x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ വ​ര​ള്‍​ച്ച ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക‌്ടര്‍ സ​ന്ദ​ര്‍​ശി​ച്ചു

വെബ് ഡെസ്ക്
Published: October 4, 2026 12:57 AM IST | Updated: October 4, 2026 12:57 AM IST

ജി​ല്ലാ ക​ളക‌്ടര്‍ വി. ​ചെ​ല്‍​സ​സി​നി മ​ര​ക്ക​ട​വ് പ​മ്പ് ഹൗ​സ് പ​രി​സ​ര​ത്ത് സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്നു.

പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ വ​ര​ള്‍​ച്ച​യും ജ​ല​ക്ഷാ​മ​വും രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്​ട​ര്‍ വി. ​ചെ​ല്‍​സ​സി​നി സ​ന്ദ​ര്‍​ശി​ച്ചു. കൃ​ഷി, റ​വ​ന്യു, ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യേ​ഗ​സ്ഥ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ​ത്തി​യ ക​ള​ക്ട​ര്‍ മ​ഴ​ക്കു​റ​വ് മൂ​ലം ജ​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ ജ​ന​പ്ര​തി​നി​ധി​ക​ളി​ല്‍​നി​ന്ന് ചോ​ദി​ച്ച​റി​ഞ്ഞു.

തു​ട​ര്‍​ന്ന് മാ​ട​പ്പ​ള്ളി​ക്കു​ന്ന്, ച​ണ്ണോ​ത്തു​കൊ​ല്ലി, മു​ദ്ദ​ള്ളി​ത്തോ​ട്, കൊ​ള​വ​ള്ളി, ക​ന്നാ​രം​പു​ഴ ജ​ല​സേ​ച​ന പ​ദ്ധ​തി പ്ര​ദേ​ശം, മ​ര​ക്ക​ട​വ് പ​മ്പ്ഹൗ​സ്, ക​ബ​നി ന​ദീ​തീ​രം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളാ​ണ് സ​ന്ദ​ര്‍​ശി​ച്ച​ത്. വ​ര​ള്‍​ച്ച പ്ര​തി​രോ​ധ​ത്തി​നും ജ​ല​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും സാ​ധ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​വ​ര്‍ ജ​ന​ങ്ങ​ള്‍​ക്ക് ഉ​റ​പ്പു​ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നു ക​ച്ചി​റ​യി​ല്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മു​നീ​ര്‍ ആ​ച്ചി​ക്കു​ള​ത്ത്, ഷൈ​നി സ​ണ്ണി, മി​നി മാ​പ്പാ​ന​ത്ത്, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. പി.​എ. പ്ര​കാ​ശ​ന്‍, പി.​കെ. രാ​ജ​ന്‍, ലി​ബി​ന്‍ ദി​ലി​പ്,സു​ജാ​ത രാ​ജു, സു​മ മാ​ധ​വ​ന്‍ എ​ന്നി​വ​ര്‍ ക​ള​ക്ട​റെ അ​നു​ഗ​മി​ച്ചു.

Tags : Nattuvishesham Districtnews Deepikanews The District Collector

Recent News

Corehub Up