ചാരിറ്റി വിതരണോദ്ഘാടന ചടങ്ങ് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ നിര്‍വഹിക്കുന്നു.
പുല്‍പ്പള്ളി: ചീയമ്പം മോര് ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ തിരുനാളാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ചാരിറ്റി വിതരണോദ്ഘാടനം ഐ.സി. ബാലകൃഷ്ണന് എംഎല്‍എ നിര്‍വഹിച്ചു. ക്രിസോസ്റ്റോമോസ് മര്‍ക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ചവരേയും പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ ആദരിച്ചു.
പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, ഫാ. ബേസില്‍ പോള്‍ കരനിലത്ത്, ജോഷി ചാരുവേലില്‍, ട്രസ്റ്റി സിജു പൗലോസ് തോട്ടത്തില്‍, സെക്രട്ടറി ഏലിയാസ് ആയത്തുക്കുടിയില്, പബ്ലിസിറ്റി കണ്‍വീനര്‍ റെജി തോമസ് ആയത്തുക്കുടിയില് എന്നിവര്‍ പ്രസംഗിച്ചു.