x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​മ​ഴ​യ​ത്ത് പാ​ത​യോ​ര​ത്ത് കോ​ൺ​ക്രീ​റ്റിം​ഗ്

വെബ് ഡെസ്ക്
Published: August 2, 2026 03:17 AM IST | Updated: August 2, 2026 03:17 AM IST

മ​ട​ക്ക​ത്താ​നം അ​ച്ച​ൻ ക​വ​ല​യി​ൽ മഴയത്ത് നടത്തുന്ന കോൺക്രീറ്റിംഗ്.

വാ​ഴ​ക്കു​ളം: പെ​രു​മ​ഴ​യി​ൽ കു​ട​ചൂ​ടി കോ​ൺ​ക്രീ​റ്റിം​ഗ്. തൊ​ടു​പു​ഴ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ മ​ട​ക്ക​ത്താ​നം അ​ച്ച​ൻ ക​വ​ല​യി​ലാ​ണ് വെ​ള്ള​ത്തി​ൽ കോ​ൺ​ക്രീ​റ്റിം​ഗ് ന​ട​ത്തി​യ​ത്. പാ​ത​യോ​ര​ത്തു​ള്ള ഭാ​ഗം കോ​ൺ​ക്രീ​റ്റിം​ഗ് ന​ട​ത്തി വ​ഴി സൗ​ക​ര്യ​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നി​ടെ ഇ​ന്ന​ലെ​യാ​ണ് വ​ഴി​യോ​രം സ​ജ്ജ​മാ​ക്കി മ​ഴ​ക്കോ​ട്ടു ധ​രി​ച്ച പ​ത്തി​ലേ​റെ ജോ​ലി​ക്കാ​ർ ചേ​ർ​ന്ന് കോ​ൺ​ക്രീ​റ്റിം​ഗ് ന​ട​ത്തി​യ​ത്. കോ​ൺ​ക്രീ​റ്റിം​ഗി​ലെ സി​മ​ന്‍റ് ഒ​ലി​ച്ചു പോ​യ​താ​യും വ​ഴി​യി​ൽ യാ​തൊ​രു പ്ര​യോ​ജ​ന​വു​മി​ല്ലെ​ന്നും മെ​റ്റ​ൽ നി​റ​ഞ്ഞ് കാ​ൽ​ന​ട ദു​രി​ത​മാ​കു​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു.

രാ​വി​ലെ മു​ത​ൽ പെ​യ്ത മ​ഴ​യ്‌​ക്കൊ​പ്പം കോ​ൺ​ക്രീ​റ്റിം​ഗ് ത​കൃ​തി​യാ​യി ന​ട​ത്തു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളും വ​ഴി​യാ​ത്ര​ക്കാ​രും ഫോ​ട്ടോ​യും വീ​ഡി​യോ​യും പ​ക​ർ​ത്തു​ന്ന​തു ക​ണ്ട് ഉ​ച്ച​യോ​ടെ കോ​ൺ​ക്രീ​റ്റിം​ഗ് അ​വ​സാ​നി​പ്പി​ച്ച് ജോ​ലി​ക്കാ​ർ സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Concreting

Recent News

Corehub Up