x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുതലപ്പൊഴിയിൽ കടലിൽ കാണാതായവർക്കായി തെരച്ചിൽ വൈകി

വെബ് ഡെസ്ക്
Published: August 2, 2026 02:44 AM IST | Updated: August 2, 2026 02:44 AM IST

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി തടിച്ചുകൂടിയ നാട്ടുകാർ

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു​തെ​ങ്ങ് മു​ത​ല​പ്പൊ​ഴി​യി​ൽ മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ തെ​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി അ​ധി​കൃ​ത​ർ. അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ജി​ത്ത് (28), ശ്രീ​മോ​ൻ (25) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ മു​ത​ല​പ്പൊ​ഴി​യ്ക്ക് സ​മീ​പ​ത്തെ അ​ഴി​മു​ഖ​ത്ത് വ​ച്ച് ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് ക​ട​ലി​ൽ വീ​ണ് കാ​ണാ​താ​യ​ത്. അ​ഞ്ചു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​ർ നീ​ന്തി ക​ര​യ്ക്കു ക​യ​റി. എ​ന്നാ​ൽ ശ്രീ​ജി​ത്തി​നെ​യും ശ്രീമോ​നെ​യും കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യ വി​വ​രം ബ​ന്ധു​ക്ക​ളും മ​റ്റ് തൊ​ഴി​ലാ​ളി​ക​ളും കോ​സ്റ്റ​ൽ പൊ​ലീ​സി​നെ അ​റി​യി​ച്ചു. കാ​ലാ​വ​സ്ഥ മോ​ശ​മാ​ണെ​ന്നും തെ​ര​ച്ചി​ലി​ന് വെ​ളി​ച്ച​മി​ല്ലെ​ന്നും പ​റ​ഞ്ഞ് കോ​സ്റ്റ​ൽ പൊലീ​സും അ​ധി​കൃ​ത​രും അ​ലം​ഭാ​വം കാ​ട്ടി​യെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

ഇ​തേ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ നാ​ട്ടു​കാ​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് കോ​സ്റ്റ​ൽ പൊലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു. ഹാ​ർ​ബ​ർ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​റും ര​മ്യ​ഹ​രി​ദാ​സ് എം​എ​ൽ​എ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. തെ​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കാ​മെ​ന്ന ഉ​റ​പ്പി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​സ്റ്റ്ഗോ​ർ​ഡും ഫ​യ​ർ​ഫോ​ഴ്സും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം തെ​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി.

മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം കൊ​ച്ചി​യി​ൽ നി​ന്നു നേ​വി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​രും തെ​ര​ച്ചി​ലി​ൽ പ​ങ്കെ​ടു​ത്തു. ഹെ​ലി​കോ​പ്ട​ർ മു​ഖേ​ന​യും തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ര​മ്യ​ഹ​രി​ദാ​സ് എം​എ​ൽ​എ​ക്ക് പു​റ​മെ ചി​റ​യി​ൻ​കീ​ഴ് താ​ലു​ക്ക് ത​ഹ​സി​ൽ​ദാ​ർ, ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി, ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ഞ്ചു​തെ​ങ്ങ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും രാ​വി​ലെ മു​ത​ൽ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. മു​ത​ല​പ്പൊ​ഴി​യി​ലെ അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മ്മാ​ണ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ പ​തി​ന​ഞ്ച് വ​ർ​ഷ​ക്കാ​ല​ത്തി​നി​ടെ 150 ൽ​പ​രം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നും ഫി​ഷ​റീ​സ് മ​ന്ത്രി വി.​എ. അ​ബ്ദു​ൾ ഗ​ഫു​റും ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ട എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews missing

Recent News

Corehub Up