x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​വോ​ലി​യി​ല്‍ 37 പ​ട്ടി​ക​വ​ര്‍​ഗ കു​ടും​ബ​ങ്ങ​ള്‍​ക്ക് ആ​റ് സെ​ന്‍റ് വീ​തം

വെബ് ഡെസ്ക്
Published: August 2, 2026 03:12 AM IST | Updated: August 2, 2026 03:12 AM IST

പ്രതീകാത്മക ചിത്രം

മൂ​വാ​റ്റു​പു​ഴ: പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ദി​വാ​സി പു​ന​ര​ധി​വാ​സ വി​ക​സ​ന മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഭൂ​ര​ഹി​ത​രാ​യ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭൂ​മി പ​തി​ച്ചു​ന​ല്‍​കു​ന്ന​തി​നു​ള്ള ബെ​നി​ഫി​ഷ്യ​റി ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍ ക​മ്മി​റ്റി യോ​ഗ​വും പ്ലോ​ട്ട് ന​റു​ക്കെ​ടു​പ്പും പൂ​ര്‍​ത്തി​യാ​യി. മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്കി​ലെ ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ല്‍ വാ​ങ്ങി​യ സ്ഥ​ല​ത്ത് നി​ന്ന് 37 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് ആ​റ് സെ​ന്‍റ് വീ​തം ഭൂ​മി അ​നു​വ​ദി​ക്കു​ന്ന​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ 100 ദി​ന ക​ര്‍​മ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഇ​വ​ര്‍​ക്കു​ള്ള പ​ട്ട​യം അ​ടു​ത്ത ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക അ​റി​യി​ച്ചു. ടി​ആ​ര്‍​ഡി​എം ലാ​ന്‍​ഡ് ബാ​ങ്ക് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി 1,81,99,285 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ആ​വോ​ലി​യി​ല്‍ 2.8 ഏ​ക്ക​ര്‍ സ്ഥ​ലം വാ​ങ്ങി​യ​ത്.

ആ​കെ സ്ഥ​ല​ത്തി​ന്‍റെ 20 ശ​ത​മാ​നം ഭാ​ഗം പൊ​തു​ഇ​ട​മാ​യി തി​രി​ക്കു​ക​യും എ​ല്ലാ പ്ലോ​ട്ടു​ക​ളി​ലേ​ക്കും വ​ഴി ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഭൂ​മി ല​ഭി​ച്ച ഓ​രോ കു​ടും​ബ​ത്തി​നും വീ​ട് നി​ര്‍​മാ​ണ​ത്തി​നാ​യി ടി​ആ​ര്‍​ഡി​എം പ​ദ്ധ​തി വ​ഴി ആ​റു​ല​ക്ഷം വീ​തം ല​ഭ്യ​മാ​ക്കും. തു​ക ഉ​പ​യോ​ഗി​ച്ച് സ്വ​ന്ത​മാ​യോ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ള്‍ മു​ഖേ​ന​യോ വീ​ടു​പ​ണി​യാം.

Tags : Nattuvishesham DistrictNews DeepikaNews land

Recent News

Corehub Up