x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ഴു​വ​ല്ലൂ​ര്‍ ലി​റ്റി​ല്‍ ഫ്ലവ​ര്‍ റോ​മ​ന്‍ ക​ത്തോ​ലി​ക്ക പള്ളിയില്‍ പാ​ദു​കാ​വ​ല്‍ തി​രു​നാ​ള്‍

വെബ് ഡെസ്ക്
Published: October 4, 2026 12:58 AM IST | Updated: October 4, 2026 12:58 AM IST

കൊ​ഴു​വ​ല്ലൂ​ര്‍: കൊ​ഴു​വ​ല്ലൂ​ര്‍ ലി​റ്റി​ല്‍ ഫ്ലവ​ര്‍ റോ​മ​ന്‍ ക​ത്തോ​ലി​ക്ക പള്ളിയി​ലെ പാ​ദു​കാ​വ​ല്‍ തി​രു​നാ​ള്‍ എ​ട്ടു മു​ത​ല്‍ 11 വ​രെ വി​വി​ധ ആ​ത്മീ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും. നാ​ളെ മു​ത​ല്‍ ഏ​ഴു​വ​രെ ധ്യാ​ന​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

എ​ട്ടി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല​യും ലി​റ്റനി​യും ന​ട​ക്കും. 5.45ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ഹാ​യ റൂ​ബി​ന്‍​സ് കൊ​ടി​യേ​റ്റ് ക​ര്‍​മം നി​ര്‍​വ​ഹി​ക്കും.​ആ​റി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് പു​ന​ലൂ​ര്‍ രൂ​പ​ത ജീ​സ​സ് യൂ​ത്ത് ഡ​യ​റ​ക്ട​ര്‍ ഫാ. ​വി​പി​ന്‍ ബേ​ബി മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ആ​ന്‍റ​ണി ഫെ​ര്‍​ണാ​ണ്ട​സ് വ​ച​ന​പ്ര​ഘോ​ഷ​ണം നി​ര്‍​വ​ഹി​ക്കും.​ തു​ട​ര്‍​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന.

ഒ​മ്പ​തി​നു വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല​യും ലി​റ്റനി​യും ന​ട​ക്കും. ആ​റി​ന് ​ഫാ. ജോ​സ് വെ​ച്ചു​വെ​ട്ടി​ക്ക​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. പു​ന​ലൂ​ര്‍ രൂ​പ​ത കെ​സി​വൈ​എം ഡ​യ​റ​ക്ട​റും യൂ​ത്ത് മി​നി​സ്ട്രി കോ -ഓ​ര്‍​ഡി​നേ​റ്റ​റുമായ‍ ഫാ. ​ബി​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ര്‍​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന.

പ​ത്തി​നു വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല​, ലി​റ്റനി​. തു​ട​ര്‍​ന്ന് ഫാ. ​ജി​ത്ത് ഫ്രാ​ന്‍​സി​സ് വി​ശു​ദ്ധ കു​ര്‍​ബാ​ന​ അർപ്പിക്കും.​ തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം. സെ​ന്‍റ് തെ​രേ​സ കു​ടും​ബ യൂ​ണി​റ്റി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ്ര​ദ​ക്ഷി​ണം സെ​ന്‍റ് മേ​രീ​സ്, ലി​റ്റി​ല്‍ ഫ്ലവ​ര്‍, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ കു​ടും​ബ യൂ​ണി​റ്റ് തു​ട​ങ്ങി​യ വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് സെ​ന്‍റ് ജോ​ര്‍​ജ് കു​രി​ശ​ടി​വ​ഴി പള്ളിയില്‍ എ​ത്തി​ച്ചേ​രും. തു​ട​ര്‍​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​ശീ​ര്‍​വാ​ദ​വും നേ​ര്‍​ച്ച​വി​ള​മ്പും ഉ​ണ്ടാ​യി​രി​ക്കും.

11നു ​രാ​വി​ലെ 10ന് ​ജ​പ​മാ​ല​യും ലി​റ്റി​നി​യും ന​ട​ക്കും. തു​ട​ര്‍​ന്ന് 10.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാള്‍ ദി​വ്യ​ബ​ലി​യി​ല്‍ പു​ന​ലൂ​ര്‍ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ഡോ.​ ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. പ​ട​പ്പ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ്‌​സ് പള്ളി സ​ഹ​വി​കാ​രി ഫാ. ​ജോ​സ് മേ​രി​ദാ​സ​ന്‍ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ര്‍​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും കൊ​ടി​യി​റ​ക്കും സ്‌​നേ​ഹ​വി​രു​ന്നും.

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 മു​ത​ൽ വെ​ണ്‍​മ​ണി സെ​ന്‍റ് ജോ​സ​ഫ് പള്ളിയില്‍​നി​ന്ന് കൊ​ഴു​വ​ല്ലൂ​ര്‍ ലി​റ്റി​ല്‍ ഫ്ല​വ​ര്‍ പള്ളിയി​ലേ​ക്ക് തി​രു​നാ​ള്‍ വി​ളം​ബ​ര റാ​ലി ന​ട​ക്കും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​ട​വ​ക ബി​ഇ​സി യൂ​ണി​റ്റു​ക​ള്‍, യു​വ​ജ​ന​ങ്ങ​ള്‍, വി​ശ്വാ​സ​പ​രി​ശീ​ല​ന വി​ഭാ​ഗം, ലി​റ്റി​ല്‍ ഫ്ലവ​ര്‍ തി​രു​നാ​ള്‍ സം​ഘം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​കാ​രി ഫാ. ​സ​ഹാ​യ റൂ​ബി​ന്‍​സ്, ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ള്‍, തി​രു​നാ​ള്‍ ക​ണ്‍​വീ​ന​ര്‍, വി​വി​ധ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up