x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിൽപ്പനയ്ക്കായി സൂക്ഷിച്ച മ​ദ്യവുമായി മൂ​ന്നുപേ​ർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 4, 2026 01:18 AM IST | Updated: October 4, 2026 01:18 AM IST

ചാ​ത്ത​ന്നൂ​ർ: വിൽപ്പനയ്ക്കായി സൂക്ഷിച്ച ഇന്ത്യൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യവുമായി റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ൾ​പ്പടെ മൂ​ന്നു പേർ ചാ​ത്ത​ന്നൂ​ർ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. റെ​യി​ൽ​വേ​യി​ൽ ടി​ടി​ഐ ആ​യ ചാ​ത്ത​ന്നൂ​ർ കാ​രം​കോ​ട് പൂ​ന്തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ബി.​എ​സ്. ക​ണ്ണ​ൻ (40) കാ​രം കോ​ട് ക​ണ്ണേ​റ്റ ശ്യാം ​നി​വാ​സി​ൽ ശ്യാം (43) ​കാ​രം​കോ​ട് ഏ​റം വ​യ​ലു​ന​ട സ​ന​ൽ നി​വാ​സി​ൽ സ​ന​ൽ (53) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ശ്യാ​മി​ന്‍റെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 53.5 ലി​റ്റ​ർ മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു.

ക​ണ്ണ​ൻ ഗോ​വ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന കാ​ല​ത്തെ ബ​ന്ധ​ങ്ങ​ൾ ഉ​പാ​യോ​ഗി​ച്ചാ​ണ് ഗോ​വ​യി​ൽ നി​ർ​മി​ക്കു​ന്ന വി​ദേ​ശ മ​ദ്യം ചാ​ത്ത​ന്നൂ​രി​ൽ എ​ത്തി​ച്ച് വിൽപ്പന ന​ട​ത്തു​ന്ന​തി​ന് പ്രേ​ര​ണ​യാ​യ​ത്. ഗോ​വ​യി​ൽ നി​ന്നും ശ്യാം ​മ​ദ്യം കൊ​ച്ചി​യി​ലെ​ത്തി​ക്കും. അ​വി​ടെ നി​ന്നും ട്രെ​യി​നി​ൽ ക​ണ്ണ​ൻ കൊ​ല്ല​ത്ത് എ​ത്തി​ക്കും.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ദി​ക്കവി​ള ജം​ഗ്ഷ​നി​ൽ വ​ച്ച് ക​ണ്ണ​ൻ സ​ന​ലി​ന് മ​ദ്യം കൈ​മാ​റു​മ്പോ​ഴാ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​റ് കു​പ്പി മ​ദ്യം അ​പ്പോ​ൾ പി​ടി​ച്ചെ​ടു​ത്തു. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ശ്യാ​മി​ന്‍റെ വീ​ട്ടി​ൽ​നി​ന്നു കൂ​ടു​ത​ൽ ഗോ​വ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​ത്. ചാ​ത്ത​ന്നൂ​ർ റെ​യ്ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇവരെ അ​റ​സ്റ്റ് ചെയ്തത്. അ​റ​സ്റ്റി​ലാ​യ​വ​രെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

 

Tags : Nattuvishesham Districtnews Deepikanews stocked for sale

Recent News

Corehub Up