കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു മാവേലിക്കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകരണ ജീവനക്കാർക്കായി സംഘടിപ്പിച്ച പഠനക്ലാസ് ജില്ലാ സെക്
ചാരുംമൂട്: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകരണ ജീവനക്കാർക്കായി പഠനക്ലാസ് സംഘടിപ്പിച്ചു. മാവേലിക്കര വ്യാപാരഭവനിൽ നടന്ന പരിപാടി ജില്ലാ സെക്രട്ടറി മനു ദിവാകരൻ ഉദ്ഘാടനം ചെയ്തു. മാവേലിക്കര ഏരിയാ പ്രസിഡന്റ് എച്ച്. ബിനോയ് അധ്യക്ഷത വഹിച്ചു.
സഹകരണ ജീവനക്കാരുടെ കടമകളും ഉത്തരവാദിത്വവും എന്ന വിഷയത്തിൽ കണ്ണൂർ സീനിയർ ഓഡിറ്റർ ശ്രീജിത്ത് പാനൂരും സർവീസ് മാറ്റേഴ്സ് എന്ന വിഷയത്തിൽ മാവേലിക്കര എ.ഡി. ഉണ്ണികൃഷ്ണനും ക്ലാസുകൾ നയിച്ചു. സിപിഎം മാവേലിക്കര ഏരിയാ സെക്രട്ടറി ജി. അജയകുമാർ, ആർ. രവീന്ദ്രൻ, എസ്. അനിരുദ്ധൻ, വി.എസ്. പുഷ്പരാജ്, കെ.എസ്. ജയപ്രകാശ്, രാജേഷ് ആർ. ചന്ദ്രൻ, ആർ. വിജയരാജ്, ഏരിയാ സെക്രട്ടറി കെ. ശ്രീപ്രകാശ്, എസ്. സിന്ധുകുമാരി എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews