x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്ര​യ​ൽ റ​ൺ വൈ​കു​ന്ന​തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ​ങ്ക

വെബ് ഡെസ്ക്
Published: October 4, 2026 01:19 AM IST | Updated: October 4, 2026 01:19 AM IST

പു​ന​ലൂ​ർ: ചെ​ങ്കോ​ട്ട - പു​ന​ലൂ​ർ റൂ​ട്ടി​ൽ മെ​മു സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള ട്ര​യ​ൽ റ​ൺ വൈ​കു​ന്ന​തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ​ങ്ക. ക​ഴി​ഞ്ഞ മാ​സം 24ന് ​പു​ന​ലൂ​രി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലും ഇ​ക്കാ​ര്യം ആ​വ​ർ​ത്തി​ച്ചു.

എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി, മ​ധു​ര ഡി​വി​ഷ​ന​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ ഓം​പ്ര​കാ​ശ് മീ​ന, ദ​ക്ഷി​ണ റെ​യി​ൽ​വേ ചീ​ഫ് പ്രോ​ജ​ക്‌ട് മാ​നേ​ജ​ർ രാ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ലും ട്ര​യ​ൽ റ​ൺ ഉ​ട​ൻ ന​ട​ത്തു​മെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്.

ഭ​ഗ​വ​തി​പു​രം - പു​ന​ലൂ​ർ ഗാ​ട്ട് സെ​ക്‌​ഷ​നി​ൽ ഉ​ൾ​പ്പെ​ട്ട ഈ ​ഭാ​ഗം വ​ഴി നി​ല​വി​ൽ 22 എ​ൽ​എ​ഫ്ബി ബോ​ഗി​ക​ളു​ള്ള തി​രു​വ​ന​ന്ത​പു​രം - താം​ബ​രം ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.
നാ​ല​ര വ​ർ​ഷം മു​ൻ​പാ​ണ് കൊ​ല്ല​ത്തു​നി​ന്ന് പു​ന​ലൂ​രി​ലേ​ക്ക് മെ​മു സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്.

മീ​റ്റ​ർ ഗേ​ജ് കാ​ല​ഘ​ട്ട​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന കൊ​ല്ലം - തി​രു​നെ​ൽ​വേ​ലി, കൊ​ല്ലം - ചെ​ങ്കോ​ട്ട പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ൾ ആ​ധു​നി​ക മെ​മു സ​ർ​വീ​സു​ക​ളാ​യി പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് ഏ​റെ പ​ഴ​ക്ക​മു​ണ്ട്.

മെ​മു സ​ർ​വീ​സ് ആ​രം​ഭി​ച്ചാ​ൽ കൊ​ല്ലം, കൊ​ട്ടാ​ര​ക്ക​ര, കു​ണ്ട​റ, പു​ന​ലൂ​ർ, തെ​ന്മ​ല, ആ​ര്യ​ങ്കാ​വ്, ചെ​ങ്കോ​ട്ട തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ക​യ​റ്റി​റ​ക്ക​ങ്ങ​ളും വ​ള​വു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ഭ​ഗ​വ​തി​പു​രം - പു​ന​ലൂ​ർ ഗാ​ട്ട് സെ​ക്‌​ഷ​ൻ ഭാ​ഗ​ത്ത് മെ​മു റേ​ക്ക് ഉ​പ​യോ​ഗി​ച്ച് ട്ര​യ​ൽ റ​ൺ ന​ട​ത്തി പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്.

ട്ര​യ​ൽ റ​ൺ സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ​ക്ക് വ്യ​ക്ത​മാ​യ സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കേ​ണ്ട​തു​ണ്ട്.
ചെ​ങ്കോ​ട്ട - പു​ന​ലൂ​ർ പാ​ത​യു​ടെ പ്രാ​ദേ​ശി​ക യാ​ത്രാ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഈ ​റൂ​ട്ടി​ൽ മെ​മു സ​ർ​വീ​സു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

 

Tags : Nattuvishesham Districtnews Deepikanews Delay in Trial Run

Recent News

Corehub Up