ഓട്ടോണമസ് പദവി പ്രഖ്യാപനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
കളമശേരി: ആല്‍ബര്‍ട്ടിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിക്ക് ഓട്ടോണമസ് പദവി. കോളജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് പ്രഖ്യാപനം നടത്തി.
വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ അധ്യക്ഷത വഹിച്ചു.
മന്ത്രി വി.ഇ. അബ്ദുൾ ഗഫൂര്‍, ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, കളമശേരി നഗരസഭ ചെയര്മാന് ജമാല്‍ മണക്കാടന്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ.തോമസ്, ഐസാറ്റ് അസിസ്റ്റന്റ് മാനേജര്‍ ഫാ. മനോജ് ഫ്രാന്‍സിസ് മരോട്ടിക്കല്‍, പ്രിന്‍സിപ്പൽ ഡോ. വി. വീണ എന്നിവര്‍ പ്രസംഗിച്ചു.
പുതുതായി പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ സ്വാഗത ചടങ്ങ് ആയ സ്കോള ബ്രവിസ് 2026 ഇതോടൊപ്പം നടന്നു.
ഐസാറ്റ് എന്‍ജിനിയറിംഗ് കോളജ് മാനേജര്‍ ഫാ. ആന്റണി വക്കോ അറയ്ക്കല്‍ വിദ്യാദീപം തെളിയിക്കുകയും പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
വൈസ് പ്രിന്‍സിപ്പാള്‍മാരായ പ്രഫ. വി. പോള്‍ അന്‍സല്‍, പ്രഫ. കനക സേവ്യര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി.