പുതുവേലി: കാരിത്താസ് ഹോസ്പിറ്റലിന്റെയും കോട്ടയം അതിരൂപത ഹെല്‍ത്ത് കമ്മീഷന്റെയും നേതൃത്വത്തില്‍ പുതുവേലി സെന്റ് ജോസഫ്സ് പള്ളിയുടെയും കെസിസി, കെസിഡബ്ല്യുഎ, കെസിവൈഎല്‍ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ "കരുതല്‍ കൂടുതല്‍ കരുത്തോടെ' എന്ന പേരില്‍ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ സെമിനാര്‍ പുതുവേലി സെന്റ് ജോസഫ്സ് ക്നാനായ കാത്തോലിക്ക പള്ളിയില്‍ നടത്തി.
കാരിത്താസ് ഹോസ്പിറ്റല്‍ പാസ്റ്ററല്‍ കെയര്‍ ഡയറക്ടര്‍ ഫാ. മാത്യു കണ്ണാലയില്‍ ഉദ്ഘാടനം ചെയ്തു. പുതുവേലി സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ. ജേക്കബ് തടത്തില്‍ സന്നിഹിതനായിരുന്നു.
പാലിയേറ്റീവ് കെയറിന്റെ പ്രാധാന്യം രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായ കരുതല്‍, കാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള അവബോധം, കാന്‍സര്‍ പ്രതിരോധ മാര്‍ഗങ്ങള്‍, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ബോധവത്കരണം നല്‍കുകയും സമൂഹത്തില്‍ ആരോഗ്യപരിചരണത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയും ചെയ്ത പരിപാടിക്ക് ഡോ. ജോസ് ജോം തോമസ് നേതൃത്വം നല്കി.