Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Township

Wayanad

ടൗ​ണ്‍​ഷി​പ്പി​ല്‍ 157 വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം സെ​പ്റ്റം​ബ​ര്‍ 30ന​കം പൂ​ര്‍​ത്തി​യാ​ക്കും: മ​ന്ത്രി

ക​ല്‍​പ്പ​റ്റ: എ​ല്‍​സ്റ്റ​ന്‍ എ​സ്റ്റേ​റ്റി​ല്‍​നി​ന്ന് ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ല്‍ പു​ഞ്ചി​രി​മ​ട്ടം ഉ​രു​ള്‍ ദു​ര​ന്ത ബാ​ധി​ത​ര്‍​ക്ക് സ​ജ്ജ​മാ​ക്കു​ന്ന ടൗ​ണ്‍​ഷി​പ്പി​ല്‍ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​ല്‍ 157 വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം സെ​പ്റ്റം​ബ​ര്‍ 30 ന​കം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്.

ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 62 വീ​ടു​ക​ളു​ടെ പ്ര​വൃ​ത്തി ഡി​സം​ബ​റോ​ടെ പൂ​ര്‍​ത്തി​യാ​ക്കും. ടൗ​ണ്‍​ഷി​പ്പി​ല്‍ 178 വീ​ടു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് കൈ​മാ​റി​യ​ത്.

ടൗ​ണ്‍​ഷി​പ്പി​ല്‍ ആ​രോ​ഗ്യ​കേ​ന്ദ്രം, പൊ​തു​മാ​ര്‍​ക്ക​റ്റ്, ശു​ചി​മു​റി​ക​ള്‍ എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു. ക​ളി​സ്ഥ​ലം, അ​ങ്ക​ണ​വാ​ടി, മെ​റ്റീ​രി​യ​ല്‍ ക​ള​ക്‌​ഷ​ന്‍ ഫെ​സി​ലി​റ്റി സെ​ന്‍റ​ര്‍ എ​ന്നി​വ​യു​ടെ പ്ര​വൃ​ത്തി ഉ​ട​ന്‍ തു​ട​ങ്ങും. ഒ​ക്ടോ​ബ​റോ​ടെ പൂ​ര്‍​ത്തി​യാ​ക്കും.

പൊ​തു സൗ​ക​ര്യ​ങ്ങ​ളു​ടെ നി​ര്‍​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. പു​ന​ര​ധി​വാ​സ പ​ദ്ധ​തി ഗു​ണ​ഭോ​ക്ത​ക്ക​ളി​ല്‍ ഫേ​സ് 1, ഫേ​സ് 2എ, ​ഫേ​സ് 2ബി ​പ​ട്ടി​ക​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​രു​ടെ 5.58 കോ​ടി രൂ​പ​യു​ടെ വാ​യ്പ സ​ര്‍​ക്കാ​ര്‍ ബാ​ങ്കു​ക​ള്‍​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്ക് ന​ട​ത്തി​യ അ​ദാ​ല​ത്തി​ലൂ​ടെ​യാ​ണ് വാ​യ്പാ​വി​വ​രം ശേ​ഖ​രി​ച്ച​ത്. വാ​ണി​ജ്യ വാ​യ്പ​ക​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​ന് അ​നു​സൃ​ത​മാ​യി തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കും. ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ദി​ന​ബ​ത്ത, വീ​ട്ടു​വാ​ട​ക മൂ​ന്ന് മാ​സ​ത്തേ​ക്ക് കൂ​ടി തു​ട​രും.

ടൗ​ണ്‍​ഷി​പ് നി​ര്‍​മാ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ന​ഗ​ര​ത്തി​ല്‍ രൂ​പ​പ്പെ​ടു​ന്ന വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ന്‍ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്തി പ​ദ്ധ​തി ത​യാ​റാ​ക്കും. ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് എ​ല്ലാ മാ​സ​വും ആ​ദ്യ തി​ങ്ക​ളാ​ഴ്ച ക​ള​ക്ട​റേ​റ്റി​ല്‍ പ്ര​ത്യേ​ക യോ​ഗം ചേ​രും.

ഉ​രു​ള്‍ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ത്തെ കാ​ര്‍​ഷി​ക​ഭൂ​മി പു​നഃ​ക്ര​മീ​ക​രി​ച്ച് ന​ല്‍​കു​ക സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മാ​ണ്. പ്ര​ദേ​ശ​ത്തെ മ​ണ്ണ് പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. പു​ന​ര​ധി​വാ​സ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത പ​ട​വെ​ട്ടി​ക്കു​ന്ന്, അ​ട്ട​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ അ​നു​ഭാ​വ​പൂ​ര്‍​വം പ​രി​ഗ​ണി​ക്കും. പു​ത്തു​മ​ല ദു​ര​ന്ത ബാ​ധി​ത​ത​ര്‍​ക്ക് ഒ​രു​ക്കി​യ ഹ​ര്‍​ഷം പ​ദ്ധ​തി ആ​വ​ശ്യ​മെ​ങ്കി​ല്‍ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ പ​രി​ഗ​ണി​ക്കും.

ടൗ​ണ്‍​ഷി​പ് റോ​ഡി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ ച​ളി നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. മ​ഴ ശ​ക്തി​പ്രാ​പി​ക്കു​മ്പോ​ള്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ മ​റ്റ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ഉ​ട​ന്‍ വി​ളി​ക്കും. ചൂ​ര​ല്‍​മ​ല​യി​ല്‍ പാ​ലം നി​ര്‍​മാ​ണ​ത്തി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി. പു​ഞ്ചി​രി​മ​ട്ടം പാ​ലം നി​ര്‍​മാ​ണ​ത്തി​നു ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

സാ​സ്‌​കി പ​ദ്ധ​തി​ക്ക് കീ​ഴി​ല്‍ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന റോ​ഡ്, പാ​ലം, സ്‌​കൂ​ള്‍, ഫ​യ​ര്‍ സ്റ്റേ​ഷ​നു​ക​ള്‍, സ്‌​കി​ല്‍ പാ​ര്‍​ക്ക്, ഷെ​ല്‍​ട്ട​ര്‍ ഹോം, ​മ​റ്റ് കെ​ട്ടി​ട​ങ്ങ​ള്‍, ജ​ല​വി​ഭ​വ-​ജ​ല​സേ​ച​ന വ​കു​പ്പു​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്.​പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് അ​ത​ത് വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

ചൂ​ര​ൽ​മ​ല ടൗ​ണ്‍​ഷി​പ്പ് ; വീ​ടു​ക​ളി​ൽ ഉ​ണ്ടാ​യ​തു സ്ട്ര​ക്ചറ​ൽ ക്രാ​ക്ക് അ​ല്ല: മ​ന്ത്രി കെ.​ രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ണ്ട​ക്കൈ ചൂ​ര​ൽ​മ​ല ടൗ​ണ്‍​ഷി​പ്പി​ലെ വീ​ടു​ക​ളി​ലു​ണ്ടാ​യ​ത് സ്ട്ര​ക്ച​റ​ൽ ക്രാ​ക്ക് അ​ല്ലെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ. വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്പോ​ൾ വാ​ട്ട​ർ പോ​ണ്ടിം​ഗ് ടെ​സ്റ്റ് ന​ട​ത്ത​ണ​മെ​ന്നു നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു. ചോ​ർ​ച്ച​യും ബ​ല​ക്ഷ​യ​വും ഇ​ല്ല എ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ഈ ​പ​രി​ശോ​ധ​ന.

വാ​ട്ട​ർ പോ​ണ്ടിം​ഗ് ടെ​സ്റ്റ് ന​ട​ത്തി​യ​പ്പോ​ൾ ര​ണ്ടു വീ​ടു​ക​ളി​ൽ വെ​ള്ളം കി​നി​ഞ്ഞു പോ​കു​ന്ന​തു ക​ണ്ടു. നി​ർ​മാ​ണ​വേ​ള​യി​ൽ ഉ​ണ്ടാ​കാ​വു​ന്ന ഒ​രു ലീ​ക്കേ​ജാ​ണ് ഇ​വി​ടെ​യും ഉ​ണ്ടാ​യ​തെ​ന്നാ​ണ് എ​ൻ​ജി​നി​യ​ർ​മാ​ർ പ​റ​ഞ്ഞ​ത്. ഇ​തു ശ​രി​യാ​ണോ എ​ന്നു നേ​രി​ട്ടു ബോ​ധ്യ​പ്പെ​ടാ​ൻ വേ​ണ്ടി​യാ​ണ് അ​വി​ടെ പോ​യ​തെ​ന്നും മ​ന്ത്രി രാ​ജ​ൻ പ​റ​ഞ്ഞു.

സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചി​ല​ർ ന​ട​ത്തി​യ​ത് അ​പ​ക​ട​ക​ര​മാ​യ പ്ര​ചാ​ര​ണ​മാ​ണ്. വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​രി​ൽ ഒ​രാ​ൾ​ക്കു​പോ​ലും ഭീ​തി വേ​ണ്ട. ടൗ​ണ്‍​ഷി​പ്പ് ഒ​രു തു​റ​ന്ന പു​സ്ത​ക​മാ​ണ്. ആ​ർ​ക്കു വേ​ണ​മെ​ങ്കി​ലും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ക​യ​റി പ​രി​ശോ​ധി​ക്കാം. ഉ​പ​ജീ​വ​ന ബ​ത്ത കൊ​ടു​ത്തി​ല്ല എ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്നു. പ​തി​നെ​ട്ടാം തീ​യ​തി അ​തു ന​ൽ​കി. ആ​ളു​ക​ൾ​ക്കി​ട​യി​ൽ അ​നാ​വ​ശ്യ​മാ​യി ഭീ​തി ഉ​ണ്ടാ​ക്ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ക്ഷേ​പ​ങ്ങ​ൾ കേ​ൾ​ക്കു​ന്പോ​ൾ ആ​ർ​ത്തു ചി​രി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു ക​ക്കൂ​സ് എ​ങ്കി​ലും നി​ർ​മി​ച്ചുന​ൽ​കാ​ൻ ഇ​തു​വ​രെ​യും സാ​ധി​ച്ചി​ല്ല. ആ​ക്ഷേ​പ​ങ്ങ​ൾ എ​ന്നും ഉ​ണ്ടാ​കും. അ​തു ക​ന​ഗോ​ലു സി​ദ്ധാ​ന്ത​മാ​ണ്. ആ​ക്ഷേ​പ​ങ്ങ​ളി​ൽ പ​ത​റു​ന്ന​വ​ര​ല്ല ത​ങ്ങ​ൾ.

ര​ണ്ടും മൂ​ന്നും ഘ​ട്ട പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മാ​ണു വീ​ട് കൈ​മാ​റു​ന്ന​ത്. ഈ ​മാ​സം 30ന് ​മൂ​ന്നു ഘ​ട്ട​ത്തി​ലു​മു​ള്ള പ​രി​ശോ​ധ​ന​യും പൂ​ർ​ത്തി​യാ​കും. അ​ടു​ത്ത മാ​സം ആ​ദ്യ​വാ​രം ത​ന്നെ വീ​ടു​ക​ൾ കൈ​മാ​റു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ലെ ഒ​രു വീ​ട്ടി​ൽ കൂ​ടി ചോ​ർ​ച്ച​യെ​ന്ന് പ​രാ​തി

ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച ഒ​രു വീ​ട്ടി​ൽ കൂ​ടി ചോ​ർ​ച്ച​യെ​ന്ന് പ​രാ​തി. ഫെ​യ്സ് ഒ​ന്നി​ലെ 87-ാം ന​മ്പ​ർ വീ​ട്ടി​ലാ​ണ് ചോ​ർ​ച്ച​യെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന​ത്. സ​ർ​ക്കാ​ർ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് കൈ​മാ​റി​യ 178 വീ​ടു​ക​ളി​ൽ ഒ​ന്നാ​ണ് ഇ​ത്. ഇ​തോ​ടെ ചോ​ർ​ച്ച ക​ണ്ടെ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ വീ​ടാ​ണി​ത്.

ചൂ​ര​ല്‍​മ​ല സ്വ​ദേ​ശി നൗ​ഫ​ലി​ന്‍റെ വീ​ട്ടി​ലെ മേ​ല്‍​ക്കൂ​ര​യി​ല്‍ വി​ള്ള​ല്‍ വീ​ണ് ചോ​ർ​ച്ച രൂ​പ​പ്പെ​ട്ട​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്ത് വ​ന്ന​ത്. പി​ന്നാ​ലെ തൊ​ട്ട​ടു​​ത്തു​ള്ള മ​റ്റൊ​രു വീ​ട്ടി​ലും മേ​ല്‍​ക്കൂ​ര​യി​ല്‍ കൂ​ടി വി​ള്ള​ല്‍ ഉ​ണ്ടെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്നു. തു​ട​ർ​ന്ന് ഊ​രാ​ളു​ങ്ക​ല്‍ സി​ഒ​ഒ അ​രു​ണ്‍ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ര​ണ്ടി​ട​ത്തും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​രു​ണ്‍ ബാ​ബു പ​റ​ഞ്ഞു. അ​തേ​സ​മ​യം വെ​ള്ളം ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യെ​ന്നും മേ​ൽ​ക്കൂ​ര തു​ര​ന്ന് അ​പ്പോ​ക്സി ഗ്രൗ​ട്ട് ചെ​യ്തു വെ​ള്ളം ഇ​റ​ങ്ങു​ന്ന​ത് ത​ട​യു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ ടൗ​ൺ​ഷി​പ്പ് വീ​ടു​ക​ളി​ൽ വി​ള്ള​ൽ വീ​ണ​തി​ൽ വി​മ​ർ​ശ​നം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ ടൗ​ൺ​ഷി​പ്പി​ൽ മ​ന്ത്രി രാ​ജ​ൻ സ​ന്ദ​ർ​ശി​ച്ചു. വെ​ള്ളം കി​നി​ഞ്ഞ് ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ ഉ​ണ്ടാ​യ​ത് വ​ലി​യ വി​ള്ള​ൽ അ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

ടൗ​ണ്‍​ഷി​പ്പി​ലെ വീ​ട്ടി​ൽ വി​ള്ള​ൽ; മ​ന്ത്രി കെ.​രാ​ജ​ൻ സ​ന്ദ​ർ​ശി​ച്ചു

ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി സ​ർ​ക്കാ​ർ എ​ൽ​സ്റ്റ​ണ്‍ എ​സ്റ്റേ​റ്റി​ൽ നി​ര്‍​മി​ക്കു​ന്ന വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് മ​ന്ത്രി കെ.​രാ​ജ​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. താ​മ​സം തു​ട​ങ്ങി​യ​ശേ​ഷം പ്ര​ശ്ന​ങ്ങ​ള്‍ വ​ന്നാ​ൽ ഊ​രാ​ളു​ങ്ക​ൽ സ​മാ​ധാ​നം പ​റ​യേ​ണ്ടി​വ​രു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ത് വി​ള്ള​ല​ല്ലെ​ന്നും പെ​ൻ​സി​ൽ കൊ​ണ്ട് വ​ര​ച്ച​താ​ണെ​ന്നും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി​ത​ന്നെ നേ​രി​ട്ടെ​ത്തി ഉ​ര​ച്ചു​നോ​ക്കി സ്ഥി​രീ​ക​രി​ച്ച​ത്. ഉ​ണ്ടാ​യ​ത് വ​ലി​യ വി​ള്ള​ല​ല്ലെ​ന്നാ​ണ് മ​ന്ത്രി പ​റ​യു​ന്ന​ത്. വീ​ട് ഇ​തു​വ​രെ കൈ​മാ​റി​യി​ട്ടി​ല്ലെ​ന്നും കൈ​മാ​റി​യ​ത് പ​ട്ട​യം മാ​ത്ര​മാ​ണെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

ര​ണ്ടി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ടു​ത്ത മാ​സ​ത്തോ​ടെ 178 വീ​ടു​ക​ൾ താ​മ​സ​യോ​ഗ്യ​മാ​ക്കി കൈ​മാ​റും. ഒ​ക്ടോ​ബ​റി​ന് മു​മ്പ് മു​ഴു​വ​ൻ വീ​ടു​ക​ളും തീ​ർ​ത്ത് ന​ൽ​ക​ണ​മെ​ന്നാ​ണ് ഊ​രാ​ളു​ങ്ക​ലു​മാ​യു​ള്ള ക​രാ​ർ. ക​രാ​ർ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ഊ​രാ​ളു​ങ്ക​ലി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Kerala

വ​യ​നാ​ട് ടൗ​ണ്‍​ഷി​പ്; വി​ള്ള​ൽ രൂ​പ​പ്പെ​ട്ട വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന

ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് ന​ഗ​ര​പ​രി​ധി​യി​ൽ സ​ജ്ജ​മാ​ക്കു​ന്ന ടൗ​ണ്‍​ഷി​പ്പി​ലെ വി​ള്ള​ൽ വീ​ണ വീ​ടു​ക​ളി​ൽ വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തും. വി​ള്ള​ൽ രൂ​പ​പ്പെ​ട്ട ര​ണ്ട് വീ​ടു​ക​ളി​ൽ അ​ൾ​ട്രാ​സോ​ണി​ക് പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ​യാ​ണു ന​ട​ത്തു​ക​യെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

വീ​ടു​ക​ളു​ടെ ടെ​റ​സി​ലാ​ണു വി​ള്ള​ൽ രൂ​പ​പ്പെ​ട്ട് ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. വി​ള്ള​ൽ ഗൗ​ര​വ​മു​ള്ള​ത​ല്ലെ​ന്നും ത​ക​രാ​ർ പ​രി​ഹ​രി​ക്കു​മെ​ന്നും ടൗ​ണ്‍​ഷി​പ് നി​ർ​മാ​ണ​ച്ചു​മ​ത​ല​യു​ള്ള ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ദ്യ സോ​ണി​ലെ എ​ട്ട്, ഏ​ഴ് ന​ന്പ​ർ വീ​ടു​ക​ളി​ലാ​ണു വി​ള്ള​ൽ ക​ണ്ട​ത്. വി​ള്ള​ൽ വീ​ണ ഭാ​ഗം അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ചൂ​ര​ൽ​മ​ല സ്വ​ദേ​ശി നൗ​ഫ​ലി​ന് അ​നു​വ​ദി​ച്ച​താ​ണ് വി​ള്ള​ലു​ണ്ടാ​യ വീ​ടു​ക​ളി​ൽ ഒ​ന്ന്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ഇ​തി​നു പി​ന്നാ​ലെ തൊ​ട്ട​ടു​ത്ത മ​റ്റൊ​രു വീ​ടി​ലും വി​ള്ള​ൽ ക​ണ്ടു. ഇ​തേ​ത്തു​ട​ർ​ന്ന് ഊ​രാ​ളു​ങ്ക​ൽ സി​ഒ​ഒ അ​രു​ണ്‍ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.
ടൗ​ണ്‍​ഷി​പ്പ് ആ​ദ്യ​ഘ​ട്ടം ഉ​ദ്ഘാ​ട​നം മാ​ർ​ച്ച് ഒ​ന്നി​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ​ത്. ടൗ​ണ്‍​ഷി​പ്പി​ൽ വി​വി​ധ സോ​ണു​ക​ളി​ൽ ആ​കെ നി​ർ​മി​ക്കു​ന്ന 410 വീ​ടു​ക​ളി​ൽ 178 എ​ണ്ണ​ത്തി​ന്‍റെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ മു​റ​യ്ക്കാ​യി​രു​ന്നു ഇ​ത്.

ഉ​ട​മാ​വ​കാ​ശ രേ​ഖ ല​ഭി​ച്ചെ​ങ്കി​ലും അ​നു​ബ​ന്ധ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ കു​ടും​ബ​ങ്ങ​ൾ വീ​ടു​ക​ളി​ൽ താ​മ​സ​മാ​ക്കി​യി​ല്ല. ഇ​തി​നി​ടെ​യാ​ണ് ര​ണ്ട് വീ​ടു​ക​ളി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​ത്. ഭൂ​ക​ന്പ​ത്തെ​യ​ട​ക്കം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ശേ​ഷി​യു​ള്ള വീ​ടു​ക​ളാ​ണ് ടൗ​ണ്‍​ഷി​പ്പി​ൽ നി​ർ​മി​ക്കു​ന്ന​തെ​ന്ന് റ​വ​ന്യു മ​ന്ത്രി​യും മ​റ്റും നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു.

Kerala

തൊഴിലാളികൾ കുറവ്; വിചാരിച്ചതുപോലെ നീങ്ങാതെ വയനാട് ടൗണ്‍ഷിപ് നിര്‍മാണം

കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പിന്‍റെ നിര്‍മാണം സര്‍ക്കാര്‍ വിചാരിച്ചതുപോലെ നീങ്ങുന്നില്ല. ടൗണ്‍ഷിപ്പില്‍ 410 വീടുകളുടെയും പ്രവൃത്തി ഏപ്രില്‍ 30 നകം പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ജൂണില്‍ പോലും നിര്‍മാണം പൂര്‍ത്തിയാകാത്ത സ്ഥിതിയാണുള്ളത്.

ടൗണ്‍ഷിപ്പില്‍ ഭവന നിര്‍മാണവും മറ്റു പ്രവൃത്തികളും നടത്താന്‍ ഏതാനും തൊഴിലാളികള്‍ മാത്രമാണ് നിലവിലുള്ളത്. ടൗണ്‍ഷിപ്പില്‍ ഉണ്ടായിരുന്നതില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ അവരവരുടെ നാടുകളിലാണ്. പശ്ചിമബംഗാളിലുള്ളതടക്കം തൊഴിലാളികള്‍ തിരിച്ചെത്തുന്നമുറയ്‌ക്കേ പ്രവൃത്തികള്‍ക്ക് വേഗമാകൂ.

അടുത്ത മഴക്കാലത്തിന് മുമ്പ് ടൗണ്‍ഷിപ്പില്‍ താമസമാക്കാന്‍ കഴിയില്ലെന്നു കരുതുന്ന ദുരന്തബാധിതര്‍ നിരവധിയാണ്. 178 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ടൗണ്‍ഷിപ്പ് ഒന്നാംഘട്ടം ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. ഇത്രയും വീടുകളുടെ ഉടമാവകാശ രേഖ വിതരണവും നടത്തി. എന്നാല്‍ നാമമാത്ര വീടുകളില്‍ പോലും ദുരന്തബാധിതര്‍ക്ക് താമസമാക്കാനായില്ല.

സ്വീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ്, സെപ്റ്റിക് ടാങ്കുകള്‍ എന്നിവയുടെ പ്രവൃത്തി പൂര്‍ത്തിയാകാത്തതും വെള്ളം, വൈദ്യുതി സൗകര്യങ്ങളാകാത്തതുമാണ് വീടുകളില്‍ വാസത്തിന് തടസമായത്. 40 വീടുകള്‍ വാസയോഗ്യമായതായാണ് ജില്ലാ ഭരണകൂടം ഇപ്പോള്‍ പറയുന്നത്. ആദ്യഘട്ടം ഉദ്ഘാടനം നടന്ന് ഒന്നരമാസമായിട്ടും വീടുകളില്‍ താമസിക്കാന്‍ കഴിയാത്തത് ദുരന്തബാധിതരില്‍ അലോസരം സൃഷ്ടിക്കുന്നുണ്ട്.

കല്‍പ്പറ്റയ്ക്കടുത്ത് എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍നിന്നു ഏറ്റെടുത്ത ഭൂമിയിലാണ് ടൗണ്‍ഷിപ് നിര്‍മാണം. 44.33 കോടി രൂപ കോടതിയില്‍ കെട്ടിവച്ച് 2025 ഏപ്രില്‍ 11നാണ് സര്‍ക്കാര്‍ 64.4075 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തത്. ടൗണ്‍ഷിപ്പില്‍ ഓരോ കുടുംബത്തിനും ഏഴ് സെന്‍റ് സ്ഥലവും വീടുമാണ് നല്‍കുന്നത്.

പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്‍റര്‍, ലബോറട്ടറി, ഫാര്‍മസി, പാര്‍ക്കിംഗ് ഏരിയ, കളിസ്ഥലം, ലൈബ്രറി, സ്‌പോട്‌സ് ക്ലബ്, ഓപ്പണ്‍ എയര്‍ തിയറ്റര്‍, മെമ്മോറിയല്‍ തുടങ്ങിയവ ടൗണ്‍ഷിപ്പില്‍ വിഭാവനം ചെയ്തിട്ടുണ്ട്.

ടൗണ്‍ഷിപ്പില്‍ അഞ്ച് സോണുകളിലാണ് ഭവനങ്ങള്‍ നിര്‍മിക്കുന്നത്. 2025 മാര്‍ച്ച് 27നായിരുന്നു വീടുകളുടെ ശിലാസ്ഥാപനം. സോണ്‍ ഒന്നിലെ 140 വീടുകളില്‍ 107 ഉം സോണ്‍ മൂന്നിലെ 51 വീടുകളില്‍ 28 ഉം സോണ്‍ നാലിലെ 51 വീടുകളില്‍ 43 ഉം വീടുകള്‍ ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ടം ഉദ്ഘാടനം നടത്തിയത്.

പുനരധിവാസത്തിന് യോഗ്യരെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതില്‍ 104 കുടുംബങ്ങള്‍ ടൗണ്‍ഷിപ്പില്‍ വീട് വേണ്ടെന്നു തീരുമാനിച്ചിരുന്നു. ഈ കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കി.

2024 ജൂലൈ 30ന് രാത്രിയായിരുന്നു പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തം. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെയാണ് ഉരുള്‍പൊട്ടല്‍ പ്രധാനമായും ബാധിച്ചത്. 298 പേര്‍ ദുരന്തത്തില്‍ മരിച്ചു. 32 പേരെ കാണാതായി.

അടയാളം അവശേഷിപ്പിക്കാതെ 59 വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയി. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. 37 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുഞ്ചരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസം നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും ജില്ലയ്ക്ക് അകത്തുംപുറത്തും പ്രചാരണവിഷയമാക്കിയിരുന്നു.

Kerala

13 ഉ​ന്ന​തി കു​ടും​ബ​ങ്ങ​ൾ​ക്ക് വ​യ​നാ​ട് ടൗ​ണ്‍​ഷി​പ്പ് മാ​തൃ​ക​യി​ൽ വീ​ട്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ണ്ട​​​ക്കൈ, ​ചൂ​​​​ര​​​​ൽ​​​​മ​​​​ല ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ ദു​​​​ര​​​​ന്തം ബാ​​​​ധി​​​​ച്ച പു​​​​ഞ്ചി​​​​രി​​​​മ​​​​ട്ടം, എ​​​​റാ​​​​ട്ടു​​​​കു​​​​ണ്ട്, വി​​​​ല്ലേ​​​​ജ് റോ​​​​ഡ് ഉ​​​​ന്ന​​​​തി​​​​ക​​​​ളി​​​​ലെ 13 കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് വ​​​​യ​​​​നാ​​​​ട് ടൗ​​​​ണ്‍​ഷി​​​​പ്പ് പ്രോ​​​​ജ​​​​ക്ട് മാ​​​​തൃ​​​​ക​​​​യി​​​​ൽ വീ​​​​ടു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചുന​​​​ൽ​​​​കാ​​​​ൻ തീ​​​​രു​​​​മാ​​​​നം.

ഇ​​​​തി​​​​നാ​​​​യി കി​​​​ഫ്കോ​​​​ണി​​​​നെ എം​​​​പ്ലോ​​​​യേ​​​​ഴ്സ് റെ​​​​പ്ര​​​​സെ​​​​ന്‍റേ​​​​റ്റീ​​​​വാ​​​​യും ഊ​​​​രാ​​​​ളു​​​​ങ്ക​​​​ൽ ലേ​​​​ബ​​​​ർ കോ​​​​ണ്‍​ട്രാ​​​​ക്ട് സൊ​​​​സൈ​​​​റ്റി​​​​യെ ഇ​​​​പി​​​​സി കോ​​​​ണ്‍​ട്രാ​​​​ക്ട​​​​റാ​​​​യും നി​​​​യ​​​​മി​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി.

Kerala

ടൗണ്‍ഷിപ് സാര്‍വത്രിക അംഗീകാരം നേടിയ കേരള മോഡല്‍: എം.എ. ബേബി

കല്‍പ്പറ്റ: ഉരുള്‍ ദുരന്ത ബാധിത കുടുംബങ്ങള്‍ക്ക് കല്‍പ്പറ്റയില്‍ സജ്ജമാക്കുന്ന ടൗണ്‍ഷിപ് സാര്‍വത്രിക അംഗീകാരം നേടിയ കേരള മോഡലാണെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബി. ലോക രാഷ്ട്രങ്ങള്‍പോലും കേരളത്തെ അദ്ഭുതത്തോടെ നോക്കിക്കാണുന്ന നിലയില്‍ നാടൊന്നായി അതിജീവനഗാഥ എഴുതിയെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെയാകെ ചേര്‍ത്തുനിര്‍ത്തി അതിജീവിതര്‍ക്ക് മെച്ചപ്പെട്ട പുനരധിവാസം ഒരുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായെന്നും ബേബി പറഞ്ഞു. ടൗണ്‍ഷിപ്പില്‍ സന്ദർശനം നടത്തിയശേഷമായിരുന്നു ബേബിയുടെ പ്രതികരണം.

എം.എ. ബേബി പാര്‍ട്ടി വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്, സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. ഗഗാറിന്‍, എ.എന്‍. പ്രഭാകരന്‍, വി.വി. ബേബി, എം. മധു, രുക്മിണി സുബ്രഹ്മണ്യന്‍, കല്‍പ്പറ്റ ഏരിയ സെക്രട്ടറി വി. ഹാരിസ്, വൈത്തിരി ഏരിയ സെക്രട്ടറി സി. യൂസഫ്, കല്‍പ്പറ്റ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പി.കെ. ബാബുരാജ്, പുല്‍പ്പാറ ബ്രാഞ്ച് സെക്രട്ടറി കെ.ടി. മെഹബൂബ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.എം. ഫ്രാന്‍സിസ് തുടങ്ങിയവര്‍ക്കൊപ്പമാണ് ആദ്യഘട്ടം ഉദ്ഘാടനം കഴിഞ്ഞ ടൗണ്‍ഷിപ്പില്‍ ഇന്ന് രാവിലെ അദ്ദേഹം എത്തിയത്. ദുരന്തബാധിതര്‍ ബേബിയെ പൂക്കള്‍ നല്‍കി സ്വീകരിച്ചു. ടൗണ്‍ഷിപ്പിലെ വീടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു.

Kerala

കൂ​വ​ൽ മ​നോ​വി​ഷ​മം ഉ​ണ്ടാ​ക്കി; ക​ല്ലി​ട്ട് പോ​കു​ന്ന​വ​രെ​ന്ന പ​രാ​മ​ർ​ശം ഒ​ഴു​വാ​ക്കാ​മാ​യി​രു​ന്നു: ടി. സി​ദ്ദി​ഖ് എം​എ​ൽ​എ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ടൗ​ണ്‍​ഷി​പ്പ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലു​ണ്ടാ​യ കൂ​വ​ൽ മ​നോ​വി​ഷ​മം ഉ​ണ്ടാ​ക്കി​യെ​ന്ന് ടി ​സി​ദ്ദി​ഖ് എം​എ​ൽ​എ. കൂ​വ​ൽ ആ​സൂ​ത്രി​ത​മാ​ണെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും സി​ദ്ദി​ഖ് പ​റ​ഞ്ഞു. ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ ഒ​രാ​ള് പോ​ലും ത​നി​ക്കെ​തി​രെ അ​സ്വ​സ്ഥ​ത​യു​ടെ ശ​ബ്ദം ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

ദു​രി​ത​ബാ​ധി​ത​രെ​ല്ലാം കൈ​യ​ടി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് കൂ​ക്കി വി​ളി​ച്ച​ത്. ബാ​ക്കി​യു​ള്ള​വ​രു​ടെ അ​സ്വ​സ്ഥ​ത താ​ൻ ക​ണ​ക്കാ​ക്കു​ന്നി​ല്ല. സ​ർ​ക്കാ​ർ എ​ന്നാ​ൽ എ​ല്ലാ​വ​രു​ടേ​തു​മാ​ണ്.

ക​ല്ലി​ട്ട് പോ​കു​ന്ന​വ​രെ​ന്ന റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍റെ മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നൊ​പ്പം നി​ൽ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ദു​ര​ന്ത ഭൂ​മി​യി​ൽ ഒ​രു ത​ര​ത്തി​ൽ ഉ​ള്ള വി​ഭാ​ഗീ​യ​ത​യും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും സി​ദ്ദി​ഖ് പ്ര​തി​ക​രി​ച്ചു.

ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ണ്‍​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ സ്വാ​ഗ​ത പ്ര​സം​ഗി​ക​നാ​യ ചീ​ഫ് സെ​ക്ര​ട്ട​റി സി​ദ്ദി​ഖി​ന്‍റെ പേ​ര് പ​റ​ഞ്ഞ​പ്പോ​ഴാ​യി​രു​ന്നു കൂ​ക്കി​വി​ളി. ടൗ​ണ്‍​ഷി​പ്പ് നി​ർ​മ്മാ​ണ​ത്തി​ന് സ​ർ​ക്കാ​രി​ന് സ​ഹാ​യം ന​ൽ​ക​രു​തെ​ന്ന് ചി​ല​ര്‍ പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗ​ത്തി​നി​ടെ സൂ​ചി​പ്പി​ച്ച​പ്പോ​ൾ സ​ദ​സി​ൽ നി​ന്ന് കൈ‍​യ​ടി​ക​ളു​മു​ണ്ടാ​യി.

തു​ട​ര്‍​ന്ന് ടി ​സി​ദ്ദി​ഖ് പ്ര​സം​ഗി​ച്ച​പ്പോ​ഴും കൂ​ക്കി​വി​ളി​യു​ണ്ടാ​യി. എ​ന്നാ​ൽ സ​ർ​ക്കാ​രി​നോ​ട് ചേ​ർ​ന്ന് നി​ന്നാ​ണ് എ​ല്ലാ​വ​രും ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും ഇ​നി​യും ദു​ര​ന്ത ബാ​ധി​ത​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സി​ദ്ദി​ഖ് പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

District News

ടൗ​ണ്‍​ഷി​പ്പ് ഉ​ദ്ഘാ​ട​നം: ഒ​രു​ക്കം വി​ല​യി​രു​ത്തി

ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്ത ബാ​ധി​ത​ർ​ക്കു​ള്ള ടൗ​ണ്‍​ഷി​പ്പ് ഒ​ന്നാം​ഘ​ട്ടം ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഒ​രു​ക്കം ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ല​യി​രു​ത്തി. ഇ​ന്നു രാ​വി​ലെ 11ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ടൗ​ണ്‍​ഷി​പ്പ് ഒ​ന്നാം ഘ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള ആ​ളു​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന​തി​നാ​ൽ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ചു​ര​ങ്ങ​ളി​ലൂ​ടെ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്കും.

ചു​രം സം​ര​ക്ഷ​ണ സ​മി​തി, സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യേ​ഴ്സ് എ​ന്നി​വ​ർ ഗ​താ​ഗ​തം ക്ര​മീ​ക​രി​ക്കും. രാ​വി​ലെ എ​ട്ട് മു​ത​ൽ ക​ൽ​പ്പ​റ്റ ടൗ​ണി​ലും ബൈ​പാ​സി​ലും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് എ​സ്കെ​എം​ജെ സ്കൂ​ൾ ഗ്രൗ​ണ്ട്, ബൈ​പാ​സ്, എം​സി​എ​ഫ് സ്കൂ​ൾ ഗ്രൗ​ണ്ട്, ക​ൽ​പ്പ​റ്റ ഫ്ള​വ​ർ ഷോ ​ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഉ​ണ്ടാ​കും. ആ​ളു​ക​ൾ പാ​ർ​ക്കിം​ഗ് പോ​യി​ന്‍റി​ൽ വാ​ഹ​നം നി​ർ​ത്തി ടൗ​ണ്‍​ഷി​പ്പി​ൽ എ​ത്ത​ണം.

ടൗ​ണ്‍​ഷി​പ്പി​ൽ 17,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ൽ നി​ർ​മി​ച്ച പ​ന്ത​ലി​ൽ 1200 ഓ​ളം പേ​ർ​ക്ക് ഇ​രി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്. ആ​ളു​ക​ൾ​ക്ക് പ​രി​പാ​ടി​ക​ൾ സു​ഗ​മ​മാ​യി കാ​ണു​ന്ന​തി​ന് വേ​ദി​ക്ക് അ​ടു​ത്ത് എ​ൽ​ഇ​ഡി വാ​ളു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് ടൗ​ണ്‍​ഷി​പ്പി​ൽ എ​ത്താ​ൻ വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വൈ​ത്തി​രി, മേ​പ്പാ​ടി, മു​ള്ള​ൻ​കൊ​ല്ലി, ബ​ത്തേ​രി, അ​ന്പ​ല​വ​യ​ൽ, മാ​ന​ന്ത​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഓ​രോ ബ​സ് രാ​വി​ലെ എ​ട്ടി​ന് ടൗ​ണ്‍​ഷി​പ്പി​ലേ​ക്കും ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം തി​രി​ച്ചും സ​ർ​വീ​സ് ന​ട​ത്തും. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​രെ ടൗ​ണ്‍​ഷി​പ്പി​ൽ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.


കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 5,000 പേ​ർ​ക്ക് ല​ഘു​ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് ടൗ​ണ്‍​ഷി​പ്പി​ൽ അ​ഞ്ച് കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ക്കും. ക​ട്‌​ല​റ്റ്, സ​മൂ​സ, ഈ​ന്ത​പ്പ​ഴം, കു​ടി​വെ​ള്ളം എ​ന്നി​വ​യ​ട​ങ്ങി​യ പാ​യ്ക്ക​റ്റ് കൗ​ണ്ട​റു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യും. മി​ൽ​മ​യു​ടെ കൗ​ണ്ട​റു​ക​ളും ഉ​ണ്ടാ​കും. ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​രു​ണ്‍ കെ. ​പ​വി​ത്ര​ൻ, എ​ഡി​എം കെ.​എ​സ്. അ​നി​ൽ​കു​മാ​ർ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​ട്ട​യ​വും വീ​ടു​ക​ളു​ടെ ഉ​ട​മാ​വ​കാ​ശ​വും കൈ​മാ​റും

ക​ൽ​പ്പ​റ്റ: ടൗ​ണ്‍​ഷി​പ്പി​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ വീ​ടും സ്ഥ​ല​വും കൈ​മാ​റു​ന്ന​ത് 178 കു​ടും​ബ​ങ്ങ​ൾ​ക്ക്. ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ​ദാ​നം, പ​ട്ട​യം-​ഉ​ട​മാ​വ​കാ​ശ രേ​ഖ വി​ത​ര​ണം എ​ന്നി​വ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ട്ട​യ​വും ഉ​ട​മാ​വ​കാ​ശ​രേ​ഖ​യും കൈ​മാ​റാ​ൻ 20 കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ക്കും. ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​സ​ൽ ആ​ധാ​ർ കാ​ർ​ഡും ക​ള​ക്ട​റേ​റ്റി​ൽ​നി​ന്നു ന​ൽ​കി​യ ടോ​ക്ക​ണ്‍ ന​ന്പ​റും ക​രു​ത​ണം. വീ​ടു​ക​ളി​ലെ വൈ​ദ്യു​തി, കു​ടി​വെ​ള്ള ക​ണ​ക്‌​ഷ​ൻ ത​ത്കാ​ലം ജി​ല്ലാ ക​ള​ക്ട​റു​ടെ പേ​രി​ലാ​യി​രി​ക്കും.

ടൗ​ണ്‍​ഷി​പ്പി​ൽ നി​ർ​മി​ക്കു​ന്ന 410 വീ​ടു​ക​ളു​ടെ​യും പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പേ​രി​ലേ​ക്ക് ക​ണ​ക്‌​ഷ​നു​ക​ൾ മാ​റ്റു​ന്ന​തി​ന് സാ​ക്ഷ്യ​പ​ത്രം കൈ​മാ​റും. വൈ​ദ്യു​തി, കു​ടി​വെ​ള്ള ക​ണ​ക്‌​ഷ​നു​ക​ളു​ടെ ജൂ​ണ്‍ വ​രെ​യു​ള്ള തു​ക സ​ർ​ക്കാ​ർ അ​ട​യ്ക്കും.

Kerala

വ​യ​നാ​ട് മാ​തൃ​കാ ടൗ​ണ്‍​ഷി​പ്; ഒ​ന്നാം​ഘ​ട്ടം സ​ജ്ജം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ണ്ട​​​ക്കൈ ചു​​​ര​​​ൽ​​​മ​​​ല ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​രു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ ഒ​​​രു​​​ക്കു​​​ന്ന വ​​​യ​​​നാ​​​ട് മാ​​​തൃ​​​കാ ടൗ​​​ണ്‍​ഷി​​​പ്പി​​​ന്‍റെ ഒ​​​ന്നാം​​​ഘ​​​ട്ടം പൂ​​​ർ​​​ത്തി​​​യാ​​​യി. 25നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് എ​​​ൽ​​​സ്റ്റ​​​ണ്‍ എ​​​സ്റ്റേ​​​റ്റി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ടൗ​​​ണ്‍​ഷി​​​പ്പി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു​​​ള്ള പ​​​ട്ട​​​യ വി​​​ത​​​ര​​​ണ​​​വും നി​​​ർ​​​വ​​​ഹി​​​ക്കും.

ആ​​​കെ 410 വീ​​​ടു​​​ക​​​ളും അ​​​നു​​​ബ​​​ന്ധ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ള്ള ടൗ​​​ണ്‍​ഷി​​​പ്പി​​​ന്‍റെ ഒ​​​ന്നാം​​​ഘ​​​ട്ട​​​ത്തി​​​ൽ 178 വീ​​​ടു​​​ക​​​ളാ​​​ണ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​ത്. ദു​​​ര​​​ന്ത​​​ത്തി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും വീ​​​ടു ന​​​ഷ്ട​​​മാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ൽ വീ​​​ടു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത്. പ്ര​​​കൃ​​​തി ദു​​​ര​​​ന്ത​​​ങ്ങ​​​ൾ അ​​​തി​​​ജീ​​​വി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും വി​​​ധം 1,000 ച​​​തു​​​ര​​​ശ്ര​​​യ​​​ടി​​​യി​​​ൽ ഒ​​​റ്റ​​​നി​​​ല​​​യി​​​ൽ പ​​​ണി​​​ത കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ഭാ​​​വി​​​യി​​​ൽ ഇ​​​രു​​​നി​​​ല നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള അ​​​ടി​​​ത്ത​​​റ​​​യോ​​​ടെ​​​യാ​​​ണ് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​ധാ​​​ന കി​​​ട​​​പ്പു​​​മു​​​റി, ര​​​ണ്ടു മു​​​റി​​​ക​​​ൾ, സി​​​റ്റൗ​​​ട്ട്, ലി​​​വിം​​​ഗ്, സ്റ്റ​​​ഡി റൂം, ​​​ഡൈ​​​നിം​​​ഗ്, അ​​​ടു​​​ക്ക​​​ള, സ്റ്റോ​​​ർ ഏ​​​രി​​​യ എ​​​ന്നി​​​വ വീ​​​ടി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ടൗ​​​ണ്‍​ഷി​​​പ്പി​​​ൽ ഒ​​​രു​​​ങ്ങു​​​ന്ന 410 വീ​​​ടു​​​ക​​​ളി​​​ലാ​​​യി 1,662 ല​​​ധി​​​കം ആ​​​ളു​​​ക​​​ൾ​​​ക്കാ​​​ണ് ത​​​ണ​​​ലൊ​​​രു​​​ങ്ങു​​​ന്ന​​​ത്. വീ​​​ടു​​​ക​​​ൾ​​​ക്കു പു​​​റ​​​മേ പൊ​​​തു റോ​​​ഡ്, ആ​​​രോ​​​ഗ്യ കേ​​​ന്ദ്രം, അ​​​ങ്ക​​​ണ​​​വാ​​​ടി, പൊ​​​തു​​​മാ​​​ർ​​​ക്ക​​​റ്റ്, ക​​​മ്യൂ​​​ണി​​​റ്റി സെ​​​ന്‍റ​​​റു​​​ക​​​ൾ എ​​​ന്നി​​​വ​​​യും ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ണ്ടാ​​​കും. ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ൽ ല​​​ബോ​​​റ​​​ട്ട​​​റി, ഫാ​​​ർ​​​മ​​​സി, പ​​​രി​​​ശോ​​​ധ​​​ന-​​​വാ​​​ക്സി​​​നേ​​​ഷ​​​ൻ-​​​ഒ​​​ബ്സ​​​ർ​​​വേ​​​ഷ​​​ൻ മു​​​റി​​​ക​​​ൾ, ഒ​​​പി, ടി​​​ക്ക​​​റ്റ് കൗ​​​ണ്ട​​​ർ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും സ​​​ജ്ജീ​​​ക​​​രി​​​ക്കും. പൊ​​​തു മാ​​​ർ​​​ക്ക​​​റ്റി​​​ൽ ക​​​ട​​​ക​​​ൾ, സ്റ്റാ​​​ളു​​​ക​​​ൾ, ഓ​​​പ്പ​​​ണ്‍ മാ​​​ർ​​​ക്ക​​​റ്റ്, കു​​​ട്ടി​​​ക​​​ൾ​​​ക്കു ക​​​ളി​​​സ്ഥ​​​ലം, പാ​​​ർ​​​ക്കിം​​​ഗ് എ​​​ന്നി​​​വ ഒ​​​രു​​​ക്കും. മ​​​ർ​​​ട്ടി പ​​​ർ​​​പ്പ​​​സ് ഹാ​​​ൾ, ക​​​ളി​​​സ്ഥ​​​ലം, ലൈ​​​ബ്ര​​​റി, സ്പോ​​​ട്സ് ക്ല​​​ബ്, ഓ​​​പ്പ​​​ണ്‍ എ​​​യ​​​ർ തീയേ​​​റ്റ​​​ർ എ​​​ന്നി​​​വ ക​​​മ്യൂ​​​ണി​​​റ്റി സെ​​​ന്‍റ​​​റി​​​ൽ നി​​​ർ​​​മി​​​ക്കും.

ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​രെ പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കാ​​​നാ​​​യി ടൗ​​​ണ്‍​ഷി​​​പ്പ് നി​​​ർ​​​മി​​​ക്കാ​​​ൻ ക​​​ൽ​​​പ്പ​​​റ്റ വി​​​ല്ലേ​​​ജി​​​ലെ എ​​​ൽ​​​സ്റ്റ​​​ണ്‍ എ​​​സ്റ്റേ​​​റ്റി​​​ലെ 64.4705 ഹെ​​​ക്ട​​​ർ ഭൂ​​​മി​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. അ​​​തി​​​ജീ​​​വി​​​ത​​​ർ​​​ക്കു സു​​​ര​​​ക്ഷി​​​ത സ്ഥ​​​ലം വാ​​​സ​​​യോ​​​ഗ്യ​​​മാ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ആ​​​യി​​​രു​​​ന്നു ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ. ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്ത​​​തി​​​ന് തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സം നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചു. 2025 മാ​​​ർ​​​ച്ച് 27 ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ടൗ​​​ണ്‍​ഷി​​​പ്പി​​​നു ത​​​റ​​​ക്ക​​​ല്ലി​​​ട്ടു. 25നു ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ റ​​​വ​​​ന്യു മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

District News

ടൗ​ണ്‍​ഷി​പ്പ് നി​ർ​മാ​ണപ്ര​വൃ​ത്ത​ി അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു: മ​ന്ത്രി ഒ.​ആ​ർ. കേ​ളു

ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ലെ അ​തി​ജീ​വി​ത​ർ​ക്ക് ക​ൽ​പ്പ​റ്റ എ​ൽ​സ്റ്റ​ണ്‍ എ​സ്റ്റേ​റ്റി​ൽ നി​ർ​മി​ക്കു​ന്ന പു​ന​ര​ധി​വാ​സ ടൗ​ണ്‍​ഷി​പ്പി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്ന​താ​യി പ​ട്ടി​ക​ജാ​തി-​വ​ർ​ഗ-​പി​ന്നാ​ക്ക​ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു.

ടൗ​ണ്‍​ഷി​പ്പി​ലെ​ത്തി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

നി​ല​വി​ൽ 250 വീ​ടു​ക​ളു​ടെ വാ​ർ​പ്പാ​ണ് പൂ​ർ​ത്തി​യാ​യ​ത്. നി​ർ​മാ​ണ മേ​ഖ​ല​യി​ലെ അ​ഞ്ച് സോ​ണു​ക​ളി​ലും ദ്രു​ത​ഗ​തി​യി​ലാ​ണ് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. എ​സ്റ്റേ​റ്റ് ബം​ഗ്ലാ​വി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ പ​രി​ശോ​ധ​ന​യും മ​ന്ത്രി വി​ല​യി​രു​ത്തി. ടൗ​ണ്‍​ഷി​പ്പി​ലെ അ​ഞ്ച് സോ​ണു​ക​ളും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.

Kerala

വ​യ​നാ​ട് ടൗ​ണ്‍​ഷി​പ്പിന് 99.41 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി

ക​​​​ൽ​​​​പ്പ​​​​റ്റ: വ​​​​യ​​​​നാ​​​​ട് പു​​​​ഞ്ചി​​​​രി​​​​മ​​​​ട്ടം ഉ​​​​രു​​​​ൾ​​​​ദു​​​​ര​​​​ന്ത ബാ​​​​ധി​​​​ത കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​ത്തി​​​​ന് ക​​​​ൽ​​​​പ്പ​​​​റ്റ​​​​യ്ക്ക​​​​ടു​​​​ത്ത് എ​​​​ൽ​​​​സ്റ്റ​​​​ൻ എ​​​​സ്റ്റേ​​​​റ്റ് മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​​ൽ​​​​നി​​​​ന്ന് ഏ​​​​റ്റെ​​​​ടു​​​​ത്ത ഭൂ​​​​മി​​​​യി​​​​ൽ സ​​​​ജ്ജ​​​​മാ​​​​ക്കു​​​​ന്ന ടൗ​​​​ണ്‍​ഷി​​​​പ്പി​​​​ലെ എ​​​​സ്എ​​​​എ​​​​സ്‌​​​​സി​​​​ഐ(​​​​സ്പെ​​​​ഷ​​​​ൽ അ​​​​സി​​​​സ്റ്റ​​​​ൻ​​​​സ് ടു ​​​​സ്റ്റേ​​​​റ്റ്സ് ഫോ​​​​ർ കാ​​​​പ്പി​​​​റ്റ​​​​ൽ ഇ​​​​ൻ​​​​വെ​​​​സ്റ്റ്മെ​​​​ന്‍റ്)​​​​സ​​​​ഹാ​​​​യ ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ​​​​ക്ക് 99,40,93,279 രൂ​​​​പ​​​​യു​​​​ടെ ഭ​​​​ര​​​​ണാ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വാ​​​​യി.

റോ​​​​ഡ് നി​​​​ർ​​​​മാ​​​​ണം-76,68,11,654 രൂ​​​​പ, പൊ​​​​തുകെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളും അ​​​​നു​​​​ബ​​​​ന്ധ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളും-18,44,73,781 രൂ​​​​പ, 4.5 ശ​​​​ത​​​​മാ​​​​നം നി​​​​ര​​​​ക്കി​​​​ൽ സെ​​​​ന്‍റേ​​​​ജ് ചാ​​​​ർ​​​​ജ്- 4,28,07,844 രൂ​​​​പ എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഭ​​​​ര​​​​ണാ​​​​നു​​​​മ​​​​തി.

എ​​​​സ്എ​​​​എ​​​​സ്‌​​​​സി​​​​എ പ്ര​​​​കാ​​​​രം സം​​​​സ്ഥാ​​​​നം സ​​​​മ​​​​ർ​​​​പ്പി​​​​ച്ച പ​​​​ദ്ധ​​​​തി കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യം അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും 529.50 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. വ​​​​യ​​​​നാ​​​​ട് ടൗ​​​​ണ്‍​ഷി​​​​പ്പ് പ്രോ​​​​ജ​​​​ക്ട് സ്പെ​​​​ഷ​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ ഡി​​​​സം​​​​ബ​​​​ർ എ​​​​ട്ടി​​​​ന് അ​​​​യ​​​​ച്ച ക​​​​ത്തി​​​​ൽ എ​​​​സ്എ​​​​എ​​​​സ്‌​​​​സി​​​​ഐ ഘ​​​​ട​​​​കം തു​​​​ക​​​​യാ​​​​യ 95,12,85,435 രൂ​​​​പ പ്രോ​​​​ജ​​​​ക്ട് ഇം​​​​പ്ലി​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ യൂ​​​​ണി​​​​റ്റി​​​​ന്‍റെ(​​​​പി​​​​ഐ​​​​യു)​​​​ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചി​​​​രു​​​​ന്നു.

ടൗ​​​​ണ്‍​ഷി​​​​പ്പി​​​​ലെ എ​​​​സ്എ​​​​എ​​​​സ്‌​​​​സി​​​​ഐ ധ​​​​ന​​​​സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ആ​​​​കെ തു​​​​ക 95,12,85,435 രൂ​​​​പ​​​​യാ​​​​ണ്.ഈ ​​​​ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള സെ​​​​ന്‍റേ​​​​ജ് ചാ​​​​ർ​​​​ജു​​​​ക​​​​ളും എ​​​​സ്എ​​​​എ​​​​സ്‌​​​​സി​​​​ഐ ഫ​​​​ണ്ടി​​​​ൽ​​​​നി​​​​ന്നാ​​​​ണ് വ​​​​ഹി​​​​ക്കേ​​​​ണ്ട​​​​ത്. കി​​​​ഫ്കോ​​​​ണാ​​​​ണ് ടൗ​​​​ണ്‍​ഷി​​​​പ്പി​​​​ൽ റോ​​​​ഡു​​​​ക​​​​ളു​​​​ടെ​​​​യും പൊ​​​​തു കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​നു​​​​ബ​​​​ന്ധ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും പ്ര​​​​വൃ​​​​ത്തി ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

 

 

Latest News

Corehub Up