x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യം - ചെ​മ്പ​ക​പ്പാ​റ ബ​സ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: October 4, 2026 12:27 AM IST | Updated: October 4, 2026 12:27 AM IST

ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സ് സ​ര്‍​വീ​സി​ന് മ​ല്ല​പ്പ​ള്ളി​യി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണം.

മ​ല്ല​പ്പ​ള്ളി: കോ​ട്ട​യ​ത്തു​നി​ന്നും മ​ല്ല​പ്പ​ള്ളി വ​ഴി തി​രു​വ​ന​ന്ത​പു​രം, ചെ​മ്പ​ക​പ്പാ​റ​യി​ലേ​ക്ക് 1973ല്‍ ​ആ​രം​ഭി​ച്ച​തും ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ന്ന​തു​മാ​യ കെ ​എ​സ്ആ​ര്‍​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സ് സ​ര്‍​വീ​സ് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ പു​ന​രാ​രം​ഭി​ച്ചു.

പു​തു​പ്പ​ള്ളി, മ​ല്ല​പ്പ​ള്ളി, വെ​ണ്ണി​ക്കു​ളം, പു​ല്ലാ​ട്, കോ​ഴ​ഞ്ചേ​രി, തെ​ക്കേ​മ​ല, പു​ന്ന​യ്ക്കാ​ട്, ഇ​ല​വും​തി​ട്ട, അ​മ്പ​ല​ക്ക​ട​വ് വ​ഴി കു​ള​ന​ട​യി​ലെ​ത്തി എം​സി റോ​ഡി​ലൂ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തും അ​വി​ടെ​നി​ന്ന് കാ​ട്ടാ​ക്ക​ട, അ​മ്പൂ​രി വ​ഴി ചെ​മ്പ​ക​പ്പാ​റ​യി​ലെ​ത്തു​ന്ന​തു​മാ​ണ് റൂ​ട്ട്. ഉ​ച്ച​ക​ഴി​ഞ്ഞ് ഇ​തേ റൂ​ട്ടി​ലൂ​ടെ മ​ട​ങ്ങു​ന്ന ബ​സ് രാ​ത്രി എ​ട്ടി​ന് കോ​ട്ട​യ​ത്ത് മ​ട​ങ്ങി​യെ​ത്തും.

പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് കോ​ട്ട​യ​ത്തു​നി​ന്നാരം​ഭി​ച്ച് 10ഓ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന ബ​സ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വ​ള​രെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യി​രു​ന്നു. വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി​ക്കും ഗ​താ​ഗ​ത മ​ന്ത്രി​ക്കും ന​ല്‍​കി​യ നി​വേ​ദ​ന​ത്തേ തു​ട​ര്‍​നാ​ണ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ച​ത്. മ​ല്ല​പ്പ​ള്ളി ടൗ​ണി​ല്‍ ബ​സി​നു നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.

വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജി. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ജി. ​സ​തീ​ഷ് ബാ​ബു, കു​ഞ്ഞു​കോ​ശി പോ​ൾ, കോ​ശി പി. ​സ്‌​ക​റി​യ, എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, ജോ​ണ്‍​സ​ണ്‍ കു​ര്യ​ൻ, തോ​മ​സ് മാ​ത്യു, ലി​ന്‍​സ​ണ്‍ പാ​റോ​ലി​ക്ക​ൽ, കീ​ഴ്‌​വാ​യ്പുര് ശി​വ​രാ​ജ​ന്‍ നാ​യ​ര്‍, ലി​ബി​ന്‍ ജോ​സ​ഫ്, എം. ​കെ. സു​ഭാ​ഷ് കു​മാ​ർ, റെ​ജി പ​ണി​ക്ക​മു​റി, സി​ന്ധു സു​ഭാ​ഷ്, ജീ​ന ചാ​ക്കോ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up