തൃശൂർ: ഡീസൽ വിലവർധനവിനെതിരേയും കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയ്ക്കെതിരേയും ഏജീസ് ഓഫീസിലേക്കു പ്രതിഷേധമാർച്ചും ധർണയും നടത്തി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. രാജൻ ജെ. പല്ലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രശ്നങ്ങൾക്കു പരിഹാരംകാണുന്നിത് സഹായം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.കെ. സേതുമാധവൻ, ഐഎൻടിയുസി നേതാവ് എ.ടി. ജോസ്, ബിഎംഎസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം, പി.ജി. രാധാകൃഷ്ണൻ, സി.എ. ജോയ്, എ.വി. നൗഫൽ തടുങ്ങിയവർ പ്രസംഗിച്ചു. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ ആഹ്വാനപ്രകാരം സംസ്ഥാനത്തുടനീളം നടത്തുന്ന പ്രതിഷേധപരിപാടികളുടെ ഭാഗമായാണ് ജില്ലയിലും മാർച്ചും ധർണയും നടത്തിയത്.
Tags : Nattuvishesham Local News Bus owners