​​ഭി​​​ച്ച വീ​​​ടി​​​ന്‍റെ മേ​​​ൽ​​​ക്കൂ​​​ര​​​യി​​​ൽ വി​​​ള്ള​​​ലു​​​ണ്ടെ​​​ന്നും മ​​​ഴ പെ​​​യ്ത​​​പ്പോ​​​ൾ വെ​​​ള്ളം ചോ​​​ർ​​​ന്നി​​​റ​​​ങ്ങി​​​യെ​​​ന്നും ചൂ​​​ര​​​ൽ​​​മ​​​ല സ്വ​​​ദേ​​​ശി​​​യാ​​​യ നൗ​​​ഫ​​​ൽ പ​​​രാ​​​തി​​​പ്പെ​​​ട്ടു.

കൈ​​​മാ​​​റി​​​യ ഭൂ​​​രി​​​ഭാ​​​ഗം വീ​​​ടു​​​ക​​​ളും നി​​​ല​​​വി​​​ൽ താ​​​മ​​​സ​​​യോ​​​ഗ്യ​​​മ​​​ല്ലെ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​വും ഉ​​​യ​​​രു​​​ന്നു​​​ണ്ട്. 178 വീ​​​ടു​​​ക​​​ളെ​​​ങ്കി​​​ലും എ​​​ത്ര​​​യും വേ​​​ഗം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച് ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണു ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​രു​​​ടെ ആ​​​വ​​​ശ്യം.

District News

സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച വീ​ടും ജ​പ്തിഭീ​ഷ​ണി​യി​ൽ

ചെ​റു​തോ​ണി: പ്രാ​യ​പൂ​ർ​ത്തി​യാ​യ മ​ക​ളു​മാ​യി പെ​രു​വ​ഴി​യി​ലേ​ക്ക് ഇ​റ​ങ്ങേ​ണ്ടി​വ​രു​മോ​യെ​ന്ന വേ​വ​ലാ​തി​യി​ലാ​ണ് ഒ​ര​മ്മ. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ ആ​റാം വാ​ർ​ഡി​ൽ പ​ന​ന്താ​ന​ത്ത് സു​രേ​ഷ്കു​മാ​ർ ശ​ശി​ധ​ര​ന് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച വീ​ടാ​ണ് സ​ഹ​ക​ര​ണ ബാ​ങ്ക് ജപ്തി​ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​ത്. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ ഇ​ടു​ക്കി അ​ലി​ൻ​ചു​വ​ടി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന വീ​ട് ഒ​ലി​ച്ചുപോ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ലം വാ​ങ്ങാ​ൻ ആ​റു ല​ക്ഷം രൂ​പ​യും വീ​ട് നി​ർ​മി​ക്കാ​ൻ നാ​ലു ല​ക്ഷം രൂ​പ​യും സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. വാ​ഴ​ത്തോ​പ്പി​ൽ ആ​റു ല​ക്ഷം രൂ​പ ന​ൽ​കി അ​ഞ്ചു സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി വീ​ടു നി​ർ​മി​ച്ചു.

വീ​ട് പ​ണി​യാ​ൻ നാ​ലു ല​ക്ഷം രൂ​പ തി​ക​യാ​തെ വ​ന്ന​തി​നാ​ൽ ര​ണ്ടു ല​ക്ഷം രൂ​പ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ൽനി​ന്ന് വീ​ടി​രി​ക്കു​ന്ന സ്ഥ​ലം പ​ണ​യ​പ്പെ​ടു​ത്തി വാ​യ്പ​യെ​ടു​ത്തു. എ​ന്നി​ട്ടും വീ​ട് പ​ണി പൂ​ർ​ത്തി​യാ​യി​ല്ല. പ​ണി ഏ​റ്റെ​ടു​ത്തി​രു​ന്ന ക​രാ​റു​കാ​ര​ൻ ഇ​വ​രെ വ​ഞ്ചി​ച്ച് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ പ​ണ​വും വാ​ങ്ങി പോ​യി.

ബാ​ങ്കി​ൽനി​ന്ന് എ​ടു​ത്ത വാ​യ്പ​യി​ൽ കു​റ​ച്ച് തി​രി​ച്ച​ട​ച്ചെ​ങ്കി​ലും സു​രേ​ഷി​ന് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ൽ പ​ണി​ക്ക് പോ​കാ​നാ​കാ​തെ വന്നതോടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി. 2,86,243 രൂ​പ തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നാ​ണ് ബാ​ങ്ക് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ല്ലാ​ത്തപ​ക്ഷം 28ന് ​വീ​ട് ജ​പ്തി ചെ​യ്യു​മെ​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ത് ര​ണ്ടാ​മ​ത്തെ നോ​ട്ടീ​സാ​ണെ​ന്നും വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ മ​ക​ളു​ടെ തു​ട​ർപ​ഠ​നം അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​ന്നു​വെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. സു​രേ​ഷി​ന് വ​ല്ല​പ്പോ​ഴും ല​ഭി​ക്കു​ന്ന പ​ണി​യും ഭാ​ര്യ അം​ബി​ക​യു​ടെ തൊ​ഴി​ലു​റ​പ്പ് ജോ​ലി​യു​മാ​ണ് ഈ ​കു​ടും​ബ​ത്തി​ന്‍റെ വ​രു​മാ​നം. വീ​ടി​ൻ​മേ​ലു​ള്ള വാ​യ്പ എ​ഴു​തി​ത്ത​ള്ളി ജ​പ്തി ന​ട​പ​ടി​ക​ളി​ൽനി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ഈ ​കു​ടും​ബം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഇ​വ​രു​ടെ സ​മീ​പ​ത്തു​ള്ള മ​റ്റൊ​രു കു​ടും​ബ​ത്തി​നും ഇ​തേ അ​വ​സ്ഥ​യാ​ണ്. പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചുപോ​യ വീ​ടി​ന് പ​ക​രം ല​ഭി​ച്ച വീ​ടി​നാ​ണ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ജ​പ്തി ന​ട​പ​ടി​യാ​യി​രി​ക്കു​ന്ന​ത്. വി​ധ​വ​യാ​യ പു​ഷ്പ​മം​ഗ​ല​ത്ത് ബീ​ന ശ​ശി​യാ​ണ് ജ​പ്തി ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച നാ​ലു ല​ക്ഷം രൂ​പ​യ്ക്ക് വീ​ടു പ​ണി പൂ​ർ​ത്തി​യാ​ക്കാ​നാ​കാ​തെ വ​ന്ന​തോ​ടെ ഒ​ന്ന​ര ല​ക്ഷം രൂ​പ ജി​ല്ലാ ബാ​ങ്കി​ൽനി​ന്നു വാ​യ്പ​യെ​ടു​ത്തു. എ​ന്നി​ട്ടും വീ​ട് പ​ണി പൂ​ർ​ത്തി​യാ​യി​ല്ല.

ര​ണ്ട് വീ​ടും ഒ​രാ​ൾ ത​ന്നെ​യാ​ണ് പ​ണി​ത​ത്. പ​ണി​ പൂ​ർ​ത്തി​യാ​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, വീ​ട് പ​ല​യി​ട​ത്തും ഇ​ടി​ഞ്ഞുതാ​ണും തു​ട​ങ്ങി. കു​ടും​ബ​ശ്രീ​യി​ൽനി​ന്നും​ മ​റ്റും വാ​യ്പ വാ​ങ്ങി​യാ​ണ് കു​റ​ച്ചൊ​ക്കെ പ​ണി​ക​ൾ തീ​ർ​ത്ത​ത്. ഉ​ണ്ടാ​യി​രു​ന്ന സ്വ​ർ​ണം വി​റ്റും കൂ​ലി​പ്പ​ണി​ക്കുപോ​യും ബാ​ങ്ക് വാ​യ്പ പ​കുതി​യി​ല​ധി​കം തി​രി​ച്ച​ട​ച്ചെ​ങ്കി​ലും പി​ന്നീ​ട് അ​ട​വ് മു​ട​ങ്ങി. ഇ​പ്പോ​ൾ ഒ​ന്ന​ര​ല​ക്ഷം രൂ​പകൂ​ടി തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നാ​ണ് ബാ​ങ്ക് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. 28ന​കം മു​ഴു​വ​ൻ തു​ക​യും തി​രി​ച്ച​ട​യ്ക്കാ​ത്തപ​ക്ഷം വീ​ട് ജ​പ്തി ചെ​യ്യു​മെ​ന്നാണ് ബാ​ങ്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കും ര​ണ്ടാ​മ​ത്തെ നോ​ട്ടീ​സാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. വാ​യ്പ എ​ഴു​തിത്ത​ള്ളി ജ​പ്തി ഒ​ഴി​വാ​ക്ക​ണമെ​ന്നാ​ണ് ഈ ​വീ​ട്ട​മ്മ​യും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Kerala

വയനാട് ദുരന്തം: കോണ്‍ഗ്രസ് ഭവന പദ്ധതിയില്‍ ഓരോ ഗുണഭോക്താവിനും എട്ടു സെന്‍റ് സ്ഥലം, 1,100 ചതുരശ്ര അടി വീട്

കല്പറ്റ: വയനാട് പുഞ്ചരിമട്ടം ഉരുള്‍ ദുരന്ത ബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കുന്നമ്പറ്റയില്‍ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിര്‍വഹിക്കും.

എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍ എംപി, പ്രിയങ്കാഗാന്ധി എംപി, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎല്‍എ, മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.

ഡിസിസി പ്രസിഡന്‍റ് ടി.ജെ. ഐസക്, എംഎല്‍എമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്‍, എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്‍, കെപിസിസി അംഗം പി.പി. ആലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.

ഭവന പദ്ധതിയുടെ ആദ്യഘട്ടം ആറ് മാസത്തിനകം പൂര്‍ത്തിയാക്കും. ഓരോ ഗുണഭോക്താവിനും എട്ട് സെന്‍റ് സ്ഥലവും 1,100 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വീടും നല്‍കും. മണ്ണ്, നീരൊഴുക്ക് പരിശോധന, എന്‍വയണ്‍മെന്‍റല്‍ എന്‍ജിനിയറിംഗ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കി എല്ലാ സംവിധാനങ്ങളോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്.

ദുരന്തത്തില്‍ കെട്ടിടം നശിച്ച 40 പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതംപാര്‍ട്ടി നല്‍കും. കെട്ടിടം പൂര്‍ണമായും ഭാഗികമായും നശിച്ചവരെ സര്‍ക്കാര്‍ 19 മാസമായി പരിഗണിച്ചിരുന്നില്ല. കോണ്‍ഗ്രസ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനുശേഷമാണ് സര്‍ക്കാര്‍ നിലപാട് തിരുത്തിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ് സംഭാവന നല്‍കിയിരുന്നു. ഇതിന് പുറമേയാണ് ഭവന പദ്ധതി നടപ്പാക്കുന്നത്. സാങ്കേതികത്വത്തിന്‍റെയും മാനദണ്ഡങ്ങളുടെയും പേരില്‍ സര്‍ക്കാര്‍ പട്ടികയില്‍ ഇടം ലഭിക്കാത്തവരും എസ്റ്റേറ്റ് പാടികളില്‍ താമസിച്ചിരുന്നവരും ഭവന പദ്ധതി ഗുണഭോക്താക്കളില്‍ ഉള്‍പ്പെടും. പദ്ധതിയുടെ രണ്ടാംഘട്ടത്തിനു സ്ഥലമെടുക്കുന്നതിന് നടപടികള്‍ പുരോഗതിയിലാണ്.

ദുരന്തവിവരം അന്നുതന്നെ പാര്‍ലമെന്‍റില്‍ ഉന്നയിച്ച രാഹുല്‍ഗാന്ധി തൊട്ടടുത്ത ദിവസം പ്രിയങ്ക ഗാന്ധിയോടൊപ്പം ചൂരല്‍മലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സര്‍ക്കാര്‍ വിഭാവനം ചെയ്ത ടൗണ്‍ഷിപ്പിന് കര്‍ണാടക സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് രാഹുലും പ്രിയങ്കയും ഇടപെടുകയുണ്ടായി. കോണ്‍ഗ്രസും മുസ്‌ലിംലീഗും പ്രഖ്യാപിച്ച ഭവന പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കാന്‍ സിപിഎം നടത്തിയ ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞതായും നേതാക്കള്‍ പറഞ്ഞു.

Kerala

എ​റ​ണാ​കു​ള​ത്ത് കു​ടി​വെ​ള്ള ടാ​ങ്ക് ത​ക​ർ​ന്നു; വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി

കൊ​ച്ചി: എ​റ​ണാ​കു​ളം ത​മ്മ​ന​ത്ത് കു​ടി​വെ​ള്ള ടാ​ങ്ക് ത​ക​ർ​ന്നു. ജ​ല അ​തോ​റി​റ്റി​യു​ടെ ഫീ​ഡ​ർ ടാ​ങ്കി​ന്‍റെ ഭി​ത്തി​യാ​ണ് ത​ക​ർ​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ടാ​ങ്ക് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മേ​ഖ​ല​യാ​കെ വെ​ള്ള​ക്കെ​ട്ടി​ലാ​യി. വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.

ഒ​രു കോ​ടി 38 ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ടാ​ങ്ക് ആ​ണ് ത​ക​ർ​ന്ന​ത്. മ​ഴ പെ​യ്ത് വെ​ള്ളം ക​യ​റി എ​ന്നാ​ണ് ആ​ദ്യം പ്ര​ദേ​ശ വാ​സി​ക​ൾ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ പി​ന്നീ​ടാ​ണ് ടാ​ങ്ക് ത​ക​ര്‍​ന്ന​താ​ണ് എ​ന്ന മ​ന​സി​ലാ​യ​ത്.

വെ​ള്ളം ക​യ​റി​യ​തോ​ടെ പ്ര​ദേ​ശ​ത്തെ ചെ​റി​യ റോ​ഡു​ക​ളി​ലു​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ബു​ദ്ധി​മു​ട്ടി​യാ​യി​ട്ടു​ണ്ട്. ഉ​മ തോ​മ​സ് എം​എ​ൽ​എ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

Latest News

Corehub Up