കോഴിക്കോട്: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമായി സിപിആര്‍ പരിശീലനം സംഘടിപ്പിച്ചു.
മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ നടന്ന പരിപാടി കോര്പറേഷന് കൗണ്‍സിലര്‍ ഹരീഷ് പൊറ്റങ്ങാടി ഉദ്ഘാടനം ചെയ്തു.
അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എം. സുജാത അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജനകീയാരോഗ്യ കേന്ദ്രം നോഡല്‍ ഓഫിസര്‍ ഡോ. സി.പി. സജ്ന, ടെക്നിക്കല്‍ അസിസ്റ്റന്റ് സി. രാജന്, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ ഡോ. എല്‍. ഭവില, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ ഡോ. കെ.ടി. മുഹ്സിന്, ആരോഗ്യകേരളം ജൂനിയര്‍ കണ്‍സല്‍ട്ടന്റ് സി. ദിവ്യ എന്നിവര്‍ പ്രസംഗിച്ചു.
നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്.ജെ. അഭിലാഷ് നയിച്ച പരിശീലന ക്ലാസില്‍ ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടെ 53 പേര് പങ്കെടുത്തു. ജില്ലാതലത്തില്‍ പരിശീലനം ലഭിച്ചവര്‍ക്ക് അതത് ആരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ തുടര്‍പരിശീലനങ്ങള്‍ നല്‍കും.
Tags : Nattuvishesham Districtnews Deepikanews