Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Compete

Ernakulam

സ്വന്തം കഴിവുകളോട് മത്സരിക്കുക: ജസ്റ്റീസ്‌ ദേവന്‍ രാമചന്ദ്രന്‍

കാ​ക്ക​നാ​ട്: രാ​ജ​ഗി​രി സ്‌​കൂ​ള്‍ ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി​യി​ല്‍ ഒ​ന്നാം വ​ര്‍​ഷ ബി.​ടെ​ക്, എം.​ടെ​ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ധ്യ​യ​ന വ​ര്‍​ഷാ​രം​ഭ​ച്ച​ട​ങ്ങാ​യ ദീ​ക്ഷാ​രം​ഭം 2026 ന​ട​ത്തി. ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ്‌ ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​ന്തം മൂ​ല്യ​ങ്ങ​ളി​ല്‍ അ​ധി​ഷ്ഠി​ത​മാ​യി ഭാ​വി രൂ​പ​പ്പെ​ടു​ത്താ​നും മ​റ്റു​ള്ള​വ​രോ​ട് മ​ത്സ​രി​ക്കാ​തെ സ്വ​ന്തം ക​ഴി​വു​ക​ള്‍ മെ​ച്ച​പ്പെ​ടു​ത്താ​നും വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​എം​ഐ, തി​രു​ഹൃ​ദ​യ പ്ര​വി​ശ്യ​യി​ലെ വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ല​റും രാ​ജ​ഗി​രി ക്രി​സ്തു ജ​യ​ന്തി പ​ബ്ലി​ക് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലു​മാ​യ ഫാ. ​ഡോ. വ​ര്‍​ഗീ​സ് കാ​ച്ച​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. ജെ​യ്സ​ണ്‍ പോ​ള്‍ മു​ളേ​രി​ക്ക​ല്‍, അ​സി. ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. ജോ​യ​ല്‍ ജോ​ര്‍​ജ് പു​ള്ളോ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up