x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 50 ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​മാ​യി ഡ്രൈ​വ​ർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 4, 2026 01:09 AM IST | Updated: October 4, 2026 01:09 AM IST

സ്വ​കാ​ര്യ ഗ്യാ​സ് ഏ​ജ​ൻ​സി​യി​ലെ ഡ്രൈ​വ​റാ​യ സു​രേ​ഷിന്‍റെ വീ​ട്ടി​ൽനി​ന്ന് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ ക​രീ​ല​കു​ള​ങ്ങ​ര പൊ​ലി​സ് പി​ടി​കൂ​ടി​യ​പ്പോ​ൾ.

കാ​യം​കു​ളം: വീ​ട്ടി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 50 പാ​ച​ക, വാ​ണി​ജ്യ വാ​ത​ക സി​ലി​ണ്ട​റു​ക​ളു​മാ​യി ഗ്യാ​സ് ഏ​ജ​ൻ​സി​യി​ലെ ഡ്രൈ​വ​ർ പി​ടി​യി​ൽ. കാ​യം​കു​ളം പ​ത്തി​യൂ​ർ​ക്കാ​ല എ​രു​വ മ​ണ്ണാ​ഞ്ചിവീ​ട്ടി​ൽ സു​രേ​ഷി​നെ​യാ​ണ് ക​രീ​ല​ക്കു​ള​ങ്ങ​ര പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തുനി​ന്നു ഗാ​ർ​ഹി​കാവ​ശ്യ​ത്തി​നു​ള്ള ചെ​റി​യ സി​ലി​ണ്ട​റു​ക​ളും ഹോ​ട്ട​ലു​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന വാ​ണി​ജ്യ സി​ലി​ണ്ട​റും ഉ​ൾ​പ്പ​ടെ 50 സി​ലി​ണ്ട​റു​ക​ളും പൊ​ലി​സ് ക​ണ്ടെ​ടു​ത്തു.

ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ൽനി​ന്നു ഹോ​ട്ട​ലി​ലേ​ക്കു​ള്ള വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളി​ലേ​ക്ക് ഗ്യാ​സ് ചോ​ർ​ത്തി ഇ​യാ​ൾ അ​ന​ധി​കൃ​ത വി​ൽ​പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നെ​ന്നു പൊ​ലി​സ് പ​റ​ഞ്ഞു. ഗ്യാ​സ് നി​റ​യ്ക്കു​ന്ന പൈ​പ്പു​ക​ളും പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്തു. കാ​യം​കു​ളം ക​മ​ലാ​ല​യം ജം​ഗ്‌​ഷ​ന്‌ സ​മീ​പ​ത്തെ സ്വ​കാ​ര്യ ഗ്യാ​സ് ഏ​ജ​ൻ​സി​യി​ലെ ഡ്രൈ​വ​റാ​യ ഇ​യാ​ൾ​ക്ക് വീ​ടു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ എ​ത്തി​ക്കു​ന്ന ജോ​ലി​യാ​യി​രു​ന്നു.

വീ​ടു​ക​ളി​ൽ വി​ത​ര​ണ​ത്തി​ന് ന​ൽ​കു​ന്ന ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളി​ൽനി​ന്നു ര​ണ്ടും മൂ​ന്നും കി​ലോ ഗ്യാ​സ് വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളി​ലേ​ക്ക് ചോ​ർ​ത്തി അ​ന​ധി​കൃ​ത വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up