x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ദ്ധ​തി​ക്കാ​യി പു​ന​രാ​ലോ​ച​ന വേ​ണം: വെ​ടി​ക്കെ​ട്ട് ചർച്ചയിൽ ആ​വ​ശ്യം


Published: June 9, 2026 02:59 AM IST | Updated: June 9, 2026 02:59 AM IST

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ശി​വ​കാ​ശി മാ​തൃ​ക​യി​ൽ തൃ​ശൂ​രി​ൽ പ​ട​ക്ക​നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളു​ടെ ക്ല​സ്റ്റ​ർ ആ​രം​ഭി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഉ​ത്സ​വ​ങ്ങ​ളി​ൽ ആ​ധു​നി​ക​രീ​തി​യി​ലു​ള്ള വെ​ടി​ക്കെ​ട്ട് ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ആ​ലോ​ച​നാ​യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ഉ​യ​ർ​ന്ന​ത്. അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ത​ൽ നി​ർ​മാ​ണ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ൽ പ്ര​ദ​ർ​ശ​ന​സ്ഥ​ല​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ കു​റ​വാ​ണെ​ന്നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ശ​ബ്ദ​കാ​ഠി​ന്യം കു​റ​ഞ്ഞ​തും പ്ര​കാ​ശ​ത്തി​നു മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തു​മാ​യ ആ​ധു​നി​ക​രീ​തി​യി​ലു​ള്ള വെ​ടി​ക്കെ​ട്ടു ന​ട​ത്തു​ന്ന​തി​നാ​യി റ​വ​ന്യൂ (ദേ​വ​സ്വം) വ​കു​പ്പി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​രം ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി, ഉ​ത്സ​വ സം​ഘാ​ട​ക​സ​മി​തി എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള യോ​ഗ​മാ​ണ് തൃ​ശൂ​ർ നീ​രാ​ഞ്ജ​ലി ഹാ​ളി​ൽ ന​ട​ത്തി​യ​ത്. യോ​ഗ​ത്തി​ൽ സ​മ്മി​ശ്ര അ​ഭി​പ്രാ​യ​മാ​ണ് ഉ​യ​ർ​ന്ന​ത്. പ​ര​ന്പ​രാ​ഗ​ത​രീ​തി​യി​ൽ വെ​ടി​ക്കെ​ട്ടു​മാ​യി മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നു ചി​ല​ർ ആ​വ​ശ്യ​പ്പെ​ട്ടു.

എ.​സി. മൊ​യ്തീ​ൻ വ്യ​വ​സാ​യ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണു പ​ട​ക്ക​നി​ർ​മാ​ണ ക്ല​സ്റ്റ​ർ പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ച്ച​ത്. ത​ല​പ്പി​ള്ളി താ​ലൂ​ക്കി​ൽ സു​ര​ക്ഷി​ത​കേ​ന്ദ്രം നി​ർ​മി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. 2018-19 സം​സ്ഥാ​ന ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യെ​ങ്കി​ലും വ​കു​പ്പു​ക​ളി​ൽ മാ​റ്റ​മു​ണ്ടാ​യ​തോ​ടെ ന​ട​പ​ടി​ക​ൾ വൈ​കി.

തു​ട​ർ​ന്ന്, അ​ന്ന​ത്തെ കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം​ചേ​ർ​ന്ന് വ്യ​വ​സാ​യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ 30 ഏ​ക്ക​ർ ഭൂ​മി​യി​ൽ പ​ട​ക്ക​നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​ൻ ക​ള​ക്ട​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. തൃ​ശൂ​ർ പൂ​ര​ത്തി​നും മ​ധ്യ​കേ​ര​ള​ത്തി​ലെ ഉ​ത്സ​വ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ പ​ട​ക്ക​ങ്ങ​ൾ ന​ർ​മി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. പെ​സോ അ​ട​ക്ക​മു​ള്ള ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്ന് അ​നു​മ​തി വാ​ങ്ങാ​ൻ ല​ക്ഷ്യ​മി​ട്ടെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല.

ആ​ലോ​ച​നാ​യോ​ഗ​ത്തി​ൽ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ര​വീ​ന്ദ്ര​ൻ, അം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​കെ.​പി. അ​ജ​യ​ൻ, കെ.​കെ. സു​രേ​ഷ് ബാ​ബു, ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ എ​സ്.​ആ​ർ. ഉ​ദ​യ​കു​മാ​ർ, സെ​ക്ര​ട്ട​റി പി. ​ബി​ന്ദു, ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ കെ. ​സു​നി​ൽ കു​മാ​ർ, തൃ​ശൂ​ർ പൂ​രം പ​ങ്കാ​ളി​ക​ളാ​യ ഘ​ട​ക ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും ഉ​ത്സ​വ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​ടി​ക്കെ​ട്ടു ന​ട​ത്തു​ന്ന കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് ക്ഷേ​ത്ര​ങ്ങ​ളി​ലെ ഉ​പ​ദേ​ശ​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, ദേ​വ​സ്വം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News The plan needs

Recent News

Corehub Up