വികാരി ജനറാള്‍ മോണ്‍. വിന്‍സന്റ് നെടുങ്ങാട്ട് കൊടിയേറ്റുന്നു.
തൊടുപുഴ: വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ 800-ാമതു ചരമവാര്‍ഷികം പ്രമാണിച്ച് ഫ്രാന്‍സിസ്കന്‍ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച തൊടുപുഴ ടൗണ്‍ പള്ളിയില്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെയും വിശുദ്ധ കാര്‍ലോ അക്കുത്തിസിന്റെയും തിരുനാള്‍ പത്തുവരെ ആഘോഷിക്കും. കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. വിന്‍സന്റ് നെടുങ്ങാട്ട് കൊടിയേറ്റി. പ്രധാന തിരുനാള്‍ ദിനമായ ഇന്നു രാവിലെ 9.30ന് പൊന്തിഫിക്കല്‍ കുര്‍ബാന-ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. തുടര്‍ന്ന് കുരിശടി ചുറ്റി പ്രദക്ഷിണം, നേര്‍ച്ച സദ്യ.
പത്തിന് വൈകുന്നേരം 4.30നു ഡിവൈന്‍ മേഴ്സി ഷ്റൈനില്‍ നിന്നു ടൗണ്‍ പള്ളിയിലേക്ക് ജപമാല പ്രദക്ഷിണവും സമാധാന യാത്രയും നടത്തും. 5.30ന് ടൗണ്‍ പള്ളിയില്‍ കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുമെന്ന് വികാരി ഫാ. ജോസ് പൊതൂര്‍, അസി. വികാരിമാരായ ഫാ. ജോണ്‍ കണയങ്കല്‍, ഫാ. ആല്‍ബര്‍ട്ട് പീച്ചാട്ട് എന്നിവര്‍ അറിയിച്ചു.