ദീക്ഷാരംഭം 2026 ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
കാക്കനാട്: രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ ഒന്നാം വര്‍ഷ ബി.ടെക്, എം.ടെക് വിദ്യാർഥികളുടെ അധ്യയന വര്ഷാരംഭച്ചടങ്ങായ ദീക്ഷാരംഭം 2026 നടത്തി. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. സ്വന്തം മൂല്യങ്ങളില്‍ അധിഷ്ഠിതമായി ഭാവി രൂപപ്പെടുത്താനും മറ്റുള്ളവരോട് മത്സരിക്കാതെ സ്വന്തം കഴിവുകള്‍ മെച്ചപ്പെടുത്താനും വിദ്യാർഥികൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സിഎംഐ, തിരുഹൃദയ പ്രവിശ്യയിലെ വിദ്യാഭ്യാസ കൗണ്‍സിലറും രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. ഡോ. വര്‍ഗീസ് കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജെയ്സണ്‍ പോള്‍ മുളേരിക്കല്‍, അസി. ഡയറക്ടര്‍ ഫാ. ഡോ. ജോയല്‍ ജോര്‍ജ് പുള്ളോലില്‍ എന്നിവര്‍ പ്രസംഗിച്ചു.