ആഘോഷപരിപാടി ടോണി ചമ്മിണി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: ലൂർദ് ആശുപത്രിയുടെ കാർഡിയോ തൊറാസിക് സർജറി വിഭാഗം 100 ദിവസങ്ങൾക്കുള്ളിൽ 100 ലധികം ഹൃദയ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഘോഷപരിപാടി നടത്തി.
ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ടോണി ചമ്മിണി എംഎൽഎ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ പ്രസംഗിച്ചു. കാർഡിയോ തൊറാസിക് സർജൻ ഡോ. ജോസഫ് തോമസ്, കാർഡിയാക് അനസ്തേഷിയോളജിസ്റ്റുമാരായ ഡോ. ആനന്ദ് മാത്യു മാമ്മൻ, ഡോ. ടോം തോമസ്, നഴ്സിംഗ് വിഭാഗം എന്നിവരാണു ശസ്ത്രക്രിയകൾക്കു നേതൃത്വം നൽകിയത്.
Tags : Nattuvishesham DistrictNews DeepikaNews Lourdes Hospital