മങ്കൊമ്പ് : ചാസ് പൊങ്ങ മാർ സ്ലീവാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാൻസർ അവബോധ-സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചമ്പക്കുളം സെന്റ്. മേരീസ് ഫൊറോനാ വികാരി ഫാ. ജയിംസ് പാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. പുതിയ ജീവിത ശൈലികൾ, ആധുനിക ഭക്ഷണ രീതികൾ, മൊബൈൽ ഫോണിന്റെ ഉപയോഗം, ശുദ്ധജലത്തിന്റെ അഭാവം തുടങ്ങിയവ രോഗവ്യാപനത്തിനു കാരണമായതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
യൂണിറ്റ് പ്രസിഡന്റ് ആന്റണി ജോസഫ് അധ്യക്ഷത വഹിച്ചു. ചാസ് അതിരൂപതാ ഡയറക്ടർ ഫാ. ജോർജ് പനയ്ക്കേഴം ആമുഖ പ്രഭാഷണം നടത്തി. ത്രിതലപഞ്ചായത്ത് പ്രതിനിധികളായ സാജു കടമ്മാട്. പ്രതിഭാ ഷിനുക്കുട്ടൻ, സതിയമ്മ അരവിന്ദാക്ഷൻ, ചാസ് അതിരൂപതാ കോഡിനേറ്റർ ബിനു ജോസഫ്, ഫൊറോനാ കോഡിനേറ്റർ സിബിച്ചൻ, സെക്രട്ടറി ജോസഫ് സേവ്യർ എന്നിവർ പ്രസംഗിച്ചു.