x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​ക്കെ​ട്ട്: പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ 500 കു​ടും​ബ​ങ്ങ​ള്‍


Published: June 9, 2026 12:51 AM IST | Updated: June 9, 2026 12:51 AM IST

ചേ​ര്‍​ത്ത​ല: ജ​ന​ങ്ങ​ളു​ടെ പൊ​റു​തിമു​ട്ടി​ച്ച് ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട്. പ​രി​ഹാ​രം തേ​ടി സ​മ​ര​വു​മാ​യി എം​എ​ല്‍​എ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും തെ​രു​വി​ലി​റ​ങ്ങി സ​മ​രം ചെ​യ്തു. ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​സി ക​നാ​ല​ട​ക്കം ബ​ണ്ടി​ട്ട​ട​ച്ച​തും ചെ​റു​തോ​ടു​ക​ളു​ടെ ഒ​ഴു​ക്കു​നി​ല​ച്ച​തു​മാ​ണ് വെ​ള്ളക്കെ​ട്ടി​നു കാ​ര​ണ​മാ​യ​ത്. ദേ​ശീ​യ​പാ​ത​യോ​ടു ബ​ന്ധ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല​ട​ക്കം 500 ല​ധി​കം വീ​ടു​ക​ളി​ല്‍ വെ​ള്ളം നി​റ​ഞ്ഞ​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍​ക്കു പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത സ്ഥി​തി​യാ​യി.

ശൗ​ചാ​ല​ങ്ങ​ള​ട​ക്കം പ​ല​യി​ട​ത്തും വെ​ള്ള​ത്തി​ല്‍ മു​ങ്ങി കി​ട​ക്കു​ന്ന​തി​നാ​ല്‍ പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ള്‍​ക്കു​പോ​ലും വ​ഴി​യി​ല്ലാ​താ​യി. സെ​പ്റ്റി​ക്ക് ടാ​ങ്കു​ക​ള്‍ പോ​ലും നി​റ​ഞ്ഞൊ​ഴു​കു​ന്ന​ത് വ​ലി​യ ആ​രോ​ഗ്യ പ്ര​ശ​ന​ങ്ങ​ള്‍​ക്കും ഇ​ട​യാ​ക്കു​ന്നു​ണ്ട്. പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ര്‍​ന്ന് എഎ​സ് ക​നാ​ലി​ന്‍റെ ബ​ണ്ടു​ക​ള്‍ പൊ​ളി​ച്ചു കൂ​ടു​ത​ല്‍ കു​ഴ​ലു​ക​ളി​ട്ടു പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ ധാ​ര​ണ​യാ​യെ​ങ്കി​ലും നി​ല​വി​ല്‍ ര​ണ്ടു​ബ​ണ്ടു​ക​ള്‍​ വ​ഴി​യാ​ണ് ദേ​ശീ​യ​പാ​ത​യി​ല്‍ ഗ​താ​ഗ​തം ന​ട​ക്കു​ന്ന​തെ​ന്ന​തി​നാ​ല്‍ ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കാ​തെ പൊ​ളി​ക്കാ​ന്‍​ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ദേ​ശീ​യ​പാ​ത അ​ഥോ​റി​ട്ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ത്രി വൈ​കി​യും ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ക​യാ​ണ്.

എ​എ​സ് ക​നാ​ലി​ന്‍റെ നീ​രൊ​ഴു​ക്കു ത​ട​ഞ്ഞു ദേ​ശീ​യ​പാ​ത​യി​ല്‍ ഗ​താ​ഗ​ത​ത്തി​നാ​യി സ്ഥാ​പി​ച്ച ബ​ണ്ട് പൊ​ളി​ച്ചു നീ​രൊ​ഴു​ക്കു സു​ഗ​മ​മാ​ക്കു​ന്ന ത​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ കു​ഴ​ലു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി. ​പ്ര​സാ​ദ് എം​എ​ല്‍​എ​യു​ടെ​യും ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എ​സ്. സോ​ബി​ന്‍റെയും നേ​തൃ​ത്വ​ത്തി​ല്‍ ദേ​ശീ​യ​പാ​ത ക​രാ​ര്‍​ക​മ്പ​നി​യു​ടെ ക​ണി​ച്ചു​കു​ള​ങ്ങ​ര ക​വ​ല​യി​ലു​ള്ള യാ​ര്‍​ഡ് ഉ​പ​രോ​ധി​ച്ചു. ഉ​പ​രോ​ധം നാ​ലു​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. എഎ​സ് ക​നാ​ലി​നൊ​പ്പം പാ​ത​യ്ക്ക​ടി​യി​ലൂ​ടെ ഒ​ഴു​കു​ന്ന ചെ​റു​തോ​ടു​ക​ളു​ടെ നീ​രൊ​ഴു​ക്കും സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ന്‍.​എ​ല്‍. വ​ത്സ​ല​കു​മാ​രി, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ എ​സ്. സ​നീ​ഷ്, ബീ​ന അ​ജി, ബി. ​ധ​ന്യാ​മോ​ള്‍, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

28-ാം വാ​ര്‍​ഡി​ല​ട​ക്കം ജ​ന​ങ്ങ​ള​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ത്തി​നു അ​ടി​യ​ന്ത​ര പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ അ​ഖി​ല്‍ ആ​ഞ്ഞി​ലി​പാ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​എ​സ് ക​നാ​ലി​ല്‍ ഇ​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു.

Tags : Nattuvishesham Local News Flood: 500 families homes

Recent News

Corehub Up