ചെറുതോണി: ഫ്രാൻസിസ്കൻ ജൂബിലി വർഷം ഇടുക്കി രൂപതാതല ഉദ്ഘാടനവും ഇടുക്കി രൂപതയുടെ ഔദ്യോഗിക തീർഥാടനകേന്ദ്രമായി വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയത്തെ പ്രഖ്യാപിക്കലും ഇന്ന് വാഴത്തോപ്പിൽ നടക്കും.
രാവിലെ 9.15ന് ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിന് സ്വീകരണം. 9.30ന് ഫ്രാൻസിസ്കൻ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും കത്തീഡ്രൽ ദേവാലയത്തെ രൂപതയുടെ ഔദ്യോഗിക തീർഥാടനകേന്ദ്രമായി പ്രഖ്യാപിക്കുന്ന സഭാ വിളംബര വായനയും മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിക്കും. 9.45ന് പൊന്തിഫിക്കൽ കുർബാന നടക്കും.
മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ, ചാൻസിലർ ഫാ. മാർട്ടിൻ പൊൻപനാൽ, ഫാ. ബിനോയി പാലക്കുഴയിൽ സിഎംഐ എന്നിവർ സഹ കാർമികരാകറും. 11.30ന് പാരിഷ് ഹാളിൽ പൊതുസമ്മേളനം നടക്കും. ജീവൻജ്യോതി മിഷൻ അപ്പോസ്തലെറ്റ് രൂപതാതലം അസീസി ജൂബിലി ഉദ്ഘാടനവും മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിക്കും. മോൺ. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിക്കും.
എകെസിസി യൂണിറ്റ് പ്രസിഡന്റ് കുര്യാക്കോസ് കാനാട്ട് മംഗളപത്ര സമർപ്പണം നിർവഹിക്കും. ഫാ. മാർട്ടിൻ പൊൻപനാൽ, സിസ്റ്റർ സീജ മരിയ സിഎംസി, മാതൃവേദി യൂണിറ്റ് പ്രസിഡന്റ് ലിസി സിബിച്ചൻ പുല്ലാനപ്പിള്ളിൽ എന്നിവർ പ്രസംഗിക്കുമെന്ന് ഇടവക വികാരി ഫാ. ലൂക്ക് ആനിക്കുഴിക്കാട്ടിൽ അറിയിച്ചു.