x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ല്ലാ​ര്‍​പാ​ടം മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​നം; പ​ന്ത​ലി​ന് കാ​ല്‍​നാ​ട്ടി

വെബ് ഡെസ്ക്
Published: August 2, 2026 02:50 AM IST | Updated: August 2, 2026 02:50 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ദേ​ശീ​യ മ​രി​യ​ന്‍ തീ​ര്‍​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ വ​ല്ലാ​ര്‍​പാ​ടം ബ​സി​ലി​ക്ക​യി​ലേ​ക്ക് ന​ട​ത്തു​ന്ന തീ​ര്‍​ഥാ​ട​ന​ത്തി​നും ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​നു​മാ​യി വ​ല്ലാ​ര്‍​പാ​ടം റോ​സ​റി പാ​ര്‍​ക്കി​ല്‍ നി​ര്‍​മി​ക്കു​ന്ന പ​ന്ത​ലി​ന്‍റെ കാ​ല്‍​നാ​ട്ടു ക​ര്‍​മം വ​രാ​പ്പു​ഴ അ​തി​രൂ​പ​ത വി​കാ​ര്‍ ജ​ന​റ​ൽ മോ​ണ്‍. മാ​ത്യു ക​ല്ലി​ങ്ക​ല്‍ നി​ര്‍​വ​ഹി​ച്ചു.

ബ​സി​ലി​ക്ക റെ​ക്ട​ര്‍ ഫാ. ​ജെ​റോം ച​മ്മി​ണി​ക്കോ​ട​ത്ത്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഫാ.​മാ​ര്‍​ട്ടി​ന്‍ തൈ​പ്പ​റ​മ്പി​ല്‍, ഫാ. ​ജോ​ബ് വാ​ഴ​ക്കൂ​ട്ട​ത്തി​ല്‍, ഫാ. ​ആ​ന്‍റ​ണി ഷൈ​ന്‍ കാ​ട്ടു​പ​റ​മ്പി​ല്‍, ജോ ​ജ​ന​റാ​ൾ ക​ണ്‍​വീ​ന​ര്‍​മാ​രാ​യ അ​ഡ്വ. ഷെ​റി ജെ.​തോ​മ​സ്, അ​ഡ്വ. എ​ല്‍​സി ജോ​ര്‍​ജ്, ഫാ. ​ജി​ക്‌​സ​ണ്‍ ജോ​ണി, ഫാ. ​അ​മ​ല്‍ ആ​ന്‍റ​ണി, കെ​എ​ല്‍​സി​എ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് റോ​യി ഡി ​ക്കൂ​ഞ്ഞ, കെ​എ​ല്‍​സി ഡ​ബ്ലി​യു​എ പ്ര​സി​ഡ​ന്‍റ്ഡോ. കെ.​ജെ. ബീ​ന, കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് പാ​ട്രി​ക് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ആ​റ് മു​ല്‍ 10 വ​രെ ന​ട​ക്കു​ന്ന ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഫാ. ​സേ​വ്യ​ര്‍ ഖാ​ന്‍ വ​ട്ടാ​യി​ലാ​ണ് ന​യി​ക്കു​ന്ന​ത്. 13നാ​ണ് വ​ല്ലാ​ര്‍​പാ​ടം തീ​ര്‍​ഥാ​ട​നം.

Tags : Nattuvishesham DistrictNews DeepikaNews Vallarpadam Marian Pilgrimage

Recent News

Corehub Up