x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ത്ര വ​ലി​യ​വ​രാ​കുന്നുവോ അ​ത്ര​യും താ​ഴ​ണം: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ർ​ജ് ആ​ല​ഞ്ചേ​രി

വെബ് ഡെസ്ക്
Published: October 3, 2026 10:32 PM IST | Updated: October 3, 2026 10:32 PM IST

അ​തി​രൂ​പ​താ​ത​ല ആ​ഘോ​ഷം ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ആ​ല​പ്പു​ഴ: ന​മ്മ​ള്‍ എ​ത്ര വ​ലി​യ​വ​രാ​യാ​ലും അ​ത്ര​യും താ​ഴ്ന്നാ​ലേ ദൈ​വ​സ​ന്നി​ധി​യി​ല്‍ സ്വീ​കാ​ര്യ​രാ​കൂ​യെ​ന്ന് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി. വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് അ​സീ​സി​യു​ടെ 800-ാം സ്വ​ര്‍​ഗീ​യ പ്ര​വേ​ശ​ന വ​ര്‍​ഷ​ത്തി​ന്‍റെ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ത​ല ആ​ഘോ​ഷം വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് അ​സീ​സി​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ ഏ​ക ദേ​വാ​ല​യ​മാ​യ പൂ​ന്തോ​പ്പ് പ​ള്ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ദാ​രി​ദ്ര്യ​വും ലാ​ളി​ത്യ​വും നി​റ​ഞ്ഞ യേ​ശു​വി​ന്‍റെ അ​തേ ജീ​വി​ത​മാ​യി​രു​ന്നു വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് അ​സീ​സി​യു​ടേ​ത്. എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളോ​ടും സ്‌​നേ​ഹ​ത്തി​ല്‍ മാ​ത്രം ക​ഴി​ഞ്ഞ ഫ്രാ​ന്‍​സി​സ് അ​സീ​സി​യെ മാ​തൃ​ക​യാ​ക്കാ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്നും ക​ര്‍​ദി​നാ​ള്‍ പ​റ​ഞ്ഞു.

വി​ശു​ദ്ധ​ന്‍റെ സ്മ​ര​ണ​യി​ല്‍ അ​തി​രൂ​പ​ത 2026-27 പ​രി​സ്ഥി​തി സം​ര​ക്ഷ​ണ വ​ര്‍​ഷ​മാ​യി ആ​ച​രി​ക്കും. ഇ​തിന്‍റെ പ്ര​ഖ്യാ​പ​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ നി​ര്‍​വ​ഹി​ച്ചു. വ​സ്ത്രം ഉ​പ​യോ​ഗി​ച്ച​ത്, പ​രി​സ്ഥി​തി സ്‌​നേ​ഹം, ദാ​രി​ദ്ര്യം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം ഫ്രാ​ന്‍​സി​സ് അ​സീ​സി​യും ഗാ​ന്ധി​ജി​യും ത​മ്മി​ല്‍ ഏ​റെ സ​മാ​ന​തക​ളു​ണ്ടെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മാ​ര്‍ തോ​മസ് ​ത​റ​യി​ല്‍ പ​റ​ഞ്ഞു. കൂട​പ്പി​റ​പ്പ് സ്‌​നേ​ഹം ബ​ല​പ്പെ​ടു​ത്തു​ക​യാ​ണ് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മെ​ന്നും മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ പ​റ​ഞ്ഞു.

അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാൾ ഫാ.​ സ്ക​റി​യ ക​ന്യാ​കോ​ണി​ല്‍, പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് ഫാ. ​ആ​ന്‍റ​ണി ഏ​ത്ത​യ്ക്കാ​ട്, ക​പ്പൂ​ച്ചി​ന്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് പ്രോ​വി​ന്‍​സ് പ്രോ​വി​ന്‍​ഷ്യ​ല്‍ ഫാ.​ സ​രീ​ഷ് ഫ്രാ​ന്‍​സി​സ് തോ​ണ്ടം​കു​ഴി​യി​ല്‍, എ​ഫ്‌​സി​സി പ്രൊ​വി​ൻ​ഷ​ല്‍ സി​സ്റ്റ​ര്‍ ബ്രി​ജി, വി​കാ​രി ഫാ.​ ജോ​സ് പാ​റ​ശേ​രി​ല്‍, ഫാ.​ അ​ല​ക്‌​സ് വാ​ച്ചാ​പ​റ​മ്പി​ല്‍, ബ്ര​ദ​ര്‍ പ്ര​മോ​ദ് പി.​ ജോ​സ​ഫ്, ഫാ. ​ബോ​ബി ജോ​സ് ക​ട്ടി​കാ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഇ​ട​വ​കസ​മൂ​ഹ​ത്തെ കൂ​ടാ​തെ അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍നി​ന്ന് 2500ലേ​റെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. തെ​ള്ള​കം ക​പ്പൂ​ച്ചി​ന്‍ സെ​മി​നാ​രി അം​ഗ​ങ്ങ​ള്‍ ഗാ​നശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

വി​ശ്വാ​സ​ത്തി​ന്‍റെ​യും പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും
ച​രി​ത്ര​സ്മ​ര​ണ​ക​ളു​ടെ​യും പു​ണ്യ​ഭൂ​മി

ആ​ല​പ്പു​ഴ: വി​ശ്വാ​സ​ത്തി​ന്‍റെ​യും പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും ച​രി​ത്ര​സ്മ​ര​ണ​ക​ളു​ടെ​യും പു​ണ്യ​ഭൂ​മി​യാ​ണ് പൂ​ന്തോ​പ്പ് പ​ള്ളി. 1839ല്‍ ​പ​രി​ശു​ദ്ധ ക​ന്യകാ​മ​റി​യ​ത്തി​ന്‍റെ നാ​മ​ത്തി​ല്‍ സ്ഥാ​പി​ത​മാ​യ ചാ​പ്പ​ലി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച വി​ശ്വാ​സ​യാ​ത്ര. 1838ല്‍ ​വ​രാ​പ്പു​ഴ രൂ​പ​ത​യു​ടെ മെ​ത്രാ​നാ​യി​രു​ന്ന മാ​ര്‍ ശൗ​രി​യി​ല്‍​നി​ന്ന് ല​ഭി​ച്ച അ​നു​വാ​ദ ക​ല്‍​പ​ന​യാ​ണ് ചാ​പ്പ​ൽ സ്ഥാ​പ​ന​ത്തി​നും പൂ​ന്തോ​പ്പ് പ​ള്ളി​യു​ടെ തു​ട​ക്ക​ത്തി​നും വ​ഴി​തു​റ​ന്ന​ത്.

തൊ​മ്മ​ച്ച​ന്‍റെ വ​ര​വ്; വി​ശ്വാ​സ​ത്തി​ന് പു​തി​യ വ​ഴി​ത്തി​രി​വ്
പൂ​ന്തോ​പ്പി​ന്‍റെ ആ​ത്മീ​യ​ച​രി​ത്ര​ത്തി​ല്‍ ദൈ​വ​ദാ​സ​ന്‍ പു​ത്ത​ന്‍​പ​റ​മ്പി​ൽ തൊ​മ്മ​ച്ച​ന്‍റെ സാ​ന്നി​ധ്യം നി​ര്‍​ണാ​യ​ക​മാ​യി​രു​ന്നു. 1865ല്‍ ​അ​ല്‍​മാ​യ​ര്‍​ക്കാ​യി അ​ദ്ദേ​ഹം സ്ഥാ​പി​ച്ച ച​ര​ട് കെ​ട്ടി​യ​വ​രു​ടെ സം​ഘം പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ച്ചു. വി​ശു​ദ്ധ ഫ്രാ​ന്‍​സിസ് അ​സീ​സി​യു​ടെ ജീ​വി​ത​ത്തി​ല്‍ ആ​കൃ​ഷ്ട​നാ​യ തൊ​മ്മ​ച്ച​ന്‍ പി​ന്നീ​ട് ഈ ​സം​ഘ​ത്തെ ഫ്രാ​ന്‍​സി​സ്‌​ക​ന്‍ മൂ​ന്നാം സ​ഭ​യു​ടെ ഭാ​ഗ​മാ​ക്കി മാ​റ്റി. തൊ​മ്മ​ച്ച​ന്‍റെ​യും അ​നു​ച​ര​രു​ടെ​യും ആ​ത്മീ​യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് 1878ല്‍ ​വി​ശു​ദ്ധ ഫ്രാ​ന്‍​സിസ് അ​സീ​സി​യു​ടെ നാ​മ​ത്തി​ല്‍ പ​ള്ളി സ്ഥാ​പി​ത​മാ​യ​ത്.
പ​ളെയി​ല്‍ നി​ന്ന് പൂ​ന്തോ​പ്പി​ലേ​ക്ക്

പൂ​ന്തോ​പ്പ് എ​ന്ന പേ​രി​നു പി​ന്നി​ലും വി​ശ്വാ​സ​ച​രി​ത്ര​ത്തി​ന്‍റെ ഒ​രു അ​ധ്യാ​യ​മു​ണ്ട്. വി​ശു​ദ്ധ ഫ്രാ​ന്‍​സിസ് അ​സീ​സി ത​ന്‍റെ ആ​ശ്ര​മ​ത്തി​ന് ന​ല്‍​കി​യി​രു​ന്ന പോ​ര്‍​സ്യൂ​ങ്കു​ല എ​ന്ന പേ​രി​ന് പൂ​ന്തോ​ട്ടം എ​ന്ന അ​ര്‍​ഥ​മു​ണ്ട്. ഇ​തി​ൽനി​ന്നാ​ണ് അ​ന്ന് പോ​ളെ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന പ്ര​ദേ​ശ​ത്തി​ന് പൂ​ന്തോ​പ്പ് എ​ന്ന പേ​ര് ന​ല്‍​കി​യ​ത്. വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട ആ​ത്മീ​യ​യാ​ത്ര​യ്‌​ക്കൊ​ടു​വി​ല്‍ 1948ല്‍ ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ മെ​ത്രാ​നാ​യി​രു​ന്ന മാ​ര്‍ ജയിം​സ് കാ​ളാ​ശേ​രി പൂ​ന്തോ​പ്പ് പ​ള്ളി​യെ ഇ​ട​വ​ക​യാ​യി പ്ര​ഖ്യാ​പി​ച്ചു.


800-ാം സ്വ​ര്‍​ഗ​പ്ര​വേ​ശ​ന
വ​ര്‍​ഷ​ത്തി​ന്‍റെ സ്മ​ര​ണ​യി​ല്‍
ഇ​ത്ത​വ​ണത്തെ ഇ​ട​വക തി​രു​നാ​ളി​ന് മ​റ്റൊ​രു പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട്. വി​ശു​ദ്ധ ഫ്രാ​ന്‍​സിസ് അ​സീ​സി​യു​ടെ 800-ാം സ്വ​ര്‍​ഗ​പ്ര​വേ​ശ​ന അ​തി​രൂ​പ​താ​ത​ല വ​ര്‍​ഷാ​ച​ര​ണ​വും ഇ​ട​വ​ക തി​രു​നാ​ളി​നോ​ടൊ​പ്പം ആ​ഘോ​ഷി​ച്ചു.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്താ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ക​ര്‍​ദിനാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി പൊ​തുസ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ബോ​ബി ജോ​സ് ക​ട്ടി​ക്കാ​ട് മു​ഖ്യ​സ​ന്ദേ​ശം ന​ല്കി. ക​പ്പൂ​ച്ചി​ന്‍ കോ​ട്ട​യം പ്രോ​വി​ന്‍​സും എ​ഫ്സിസി ച​ങ്ങ​നാ​ശേ​രി ദേ​വ​മാ​താ പ്രോവി​ന്‍​സും പൂ​ന്തോ​പ്പ് ഇ​ട​വ​ക സ​മൂ​ഹ​വും നേ​തൃ​ത്വം ന​ല്‍​കി. അി​രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews Mar George Alencherry.

Recent News

Corehub Up