വിളംബരജാഥ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഫ്ളാഗ് ഓഫ് ചെയ്യുന്നു.
തൊടുപുഴ: പൈങ്കുളം സേക്രഡ് ഹാര്‍ട്ട് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലോക മാനസികാരോഗ്യ വാരാചരണ പരിപാടികള്‍ക്ക് തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നടന്ന ബോധവത്കരണ പരിപാടിയോടെ തുടക്കമായി. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ബൈക്ക് റാലിയും മാനസികാരോഗ്യ വിളംബരജാഥയും അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച തമ്പ് ചലഞ്ച് തൊടുപുഴ ഡിവൈഎസ്പി സജി മാര്‍ക്കോസ് ഉദ്ഘാടനം ചെയ്തു.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. പി.ഡി. ജിന്‍സി സന്ദേശം നല്കി. മൈലക്കൊമ്പ് സെന്റ് തോമസ് പള്ളി വികാരി ഫാ. ജോര്‍ജ് വള്ളോംകുന്നേല്‍ സമാപന സന്ദേശം നല്കി. വാരാചരണത്തിന്റെ ആശുപത്രിതല ഉദ്ഘാടനം അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഡോ. ഷോളി ഫ്രാന്‍സിസ് നിര്‍വഹിച്ചു. ഡയറക്ടര്‍ സിസ്റ്റര്‍ പ്രഫ. മേഴ്സി കുര്യന് സന്ദേശം നല്കി. ഡോ. ജിബിന്‍ ബാബു പ്രമേയം അവതരിപ്പിച്ചു.