x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി പോ​സ്റ്റ് റോ​ഡി​ലേ​ക്ക് ഒ​ടി​ഞ്ഞു​വീ​ണു

വെബ് ഡെസ്ക്
Published: October 3, 2026 10:19 PM IST | Updated: October 3, 2026 10:19 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി-​ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ന് കു​റു​കെ വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞുവീണ നിലയിൽ.

കാ​ഞ്ഞി​ര​പ്പ​ള്ളി: പേ​ട്ട​ക്ക​വ​ല​യി​ൽ വൈ​ദ്യു​തി പോ​സ്റ്റ് റോ​ഡി​ലേ​ക്ക് ഒ​ടി​ഞ്ഞുവീ​ണു. വ​ൻ ദു​ര​ന്ത​മൊ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്. ഇ​ന്ന​ലെ രാ​വി​ലെ 6.30ഓ​ടെ​യാ​ണ് സം​ഭ​വം.

പേ​ട്ട​ക്ക​വ​ല​യി​ലെ മു​സ്‌​ലിം പ​ള്ളി​യോ​ട് ചേ​ർ​ന്നു​നി​ന്ന ഇ​രു​മ്പുപോ​സ്റ്റാ​ണ് ചു​വ​ട് ദ്ര​വി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് റോ​ഡി​ലേ​ക്ക് ഒ​ടി​ഞ്ഞുവീ​ണ​ത്. സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ പോ​സ്റ്റ് ത​ങ്ങിനി​ന്ന​തി​നാ​ലാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്.
നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​ട​ത​ട​വി​ല്ലാ​തെ ക​ട​ന്നു​പോ​കു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി - ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ന് കു​റു​കെ​യാ​ണ് പോ​സ്റ്റ് ഒ​ടി​ഞ്ഞുവീ​ണ​ത്. ഈ ​സ​മ​യം ബ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നുപോ​കാ​തി​രു​ന്ന​തിനാൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വായി.

പോ​സ്റ്റ് ചെ​രി​ഞ്ഞ​തോ​ടെ ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ഏ​റെ​നേ​രം ത​ട​സ​പ്പെ​ട്ടു. തു​ട​ർ​ന്ന് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് പോ​സ്റ്റ് ഉ​യ​ർ​ത്തി നി​ർ​ത്തി​യശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up