തൊടുപുഴ: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയിലായി. മുതലക്കോടം പഴുക്കാക്കുളം തോട്ടുപുറത്ത് എബിന് ഷാജി (24), കാരിക്കോട് വില്ലേജ് ഉണ്ടപ്ലാവ് എളമക്കല്‍ നൗഫല്‍ ഷെരീഫ് (32) എന്നിവരാണ് തൊടുപുഴ പൊലിസിന്റെ പിടിയിലായത്. എസ്ഐ ആല്ബിന് സണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം പട്ടയംകവല ഭാഗത്തു നടത്തിയ പരിശോധനയില്‍ പ്രതികളുടെ പക്കല്‍നിന്ന് 23 ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.