x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തു​വി​ത​ര​ണ​രം​ഗ​ത്തെ ഇ​ല്ലാ​താ​ക്കും: ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍

വെബ് ഡെസ്ക്
Published: October 4, 2026 12:29 AM IST | Updated: October 4, 2026 12:29 AM IST

ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ മ​ര​വി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര നീ​ക്കം കേ​ര​ള​ത്തി​ലെ പൊ​തു​വി​ത​ര​ണ രം​ഗം ഇ​ല്ലാ​താ​ക്കു​മെ​ന്ന് തി​രു​വ​ല്ല​യി​ല്‍ ചേ​ര്‍​ന്ന ഓ​ള്‍ കേ​ര​ള റീ​ട്ടെ​യ്‌ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ നേ​തൃ​സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദാ​രി​ദ്ര്യരേ​ഖ​യ്ക്ക് താ​ഴെ​യു​ള്ള കു​ടും​ബ​ങ്ങ​ള്‍​ക്ക് റേ​ഷ​ന്‍ വേ​ണ​മെ​ങ്കി​ല്‍ സ്മാ​ര്‍​ട്ട് ഫോ​ണി​ല്‍ വാ​ല​റ്റ് വേ​ണ​മെ​ന്നു​ള്ള പ​രി​ഷ്‌​ക​ര​ണം കാ​ര്‍​ഡ് ഉ​ട​മ​ക​ളെ ഗ​വ​ണ്‍​മെ​ന്‍റി​നും വ്യാ​പാ​രി​ക​ള്‍​ക്കും എ​തി​രാ​ക്കു​ക​യും പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​വു​ക​യും ചെ​യ്യു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ജി​ല്ലാ നേ​തൃ​യോ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റേ​ഷ​ന്‍ മേ​ഖ​ല​യി​ല്‍ ഡ​യ​റ​ക​റ്റ് ബെ​നി​ഫി​റ്റ് ട്രാ​ന്‍​സ്ഫ​ര്‍ വ​ഴി റേ​ഷ​ന്‍ വി​ത​ര​ണം മാ​റ്റു​ന്ന​തി​നെ​തി​രേ പാ​ര്‍​ല​മെ​ന്‍റി​നു മു​ന്‍​പി​ല്‍ ന​വം​ബ​ര്‍ ആ​ദ്യ​വാ​രം ന​ട​ത്തു​ന്ന മാ​ര്‍​ച്ചി​ല്‍ ജി​ല്ല​യി​ല്‍​നി​ന്ന് നൂ​റോ​ളം പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഈ ​സ​മ​ര​ത്തി​ന് ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു.

ജി​ല്ല പ്ര​സി​ഡ​ന്‍റ് എ​സ. മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​സി. ജ​യ​ച​ന്ദ്ര​ന്‍, ജി​ജി ഓ​ലി​ക്ക​ൽ, കെ​ന്ന​ഡി തോ​മ​സ്, പി.​എ​സ്. ര​ഘു​രാ​ജ​ന്‍, പി.​ബി. അ​നി​ല്‍​കു​മാ​ർ, സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍, ര​മേ​ശ് ച​ന്ദ്ര​ൻ, ശ്രീ​കു​മാ​ര്‍, പ്ര​മോ​ദ് കു​മാ​ര്‍ വ​ട​ക്കേ​ട​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up