പ്രഫ. .ജെ. കുര്യൻ
കുളക്കട :സാമൂഹ്യ സാംസ്കാരിക രാഷ്്ട്രീയ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന കുളക്കട രാജു കാലത്തിനു മുമ്പേ നടന്ന കര്മയോഗിയായിരുന്നുവെന്ന് രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്. കുളക്കട രാജുവിന്റെ ഒന്നാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഫാ. ഡോ. പിജെ മാമ്മച്ചന്‍ ധ്യാന പ്രസംഗവും മുന്‍ എംഎല്‍എ പി.അയിഷാപോറ്റി അനുസ്മരണ പ്രഭാഷണവും നടത്തി. വൈഎംസിഎ ദേശീയ മാധ്യമ വിഭാഗം ചെയര്മാന് കെ.ഒ. രാജുക്കുട്ടി, കുളക്കട വൈഎംസിഎ പ്രസിഡന്റ് ജേക്കബ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Prof. P.J. Kurien