x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ത്യേ​കസു​ര​ക്ഷ വേ​ണ്ടെ​ന്ന് മ​ന്ത്രി എം. ​ലി​ജു

വെബ് ഡെസ്ക്
Published: October 3, 2026 10:24 PM IST | Updated: October 3, 2026 10:24 PM IST

കാ​യം​കു​ളം: ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ങ്ങ​ളെത്തു​ട​ർ​ന്ന് പൊ​ലി​സ് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക സു​ര​ക്ഷ വേ​ണ്ടെ​ന്ന് മ​ന്ത്രി എം. ​ലി​ജു. മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ന്ത്രി എം. ​ലി​ജു​വി​ന്‍റെ പ​രി​പാ​ടി​ക​ൾ​ക്കുനേ​രേ ബി​ജെ​പി​യും യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രും ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്തി​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലി​സ് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക സു​ര​ക്ഷ​യാ​ണ് മ​ന്ത്രിത​ന്നെ പൊ​ലി​സി​നോ​ട് ഇ​തൊ​ന്നും വേ​ണ്ടെ​ന്ന് നി​ർ​ദേ​ശി​ച്ച​ത്.

പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ണ്ഡ​ല​ത്തി​ൽ ഇ​ന്ന​ല​ത്തെ പ​രി​പാ​ടി​ക്കെ​ത്തി​യ മ​ന്ത്രി​ക്ക് ഡി​വൈ​എ​സ്പി അ​ട​ക്ക​മു​ള്ള വ​ൻ പൊ​ലി​സ് സ​ന്നാ​ഹ​വും പൈ​ല​റ്റും അ​ക​മ്പ​ടി​യും ഒ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ൽ സ്കൂ​ൾ പ​രി​പാ​ടി ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ മ​ന്ത്രി, സു​ര​ക്ഷ​യ്ക്കാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പൊ​ലി​സി​നോ​ടും ഡി​വൈ​എ​സ്പി​യോ​ടും ഇ​തി​ന്‍റെ​യൊ​ന്നും ആ​വ​ശ്യ​മി​ല്ല, ഇ​തൊ​ക്കെ ഞാ​ൻ മാ​നേ​ജ് ചെ​യ്തോ​ളാം എ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

മ​ന്ത്രി​യു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​പ്ര​കാ​രം പൊ​ലി​സ് ആ ​സു​ര​ക്ഷ​യും പൈ​ല​റ്റും ഒ​ഴി​വാ​ക്കാ​ൻ ത​യാറാ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പൈ​ല​റ്റ് വാ​ഹ​ന​ത്തി​ന്‍റെ അ​ക​മ്പ​ടി ഇ​ല്ലാ​തെ​യാ​ണ് അ​ദ്ദേ​ഹം മ​ണ്ഡ​ല​ത്തി​ലെ മ​റ്റു പ​രി​പാ​ടി​ക​ളി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്.

Tags : Nattuvishesham Districtnews Deepikanews Minister M. Liju

Recent News

Corehub Up