മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ നിന്ന് പുരസ്കാരം സ്വീകരിക്കുന്നു.
താമരശേരി: സീറോ മലബാർ ഗ്ലോബൽ മാതൃവേദി സംഘടിപ്പിച്ച ഓൺലൈൻ മാതൃവേദി ആന്തം മത്സരത്തിൽ താമരശേരി രൂപത ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ താമരശേരി രൂപത മാതൃവേദി ഹൊസൂർ രൂപത അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഇരുപതോളം സീറോ മലബാർ രൂപതകൾ പങ്കെടുത്ത മത്സരത്തിലാണ് താമരശേരി രൂപത ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. താമരശേരി രൂപതയിലെ പാറോപ്പടി മേഖലയാണ് ഒന്നാം സ്ഥാനത്തിനർഹമായ ആന്തം ആലപിച്ചത്.
Tags : Nattuvishesham Districtnews Deepikanews