x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണി​ക​ണ്ഠ​ൻ​ചാ​ൽ ച​പ്പാ​ത്തും കു​ട​മു​ണ്ട​ പാ​ല​വും വെ​ള്ള​ത്തി​ൽ

വെബ് ഡെസ്ക്
Published: August 2, 2026 03:20 AM IST | Updated: August 2, 2026 03:20 AM IST

വെ​ള്ള​ത്തി​ന​ടി​യി​ലാ​യ മ​ണി​ക​ണ്ഠ​ൻ​ചാ​ൽ ച​പ്പാ​ത്ത്.

കോ​ത​മം​ഗ​ലം: ക​ന​ത്ത മ​ഴ​യി​ൽ മ​ണി​ക​ണ്ഠ​ൻ​ചാ​ൽ ച​പ്പാ​ത്തും, കു​ട​മു​ണ്ട പാ​ല​വും, മ​ണി​ക്കി​ണ​ര്‍ പാ​ല​വും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. കു​ട്ട​മ്പു​ഴ പൂ​യം​കു​ട്ടി പു​ഴ​യ്ക്ക് കു​റു​കെ നി​ർ​മി​ച്ചി​ട്ടു​ള്ള മ​ണി​ക​ണ്ഠ​ൻ​ചാ​ൽ ച​പ്പാ​ത്ത് വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് പൂ​യം​കു​ട്ടി ഗ്രാ​മം ഒ​റ്റ​പ്പെ​ട്ടു. ബ്ലാ​വ​ന​യി​ൽ വെ​ള്ളം ഉ​യ​ർ​ന്ന് ജ​ങ്കാ​ർ സ​ർ​വീ​സ് അ​സാ​ധ്യ​മാ​യ​തോ​ടെ നി​ര​വ​ധി ആ​ദി​വാ​സി മേ​ഖ​ല​ക​ൾ ഒ​റ്റ​പ്പെ​ട്ടു.
ഉ​റി​യം​പെ​ട്ടി, വെ​ള്ളാ​രം​കു​ത്ത്, വാ​രി​യം ,കു​ഞ്ചി​പ്പാ​റ, ത​ല​വ​ച്ച​പാ​റ, തേ​ര തു​ട​ങ്ങി​യ ഉ​ന്ന​തി​ക​ളും, മ​ണി​ക​ണ്ഠ​ൻ​ചാ​ൽ, ക​ല്ലേ​ലി​മേ​ട് എ​ന്നീ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളു​മാ​ണ് ഒ​റ്റ​പ്പെ​ട്ട​ത്. കു​ട്ട​മ്പു​ഴ ഉ​രു​ള​ൻ​ത​ണ്ണി​യി​ൽ അ​ങ്ക​ണ​വാ​ടി​യു​ടെ മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണു.

കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ലെ പു​ഴ​ക​ളും തോ​ടു​ക​ളു​മെ​ല്ലാം നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്. കു​ട്ട​മ്പു​ഴ, പ​ല്ലാ​രി​മം​ഗ​ലം, പൈ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 50-ല​ധി​കം വീ​ടു​ക​ളി​ല്‍ വെ​ള്ളം​ക​യ​റി. സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ വെ​ള്ള​ത്തി​ൽ മു​ങ്ങി ന​ശി​ച്ചു. വീ​ട്ടു​കാ​രെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക മാ​റ്റാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. നി​ര​വ​ധി റോ​ഡു​ക​ളി​ല്‍ വെ​ള്ളം​ക​യ​റി ഗ​താ​ഗ​ത​വും മു​ട​ങ്ങി. കോ​ത​മം​ഗ​ലം ടൗ​ണി​ല്‍ അ​ര​മ​ന​പ്പ​ട​യി​ല്‍ റോ​ഡി​ല്‍ വെ​ള്ളം​ക​യ​റി. കു​രൂ​ര്‍​തോ​ടും ക​ര​ക​വി​യു​ന്ന നി​ല​യി​ലാ​ണ്.
പ​രീ​ക്ക​ണ്ണി പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തു​മൂ​ലം 20ല​ധി​കം വീ​ടു​ക​ളി​ല്‍ വെ​ള്ളം​ക​യ​റി. വ​ള്ള​ക്ക​ട​വ്,ക​മ്പി​മു​ള്ള്, തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വീ​ടു​ക​ളാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്. വീ​ടു​ക​ളി​ല്‍ നി​ന്ന് സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ മാ​റ്റാ​ന്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എം. സി​ദ്ദി​ഖ് നേ​തൃ​ത്വം ന​ല്‍​കി.

കു​ട​മു​ണ്ട പാ​ല​ത്തി​ന് സ​മീ​പ​ത്തെ ക​ട​ക​ളി​ലും വെ​ള്ളം​ക​യ​റി​യി​രു​ന്നു. കു​ട്ട​മ്പു​ഴ അ​ട്ടി​ക്ക​ള​ത്ത് പ​ത്തോ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം​ക​യ​റി. കു​ട്ട​മ്പു​ഴ​യി​ലെ പാ​ല​ത്തി​ല്‍ ത​ങ്ങി​നി​ന്ന മ​രം ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി മു​റി​ച്ചു​നീ​ക്കി. മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി​നേ​രി​ടു​ന്ന സ​ത്ര​പ്പ​ടി​യി​ലെ വീ​ട്ടു​കാ​രോ​ട് മാ​റി താ​മ​സി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. നേ​ര്യ​മം​ഗ​ല​ത്ത് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​ഞ്ഞി​ട്ടു​ണ്ട്. പ​ല​യി​ട​ത്തും വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​ക​ൾ ഇ​ടി​ഞ്ഞി​ട്ടു​ണ്ട്.​ത​ല​ക്കോ​ട് പു​ത്ത​ൻ​കു​രി​ശി​ൽ വ​നം വ​കു​പ്പി​ൻ്റെ ത​ടി​ഡി​പ്പോ​ക്ക് സ​മീ​പം വ​ട​ക്കേ​ക്ക​ര എ​ൽ​സി​യു​ടെ വീ​ട്ടി​ന് മു​ക​ളി​ലേ​ക്ക് മ​രം വീ​ണു. ത​ല​ക്കോ​ട് വെ​ള്ളാ​പ്പാ​റ ശാ​ന്തി​ഭ​വ​നി​ൽ അ​മ​ൽ രാ​ജി​ന്‍റെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യും ഇ​ടി​ഞ്ഞു. മ​ഴ​ക്കെ​ടു​തി നേ​രി​ട്ട പ്ര​ദേ​ശ​ങ്ങ​ൾ ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ​യു​ടെ​നേ​തൃ​ത്വ​ത്തി​ൽ അ​താ​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​പ്ര​ധി​നി​ക​ൾ, റ​വ​ന്യൂ അ​ധി​ക്യ ത​ർ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

കോ​ത​മം​ഗ​ല​ത്ത് ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു

കോ​ത​മം​ഗ​ലം: ക​ന​ത്ത​മ​ഴ​യി​ല്‍ താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു. ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന് ജീ​വ​ന​ക്കാ​രേ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. താ​ലൂ​ക്കി​ല്‍ വെ​ള്ള​പ്പൊ​ക്ക, മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സ​ജ്ജ​മാ​ക്കു​ന്ന​തി​ന് റ​വ​ന്യു അ​ധി​കൃ​ത​ര്‍ ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. കു​ട്ട​മ്പു​ഴ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, സ​ത്ര​പ്പ​ടി എ​ല്‍​പി സ്‌​കൂ​ള്‍, മ​ണി​ക​ണ്ഠ​ന്‍​ചാ​ല്‍ സി​എ​സ്ഐ പ​ള്ളി, നേ​ര്യ​മം​ഗ​ലം ഗ​വ. ഹൈ​സ്‌​കൂ​ള്‍, മ​ണി​മ​രു​തും​ചാ​ല്‍ യു​പി സ്‌​കൂ​ള്‍, ചെ​മ്പ​ന്‍​കു​ഴി ഗ​വ. യു​പി സ്‌​കൂ​ള്‍, കോ​ത​മം​ഗ​ലം ടൗ​ണ്‍ യു​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​മ്പി​ന് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്

Tags : Nattuvishesham DistrictNews DeepikaNews Manikandanchal

Recent News

Corehub Up