x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട് ടൗ​ൺ​ഷി​പ്പ്: 7 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റി; 178 വീ​ടു​ക​ളും പൂ​ർ​ത്തി​യാ​യ ശേ​ഷം മാ​ത്രം താ​മ​സ​മെ​ന്ന് കു​ടും​ബ​ങ്ങ​ൾ


Published: April 28, 2026 10:27 PM IST | Updated: April 28, 2026 10:27 PM IST

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പു​ന​ര​ധി​വാ​സ ടൗ​ൺ​ഷി​പ്പി​ൽ താ​മ​സ​യോ​ഗ്യ​മാ​യ ആ​ദ്യ ഏ​ഴ് വീ​ടു​ക​ളു​ടെ താ​ക്കോ​ൽ സ​ർ​ക്കാ​ർ കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​മാ​റി. ടൗ​ൺ​ഷി​പ്പി​ലെ മൂ​ന്നാം സോ​ണി​ലെ ഒ​രു ക്ല​സ്റ്റ​റി​ലു​ള്ള വീ​ടു​ക​ളാ​ണ് താ​മ​സ​യോ​ഗ്യ​മെ​ന്ന് ക​ണ്ട് കൈ​മാ​റി​യ​ത്. എ​ന്നാ​ൽ, ആ​ദ്യ​ഘ​ട്ട​ത്തി​ലെ 178 വീ​ടു​ക​ളു​ടെ​യും നി​ർ​മാ​ണ​വും പ​രി​ശോ​ധ​ന​യും പൂ​ർ​ത്തി​യാ​യ ശേ​ഷം മാ​ത്ര​മേ താ​മ​സം തു​ട​ങ്ങു​ക​യു​ള്ളൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് ദു​ര​ന്ത​ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ.

മാ​ർ​ച്ച് ഒ​ന്നി​ന് 178 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വീ​ടു​ക​ൾ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ താ​ക്കോ​ൽ ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​പ്പോ​ൾ ഊ​രാ​ളു​ങ്ക​ലും കി​ഫ്കോ​ണും ചേ​ർ​ന്ന് ന​ട​ത്തി​യ മൂ​ന്ന് ഘ​ട്ട പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​യ 7 വീ​ടു​ക​ളു​ടെ താ​ക്കോ​ലാ​ണ് ആ​ദ്യ​മാ​യി ഔ​ദ്യോ​ഗി​ക​മാ​യി കൈ​മാ​റി​യ​ത്.

വീ​ടു​ക​ൾ ക്ല​സ്റ്റ​റു​ക​ളാ​യി കൈ​മാ​റാ​നാ​ണ് അ​ധി​കൃ​ത​ർ നീ​ക്കം ന​ട​ത്തു​ന്ന​തെ​ങ്കി​ലും, ത​ങ്ങ​ൾ ഒ​ന്നി​ച്ച് മാ​ത്ര​മേ താ​മ​സം തു​ട​ങ്ങൂ എ​ന്ന് കു​ടും​ബ​ങ്ങ​ൾ അ​റി​യി​ച്ചു. ദു​ര​ന്ത​ത്തി​ന് ശേ​ഷം ഒ​രേ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ എ​ന്ന നി​ല​യി​ലു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ​മാ​ണി​തെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി. 178 വീ​ടു​ക​ളി​ൽ 56 എ​ണ്ണ​ത്തി​ൽ മാ​ത്ര​മാ​ണ് ഇ​തു​വ​രെ ര​ണ്ട് ഘ​ട്ട പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​യ​ത്. കി​ഫ്കോ​ൺ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച ശേ​ഷ​മാ​ണ് ഓ​രോ വീ​ടും താ​മ​സ​യോ​ഗ്യ​മാ​ണെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്.

കാ​ല​വ​ർ​ഷ​ത്തി​ന് മു​ൻ​പാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ലെ 178 വീ​ടു​ക​ളും താ​മ​സ​യോ​ഗ്യ​മാ​ക്കാ​നാ​ണ് ഊ​രാ​ളു​ങ്ക​ൽ ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ പ​രി​ശോ​ധ​ന​ക​ൾ നീ​ളു​ന്ന​തി​നാ​ൽ മേ​യ് മാ​സ​ത്തി​നു​ള്ളി​ൽ എ​ല്ലാ വീ​ടു​ക​ളും പൂ​ർ​ണ​തോ​തി​ൽ സ​ജ്ജ​മാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് സൂ​ച​ന. മു​സ്‌​ലിം ലീ​ഗ് നി​ർ​മ്മി​ച്ച് ന​ൽ​കി​യ 51 വീ​ടു​ക​ളി​ൽ ഗൃ​ഹ​പ്ര​വേ​ശ​നം ന​ട​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ ടൗ​ൺ​ഷി​പ്പി​ലെ 7 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റി​യ​ത് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

മ​ഴ തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് 410 വീ​ടു​ക​ളും താ​മ​സ​യോ​ഗ്യ​മാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നാ​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ടൗ​ൺ​ഷി​പ്പി​ൽ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : Wayanad Township Houses Latest News

Recent News

Corehub Up