Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traveler In Wax

Kottayam

ലോ​ക​സ​ഞ്ചാ​രി​യെ മെ​ഴു​കി​ല്‍ തീ​ര്‍​ത്ത് ശി​ല്‍​പി ഹ​രി​കു​മാ​ര്‍

 

കോ​ട്ട​യം: ലോ​ക​സ​ഞ്ചാ​രി​യെ മെ​ഴു​കി​ല്‍ തീ​ര്‍​ത്ത് ശി​ല്‍​പി ഹ​രി​കു​മാ​ര്‍ കു​മ്പ​നാ​ട്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും സ​ഞ്ചാ​രി​യു​മാ​യ സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര​യു​ടെ മെ​ഴു​കു​പ്ര​തി​മ​യാ​ണ് ആ​ലു​വ-​മൂ​ന്നാ​ര്‍ ഹൈ​വേ​യി​ലെ അ​ടി​മാ​ലി പ​ത്താം​മൈ​ല്‍ ഹ​രീ​സ് വാ​ക്‌​സ് മ്യൂ​സി​യ​ത്തി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 2017ല്‍ ​ശി​ല്‍​പ​നി​ര്‍​മാ​ണം ആ​രം​ഭി​ച്ച ഹ​രി​കു​മാ​ര്‍ ഇ​തി​നോ​ട​കം 26 ശി​ല്‍​പ​ങ്ങ​ള്‍ മെ​ഴു​കി​ല്‍ തീ​ര്‍​ത്തു.
ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്, ഹി​ന്ദി ച​ല​ച്ചി​ത്ര​താ​രം ഷാ​രൂ​ഖ് ഖാ​ന്‍, സ​ല്‍​മാ​ന്‍ ഖാ​ന്‍, ഗി​ന്ന​സ് പ​ക്രു, മ​മ്മൂ​ട്ടി, അ​ല്ലു അ​ര്‍​ജു​ന്‍, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, യു​എ​ഇ ഭ​ര​ണാ​ധി​കാ​രി മ​ക്‌​തും, കെ.​ജെ. യേ​ശു​ദാ​സ്, എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം, വി​രാ​ഡ് കോ​ഹ്‌​ലി, ല​യ​ണ​ല്‍ മെ​സി തു​ട​ങ്ങി കാ​യി​ക, ക​ല, രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക​രം​ഗ​ത്തെ പ്ര​മു​ഖ​രെ ഹ​രി​കു​മാ​ര്‍ ഇ​തി​നോ​ട​കം മെ​ഴു​കി​ല്‍ തീ​ർ​ത്തു​ക​ഴി​ഞ്ഞു.
ലോ​ക​ത്തെ മ​ല​യാ​ളി​ക​ളു​ടെ മു​ന്നി​ലെ​ത്തി​ച്ച മ​ഹാ​നാ​യ സ​ഞ്ചാ​രി​യോ​ടു​ള്ള ആ​ദ​ര​വാ​യാ​ണ് പ്ര​തി​മ തീ​ര്‍​ത്ത​തെ​ന്ന് ശി​ല്‍​പി ഹ​രി​കു​മാ​ര്‍ പ​റ​ഞ്ഞു. ത​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് പ്ര​തി​മ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​തെ​ങ്കി​ലും ക​ല​യെ​യും ക​ലാ​കാ​ര​നെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​തെ​ല്ലാം ഉ​ള്‍​ക്കൊ​ള്ളു​ന്ന​താ​യി കോ​ട്ട​യം പ്ര​സ് ക്ല​ബി​ല്‍ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം നി​ര്‍​വ​ഹി​ച്ച് സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര പ​റ​ഞ്ഞു.

Latest News

Corehub Up