x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ പ​രി​ഷ്‌​കാ​ര​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: October 4, 2026 12:13 AM IST | Updated: October 4, 2026 12:13 AM IST

ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍.

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ലാം പ്ലാ​റ്റ്ഫോ​മി​ലെ വി​ശ്ര​മ​മു​റി പൊ​തു​വാ​ക്കി​യ​തി​നെ​തി​രേ സ്ത്രീ ​യാ​ത്ര​ക്കാ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍.

സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ലെ ഏ​താ​നും കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി​യി​രു​ന്നു. പു​രു​ഷ​ൻ​മാ​രു​ടെ വി​ശ്ര​മ​മു​റി​യു​ൾ​പ്പെ​ടെ​യാ​ണ് അ​ന്ന് പൊ​ളി​ച്ചു നീ​ക്കി​യ​ത്. പൊ​ളി​ച്ചി​ട്ട് ഒ​രു​വ​ർ​ഷ​മാ​കാ​റാ​യി​ട്ടും പു​രു​ഷ​ൻ​മാ​ർ​ക്കാ​യി റെ​യി​ൽ​വേ അ​ധി​കൃ​ത​ർ മ​റ്റൊ​രു വി​ശ്ര​മ​മു​റി ഒ​രു​ക്കി​യി​ട്ടി​ല്ല. നി​ല​വി​ല്‍ സ്ത്രീ​ക​ളു​ടെ വി​ശ്ര​മ​മു​റി പൊ​തു​വാ​ക്കി ര​ണ്ട്ശൗ​ചാ​ല​യ​ങ്ങ​ളി​ല്‍ ഒ​ന്ന് പു​രു​ഷ​ന്‍​മാ​ര്‍​ക്കാ​യി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്.​

അ​മ്മ​മാ​ർ​ക്കാ​യു​ള്ള മു​ല​യൂ​ട്ടു​ന്ന മു​റി​യോ​ട് ചേ​ർ​ന്നാ​ണ് പു​രു​ഷ​ൻ​മാ​ർ​ക്കു​ള്ള ശൗ​ചാ​ല​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല, പു​രു​ഷ​ൻ​മാ​ർ ശൗ​ചാ​ല​യ​ത്തി​ന്‍റെ വാ​തി​ൽ തു​റ​ന്നി​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന​ത് സ്ത്രീ​ക​ൾ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ക്കു​ന്നു​ണ്ട്. അ​തി​നു മു​ന്നി​ൽ ന​ല്ല തി​ര​ക്കു​മാ​ണ്. ഇ​തി​നെ​തി​രേ സ്ത്രീ ​യാ്ര​ത​ക്കാ​ര്‍ പ​രാ​തി​യു​മാ​യി അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ ഒ​ന്ന്, മൂ​ന്ന് പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ പു​രു​ഷ​ൻ​മാ​ർ​ക്ക് ശു​ചി​മു​റി​ക​ൾ ഉ​ണ്ട്. എ​ന്നാ​ൽ, പ​ണം കൊ​ടു​ക്ക​ണം. പൊ​തു​വി​ശ്ര​മ​മു​റി​ക്ക് പി​റ​കെ എ​സി വി​ശ്ര​മ​മു​റി​യു​മു​ണ്ട്. അ​വി​ടെ മ​ണി​ക്കൂ​റി​ന് 30 രൂ​പ​യാ​ണ് നി​ര​ക്ക്. പ​ഴ​യ വി​ശ്ര​മ​മു​റി​ക​ൾ സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​മാ​യി​രു​ന്നെ​ങ്കി​ൽ മെ​ച്ച​പ്പെ​ട്ട പു​തി​യ എ​സി ഹാ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ മ​ണി​ക്കൂ​റി​ന് പ​ണം ന​ൽ​കേ​ണ്ടി വ​രു​ന്നു.
ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​ത്തി​നാ​യി മാ​ത്രം പോ​ലും ഇ​ത്ത​രം ഹാ​ളു​ക​ളി​ൽ ക​യ​റേ​ണ്ടി വ​രു​മ്പോ​ൾ പ​ണം ഈ​ടാ​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​യ സ്ത്രീ​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​ണ്ട്.

പ​ണം ന​ൽ​കാ​തെ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ജ​ന​റ​ൽ വി​ശ്ര​മ​മു​റി​ക​ളി​ലെ ശൗ​ചാ​ല​യ​ങ്ങ​ൾ ശ​രി​യാ​യി വൃ​ത്തി​യാ​ക്കാ​ത്ത​തും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വും സ്ത്രീ​ക​ളെ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. അ​തേ​സ​മ​യം, റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പ​ണി പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് സ്‍​ത്രീ​ക​ളു​ടെ വി​ശ്ര​മ​മു​റി പു​ന​സ്ഥാ​പി​ക്കു​മെ​ന്നു​മാ​ണ്റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍​പ​റ​യു​ന്ന​ത്.

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up