x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ട​ക്കി​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ക​വാ​ട​ത്തി​ൽ ആ​ക്‌​ഷ​ൻ ക​മ്മി​റ്റി കി​ട​പ്പ് സ​മ​രം ന​ട​ത്തി

വെബ് ഡെസ്ക്
Published: October 4, 2026 01:02 AM IST | Updated: October 4, 2026 01:02 AM IST

ക​ൽ​പ്പ​റ്റ: മ​ട​ക്കി​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ട​ക്കി​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ മ​ട​ക്കി​മ​ല​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി ദാ​നം ല​ഭി​ച്ച ഭൂ​മി​യു​ടെ ക​വാ​ട​ത്തി​ൽ കി​ട​പ്പ് സ​മ​രം ന​ട​ത്തി. പ്രി​യ​ങ്ക ഗാ​ന്ധി എം​പി, മ​ന്ത്രി ടി. ​സി​ദ്ദി​ഖ്, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ത്തി​ൽ ത​ങ്ങ​ളു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ബോ​ർ​ഡ് സ്ഥാ​പി​ച്ച് ആ​രം​ഭി​ച്ച വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി മാ​ന​ന്ത​വാ​ടി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ച​ന്ദ്ര​പ്ര​ഭാ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​യു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

പി. ​ല​ക്ഷ്മ​ണ​ൻ കി​ട​പ്പ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​തോ​മ​സ് ജോ​സ​ഫ് തേ​ര​കം, വി​ക​ലാം​ഗ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹം​സ, ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ.​പി. ഫി​ലി​പ്പ് കു​ട്ടി, ട്ര​ഷ​റ​ർ കെ. ​ബാ​ബു, ജോ​സ്, അ​ബ്ദു​ൾ കാ​ദ​ർ മ​ട​ക്കി​മ​ല, ല​ത്തീ​ഫ് പ​ഞ്ചാ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up