Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trekking Camp

Kasaragod

കി​ദൂ​രി​ല്‍ ട്ര​ക്കിം​ഗ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

കു​മ്പ​ള: കി​ദൂ​ര്‍ പ​ക്ഷി​ഗ്രാ​മ​ത്തി​ലെ ജൈ​വ​വൈ​വി​ധ്യ പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന മ​ണ്‍​സൂ​ണ്‍ ബ​യോ​ഡൈ​വേ​ഴ്സി​റ്റി ട്ര​ക്കിം​ഗ് ക്യാ​മ്പ് സ​മാ​പി​ച്ചു. ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍, വ​നം വ​കു​പ്പ്, കു​മ്പ​ള കൊ​പ്പ​ളം പീ​സ് വാ​ലി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ല​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ൾ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തു.

പ​ക്ഷി നി​രീ​ക്ഷ​ക​രാ​യ രാ​ജു കി​ദൂ​ര്‍, ശ്യാം ​പു​റ​വ​ങ്ക​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്യാ​മ്പം​ഗ​ങ്ങ​ൾ​ക്ക് മു​പ്പ​തോ​ളം ഇ​നം പ​ക്ഷി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. ത​ല​ശേ​രി ഗ​വ. ബ്ര​ണ്ണ​ന്‍ കോ​ള​ജി​ലെ ബോ​ട്ട​ണി വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ര്‍ ഡോ.​കെ.​എ. മു​ഹ​മ്മ​ദ് ഹ​നീ​ഫ്, ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ജോ​സ് മാ​ത്യു, ആ​ർ​ആ​ർ​ടി ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എ​ന്‍.​വി സ​ത്യ​ന്‍ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ പൊ​സ​ഡി​ഗും​ബെ മ​ല​യി​ലേ​ക്ക് ട്ര​ക്കിം​ഗ് ന​ട​ത്തി. ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജെ.​കെ. ജി​ജേ​ഷ് കു​മാ​ര്‍, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എം.​എ. ന​സീ​ബ്, പീ​സ് വാ​ലി പ്ര​തി​നി​ധി കെ. ​മു​നീ​റു​ദ്ദീ​ന്‍, ക്യാ​മ്പ് ഡ​യ​റ​ക്ട​ര്‍ ഫാ​ത്തി​മ​ത്ത് റ​സ്മി​യ എ​ന്നി​വ​ര്‍ ക്യാ​മ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up