ഒല്ലൂർ: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പെരുവാകുളങ്ങര കണ്ണേക്കാടൻ ഡേവിസ്(67) ആണ് മരിച്ചത്. സംസ്കാരം ഇന്നു രാവിലെ 9.30ന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ.
കഴിഞ്ഞ ഏഴിന് കമ്പനിപ്പടിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ചായിരുന്നു അപകടം. ഭാര്യ: വത്സല. മക്കൾ: പ്രിയ, പ്രിൻസ്. മരുമക്കൾ: ജോഷി, നീനു.