x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​രേ​റ്റു​പു​റം വാ​ട്ട​ര്‍ ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റ് എം​എ​ല്‍​എ സന്ദർശിച്ചു


Published: June 9, 2026 01:03 AM IST | Updated: June 9, 2026 01:03 AM IST

എ​ട​ത്വ: കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ര​ണ്ടാം ഘ​ട്ട നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന നീ​രേ​റ്റു​പു​റം വാ​ട്ട​ര്‍ ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റ് കു​ട്ട​നാ​ട് എം​എ​ല്‍​എ റെ​ജി ചെ​റി​യാ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളും, ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഒ​രു മ​നു​ഷ്യ​ന്‍റെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ളം കൃ​ത്യ​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ത​ട​സ​മാ​യി നി​ല്‍​ക്കു​ന്ന നൂ​ലാ​മാ​ല​ക​ള്‍ എ​ല്ലാം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ചു കു​ട്ടി​നാ​ട്ടി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​വാ​ന്‍ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് എം​എ​ല്‍​എ നി​ര്‍​ദേ​ശം ന​ല്‍​കി.

ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു വ​ലി​യ​വീ​ട​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഗോ​കു​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​ജി​ത് പി​ഷാ​ര​ത്ത്, പ്ര​കാ​ശ് പ​ന​വേ​ലി, മ​ണി​ദാ​സ് വാ​സു, ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷി​ഹാ​ബ്, ജെ​റി​ൻ, മു​ഹ​മ്മ​ദ് ഷെ​രി​ഫ്, ജ്യോ​തി​ഷ് എ​ന്നി​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham Local News MLA visits Neerettupuram

Recent News

Corehub Up