x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്ത് സ​മ​ഗ്ര മാ​റ്റം കൊ​ണ്ടു​വ​രും: മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍

വെബ് ഡെസ്ക്
Published: August 2, 2026 03:15 AM IST | Updated: August 2, 2026 03:15 AM IST

മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ

മൂ​വാ​റ്റു​പു​ഴ : മ​ണ്ഡ​ല​ത്തി​ലെ പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്ത് സ​മ​ഗ്ര​മാ​യ മാ​റ്റ​ങ്ങ​ള്‍ വേ​ണ​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ. ഇ​തു സം​ബ​ന്ധി​ച്ചു കെ​എ​സ്ആ​ര്‍​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​പ്ര​മോ​ജ് ശ​ങ്ക​റു​മാ​യി എം​എ​ല്‍​എ ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് ച​ര്‍​ച്ച ന​ട​ത്തി. മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച​യി​ല്‍ എം​ഡി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി.

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​നി​ല്‍ ബാ​ക്കി വ​രു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ൻ ഇ​ട​പ്പെ​ട​ണ​മെ​ന്ന് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും 4.25 കോ​ടി ചെ​ല​വ​ഴി​ച്ചു നി​ര്‍​മി​ച്ച പു​തി​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ലെ മു​റി​ക​ള്‍ ഇ​തു​വ​രെ വാ​ട​ക​യ്ക്ക് ന​ല്‍​കി തു​ട​ങ്ങി​യി​ട്ടി​ല്ല. പു​തി​യ ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ സ്ഥാ​പി​ച്ചു വൈ​ദ്യു​തീ​ക​ര​ണം പൂ​ര്‍​ത്തി​യാ​കാ​ത്ത​താ​ണ് മു​റി​ക​ള്‍ തു​റ​ന്നു ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​ധാ​ന ത​ട​സ​മാ​കു​ന്ന​ത്. മു​റി​ക​ള്‍ വാ​ട​ക​യ്ക്ക് ന​ല്‍​കി തു​ട​ങ്ങി​യാ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് മി​ക​ച്ച വ​രു​മാ​ന സാ​ധ്യ​ത ഒ​രു​ക്കു​മെ​ന്ന് എം​എ​ല്‍​എ ചൂ​ണ്ടി​ക്കാ​ട്ടി.

വി​ഷ​യ​ങ്ങ​ളി​ലെ​ല്ലാം വ​കു​പ്പി​ന്‍റെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ല്‍ എം​എ​ല്‍​എ അ​ഭ്യ​ര്‍​ഥി​ച്ചു. മൂ​വാ​റ്റു​പു​ഴ​യി​ലെ പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്ത് സ​മ​ഗ്ര​മാ​യ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്ന​തി​നു ട്രാ​ന്‍​സ്പോ​ര്‍​ട്ട് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി യോ​ഗം ഉ​ട​ന്‍ ത​ന്നെ വി​ളി​ച്ചു ചേ​ര്‍​ക്കു​മെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു.
മ​ണ്ഡ​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ ബ​സു​ക​ളും ജീ​വ​ന​ക്കാ​രെ​യും അ​നു​വ​ദി​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews public transport

Recent News

Corehub Up