x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി​ സമാപിച്ചു

വെബ് ഡെസ്ക്
Published: October 4, 2026 12:16 AM IST | Updated: October 4, 2026 12:16 AM IST

സി​​പി​​എം വി​​പു​​ലീ​​കൃ​​ത ജി​​ല്ലാ ക​​മ്മി​​റ്റി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് പാ​​ലാ​​യി​​ൽ ചേ​​ർ​​ന്ന പൊ​​തു​സ​​മ്മേ​​ള​​നം പോ​​ളി​​റ്റ് ബ്യൂ​​റോ അം​​ഗം എ.​ ​വി​​ജ​​യ​​രാ​​ഘ​​വ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​

പാ​​ലാ: ജി​​ല്ലാ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റും ജി​​ല്ലാ ക​​മ്മി​​റ്റി​​യും പു​​നഃസം​​ഘ​​ടി​​പ്പി​​ച്ച് സി​​പി​​എം വി​​പു​​ലീ​​കൃ​​ത ജി​​ല്ലാ ക​​മ്മി​​റ്റി ​​യോ​​ഗ​​ത്തി​​നു പാ​​ലാ​​യി​​ല്‍ സ​​മാ​​പ​​നം. മു​​ന്‍ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്ന അ​​ന്ത​​രി​​ച്ച എ.​​വി. റ​​സ​​ലി​​ന്‍റെ ഒ​​ഴി​​വി​​ല്‍ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ല്‍നി​​ന്നു​​ള്ള പി.​ ​ഷാ​​ന​​വാ​​സി​​നെ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി. നി​​ല​​വി​​ലു​​ള്ള​​വ​​രെ നി​​ല​​നി​​ര്‍​ത്തി.
38 അം​​ഗ ജി​​ല്ലാ ക​​മ്മി​​റ്റി​​യി​​ല്‍​ച​​ങ്ങ​​നാ​​ശേ​​രി ഏ​​രി​​യാ സെ​​ക്ര​​ട്ട​​റി കെ.​​ഡി. സു​​ഗ​​ത​​നെ ഉ​​ള്‍​പ്പെ​​ടു​​ത്തി.

ഏ​​റ്റു​​മാ​​നൂ​​ര്‍ ഏ​​രി​​യാ സെ​​ക്ര​​ട്ട​​റി ബാ​​ബു ജോ​​ര്‍​ജ്, വൈ​​ക്കം ഏ​​രി​​യ സെ​​ക്ര​​ട്ട​​റി പി.​ ​ശ​​ശി​​ധ​​ര​​ന്‍ ഡി​​വൈ​​എ​​ഫ്‌​​ഐ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് അ​​ര്‍​ച്ച​​ന സ​​ദാ​​ശി​​വ​​ന്‍, സെ​​ക്ര​​ട്ട​​റി ടി.​​എ​​സ്. ശ​​ര​​ത്, ആ​​ദി​​വാ​​സി ക്ഷേ​​മ​​സ​​മി​​തി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി പി.​കെ. വി​​ജ​​യ​​കു​​മാ​​ര്‍, എ​​ന്നി​​വ​​രെ ജി​​ല്ലാ ക​​മ്മി​​റ്റി​​യി​​ല്‍ പ്ര​​ത്യേ​​ക ക്ഷ​​ണി​​താ​​ക്ക​​ളാ​​ക്കി.​ സ​​ഹ​​ക​​ര​​ണ മേ​​ഖ​​ല​​യി​​ലെ വാ​​യ്പാ കു​​ടി​​ശി​​ക തി​​രി​​ച്ച​​ട​​യ്ക്കാ​​നു​​ള്ള ജി​​ല്ലാ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റം​​ഗ​​ങ്ങ​​ളും ജി​​ല്ലാ ക​​മ്മി​​റ്റി​​യം​​ഗ​​ങ്ങ​​ളും നേ​​താ​​ക്ക​​ളും ഒ​​ക്​​ടോ​​ബ​​ര്‍ 30ന​​കം കു​​ടി​​ശി​​ക തി​​രി​​ച്ച​​ട​​യ്ക്കാ​​നും അ​​ല്ലാ​​ത്തപ​​ക്ഷം അ​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട സ്ഥാ​​ന​​ങ്ങ​​ളി​​ല്‍നി​​ന്ന് ഒ​​ഴി​​വാ​​ക്കും.

ഉ​​ത്സ​​വ​​ങ്ങ​​ള്‍, തി​​രു​​നാ​​ളു​​ക​​ള്‍, ആ​​ഘോ​​ഷ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യു​​ടെ സം​​ഘാ​​ട​​ക സ​​മി​​തി​​യി​​ല്‍ അ​​ത തു പ്ര​​ദേ​​ശ​​ത്തെ ജി​​ല്ലാ ക​​മ്മി​​റ്റി​​യം​​ഗ​​ങ്ങ​​ള്‍ മു​​ത​​ലു​​ള്ള നേ​​താ​​ക്ക​​ള്‍ക്കു പ​​ങ്കെ​​ടു​​ക്കാമെന്ന് ക​​മ്മി​​റ്റി​​യി​​ല്‍ തീ​​രു​​മാ​​ന​​മാ​​യി.

പൊ​​ളി​​റ്റ് ബ്യൂ​​റോ അം​​ഗം എ.​ ​വി​​ജ​​യ​​രാ​​ഘ​​വ​​ന്‍ പൊ​​തു​​യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ടി.​​ആ​​ര്‍. ര​​ഘു​​നാ​​ഥ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ സെ​​ക്ര​​ട്ടേ​റി​​യ​​റ്റം​​ഗം ലാ​​ലി​​ച്ച​​ന്‍ ജോ​​ര്‍​ജ്, സം​​ഘാ​​ട​​ക സ​​മി​​തി ക​​ണ്‍​വീ​​ന​​ര്‍ സ​​ജേ​​ഷ് ശ​​ശി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up