കൂടരഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ഉപഹാരം കൈമാറുന്നു
കൂടരഞ്ഞി: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേട്ടം സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയോര മേഖലയിലെ കായികതാരം വിദർശ കെ. വിനോദിന് കൂടരഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും ബാങ്ക് ഭരണസമിതി അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു പൈമ്പിള്ളിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദർശയ്ക്ക് ബാങ്കിന്റെ മൊമന്റൊ പ്രസിഡന്റ് ബോബി ഷിബു പൈമ്പിളിൽ കൈമാറി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ വിദർശയെ പൊന്നാട അണിയിച്ച് ആദരിച്ചു.ബാങ്കിന്റെ സ്നേഹോപഹാരം പ്രസിഡന്റ് പി.എം. തോമസ് കൈമാറി.ബ്ലോക്ക് പഞ്ചായത്തംഗവും ബാങ്ക് സെക്രട്ടറിയുമായ ജിമ്മി ജോസ് പൈമ്പിള്ളിൽ, നിസാറാബീഗം, ആയിഷബി ഷിയാസ്, ഷീബ റോയ് നെച്ചിക്കാട്ടിൽ, റോയ് ആക്കേൽ, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.വിൽസൺ പുല്ലുവേലിൽ, രാജൻ കൗസ്തുഭം, ജയേഷ് സ്രാമ്പിക്കൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.