x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി; കോ​ന്തി​പു​ലം താ​ത്കാ​ലി​ക ത​ട​യ​ണ പൊ​ളി​ച്ചു​നീ​ക്കി


Published: June 9, 2026 03:12 AM IST | Updated: June 9, 2026 03:12 AM IST

മാ​ടാ​യി​ക്കോ​ണം: വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് കോ​ന്തി​പു​ലം താ​ത്കാ​ലി​ക ത​ട​യ​ണ പൊ​ളി​ച്ചു​നീ​ക്കി. ക​ന​ക​മ​ല​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച് ര​വി​പു​ര​ത്ത് അ​വ​സാ​നി​ക്കു​ന്ന കെ​എ​ല്‍​ഡി​സി ക​നാ​ലി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​തി​ര്‍​ത്തി​യാ​യ കോ​ന്തി​പു​ലം പാ​ല​ത്തി​ന് കി​ഴ​ക്കു​ഭാ​ഗ​ത്താ​യി​ട്ടാ​ണ് എ​ല്ലാ വ​ര്‍​ഷ​വും താ​ത്കാ​ലി​ക ത​ട​യ​ണ നി​ര്‍​മി​ക്കു​ന്ന​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ, മു​രി​യാ​ട്, പ​റ​പ്പൂ​ക്ക​ര, വേ​ളൂ​ക്ക​ര, ആ​ളൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ 5000 ഏ​ക്ക​ര്‍ കോ​ള്‍​പ്പാ​ട​ങ്ങ​ളി​ലെ കൃ​ഷി​ക്ക് ജ​ല​സേ​ച​ന​ത്തി​നാ​യി വെ​ള്ളം സം​ഭ​രി​ക്കു​ന്ന​തി​നാ​ണ് കോ​ന്തി​പു​ലം പാ​ല​ത്തി​ന് സ​മീ​പം വ​ര്‍​ഷം​തോ​റും ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് ബ​ണ്ട് കെ​ട്ടു​ന്ന​ത്. ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ കെ​ട്ടു​ന്ന താ​ത്കാ​ലി​ക ത​ട​യ​ണ ഏ​പ്രി​ലി​ല്‍ കൊ​യ്ത്ത് ക​ഴി​യു​ന്ന​തോ​ടെ പൊ​ളി​ച്ചു​നീ​ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ താ​ത്കാ​ലി​ക ത​ട​യ​ണ​യ്ക്ക് പ​ക​രം സ്ഥി​രം ത​ട​യ​ണ നി​ര്‍​മി​ക്കാ​നു​ള്ള പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ക​യാ​ണ്. പാ​ല​ത്തി​ന് പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് സ്ഥി​രം ത​ട​യ​ണ നി​ര്‍​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളം ത​ട​യു​ന്ന​തി​നു മൂ​ന്ന് താ​ത്കാ​ലി​ക ത​ട​യ​ണ​ക​ള്‍ നി​ര്‍​മി​ച്ചി​രു​ന്നു.

കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​യ​തോ​ടെ കി​ഴ​ക്കു​ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വെ​ള്ളം ത​ട​യ​ണ​മൂ​ലം പ​ടി​ഞ്ഞാ​റോ​ട്ട് ഒ​ഴു​കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ മു​രി​യാ​ട് കോ​ള്‍​മേ​ഖ​ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ഉ​യ​രു​ക​യും പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​ക​യും​ചെ​യ്തു. മു​രി​യാ​ട്, ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ പാ​ട​ത്തോ​ട് ചേ​ര്‍​ന്നു​ള്ള താ​ഴ്ന്നപ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യി​ലാ​കു​ക​യാ​യി​രു​ന്നു.

മ​ഴ തു​ട​ര്‍​ച്ച​യാ​യി പെ​യ്താ​ല്‍ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​നാ​ലി​ലെ നാ​ല് കെ​ട്ടു​ക​ളും അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു​നീ​ക്കി വെ​ള്ള​ത്തി​ന്‍റെ നീ​രൊ​ഴു​ക്ക് പു​ന​സ്ഥാ​പി​ച്ച​ത്.

താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി​യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് ജെ.​ചി​റ്റി​ല​പ്പി​ള്ളി വി​ഷ​യ​മു​ന്ന​യി​ച്ച് അ​ടി​യ​ന്ത​ര​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
തു​ട​ര്‍​ന്ന് പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന സു​രേ​ന്ദ്ര​ന്‍, വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഷാ​ജു കോ​മ്പാ​റ​ക്കാ​ര​ന്‍ എ​ന്നി​വ​ര്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍​ക്ക് പ​രാ​തി ന​ല്കി. കൂ​ടാ​തെ ക​ര്‍​ഷ​ക​രും പ്ര​ദേ​ശ​വാ​സി​ക​ളും ത​ട​യ​ണ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ട​യ​ണ​ക​ള്‍ പൊ​ളി​ച്ചു​നീ​ക്കി വെ​ള്ള​ത്തി​ന്‍റെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് പു​ന:​സ്ഥാ​പി​ച്ച​ത്.

Tags : Nattuvishesham Local News Flood threat Konthipulam

Recent News

Corehub Up