ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എട്ടാമത് ബിരുദദാന ചടങ്ങ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍
പാലാ: സമൂഹത്തിനുവേണ്ടി ഗുണപരമായ കാര്യങ്ങള്‍ ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്കു കടമയുണ്ടെന്നും യൂത്ത് സോഷ്യല്‍ റെസ്പോണ്‍സബിലിറ്റി എന്ന പുതിയ ആശയത്തിലേക്ക് യുവസമൂഹം ഉയരണമെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എട്ടാമത് ബിരുദദാന ചടങ്ങ് വലവൂരില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍.
ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് ചെയര്‍പേഴ്സണ്‍ ഡോ. വിജയലക്ഷ്മി ദേശ്മനെ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ, രജിസ്ട്രാര്‍ ഡോ. എം. രാധാകൃഷ്ണന്, പ്രഫ. അശോക്, ഡോ. എബിന് ഡേനി രാജ്, ഡോ. ദിവ്യ സിന്ധു ലേഖ എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews