ഗാന്ധി സ്മൃതിസംഗമം സ്കൂൾ മാനേജർ ആർ.പത്മ ഗിരീഷ് ഉദ്ഘാടനം ചെയ്യുന്നു.
കുന്നിക്കോട്: എപിപിഎം ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു . ഗാന്ധി സ്മൃതി സംഗവും ക്വിസ് മത്സരവും ചിത്രരചനയും നടത്തി.
ഗാന്ധി സ്മൃതി സംഗമം സ്കൂൾ മാനേജർ ആർ.പത്മ ഗിരീഷ് ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ജില്ലാ കോ - ഓർഡിനേറ്റർ പി.എ. സജിമോൻ മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് വി. നിസാമുദീൻ , അനൂപ് ചന്ദ്, ജയദീഷ് , അഞ്ജു, ആശ കെ എസ് , ഹുസ്ന വി.നിസാം,എ. നവാബ്, ജറാറു ദീൻ ,ലക്ഷ്മി,നയന, ജിതിൻ കുമാർ, ജയ തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvishesham Districtnews Deepikanews Gandhi Jayanti