ട്രക്കിംഗ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾ സംഘാടകർക്കൊപ്പം.
കുമ്പള: കിദൂര്‍ പക്ഷിഗ്രാമത്തിലെ ജൈവവൈവിധ്യ പഠനകേന്ദ്രത്തിൽ സംഘടിപ്പിച്ച ദ്വിദിന മണ്‍സൂണ്‍ ബയോഡൈവേഴ്സിറ്റി ട്രക്കിംഗ് ക്യാമ്പ് സമാപിച്ചു. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, വനം വകുപ്പ്, കുമ്പള കൊപ്പളം പീസ് വാലി പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികൾ ക്യാമ്പില്‍ പങ്കെടുത്തു.
പക്ഷി നിരീക്ഷകരായ രാജു കിദൂര്‍, ശ്യാം പുറവങ്കര എന്നിവരുടെ നേതൃത്വത്തില്‍ ക്യാമ്പംഗങ്ങൾക്ക് മുപ്പതോളം ഇനം പക്ഷികളെ പരിചയപ്പെടുത്തി. തലശേരി ഗവ. ബ്രണ്ണന്‍ കോളജിലെ ബോട്ടണി വിഭാഗം അസി. പ്രഫസര്‍ ഡോ.കെ.എ. മുഹമ്മദ് ഹനീഫ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു, ആർആർടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി സത്യന് എന്നിവർ ക്ലാസെടുത്തു.
ക്യാമ്പിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ പൊസഡിഗുംബെ മലയിലേക്ക് ട്രക്കിംഗ് നടത്തി. ഡിടിപിസി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം.എ. നസീബ്, പീസ് വാലി പ്രതിനിധി കെ. മുനീറുദ്ദീന്‍, ക്യാമ്പ് ഡയറക്ടര്‍ ഫാത്തിമത്ത് റസ്മിയ എന്നിവര്‍ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews DeepikaNews trekking camp